Posts

ആരണ്യകം: ഭാഗം 8

Image
  ആരണ്യകം: ഭാഗം 8 വസന്തഗിരിയുടെ ആകാശം ചുവപ്പണിഞ്ഞു. കാടിനുള്ളിൽ ചെട്ടിയാരുടെ അനധികൃത ഗോഡൗൺ അഗ്നിക്കിരയാകുകയായിരുന്നു. സ്റ്റാലിനും സംഘവും വിതച്ച ആ തീജ്വാലകൾ പുതിയൊരു യുദ്ധത്തിന്റെ വിളംബരമായിരുന്നു. പിറ്റേന്ന് രാവിലെ, പുകയുന്ന അവശിഷ്ടങ്ങൾക്ക് മുന്നിൽ ഗ്രാമവാസികളും ചെട്ടിയാരുടെ സഹായികളും തടിച്ചുകൂടി. പോലീസ് അരിച്ചുപെറുക്കുന്നുണ്ടെങ്കിലും കരിമരുന്നിന്റെ മണത്തിനപ്പുറം അവർക്ക് ഒന്നും കണ്ടെത്താനായില്ല. അവിടേക്കാണ് പ്രൗഢിയുള്ള ആ പഴയ മെഴ്‌സിഡസ് കാർ വന്നുനിന്നത്. ഡോർ തുറന്ന് പുറത്തിറങ്ങിയ ചെട്ടിയാരുടെ മുഖം ശാന്തമായിരുന്നു, പക്ഷേ ആ ശാന്തതയ്ക്ക് പിന്നിൽ ഒരു കടൽ ഇരമ്പുന്നുണ്ടായിരുന്നു. ഗ്രാമവാസികൾ ഭയത്തോടെ മാറിനിന്നു. "മൊത്തം കത്തി നശിച്ചു സാർ. ആരോ ബോംബ് എറിഞ്ഞതാണ്," എസ്.ഐ പാണ്ടിമുത്തു ഓടിവന്നു പറഞ്ഞു. ചെട്ടിയാർ കനലുകളിലേക്ക് നോക്കി തന്റെ സഹായിയോട് പറഞ്ഞു: "ഇത് ചെയ്തവരാരായാലും, അവരിനി ഈ മണ്ണിൽ ഉണ്ടാവാൻ പാടില്ല. എല്ലാത്തിനെയും പൊക്ക്!" അന്വേഷണം കാട്ടുതീ പോലെ പടർന്നു. സംശയം തോന്നിയവരെയൊക്കെ ഗുണ്ടകൾ പിടിച്ചുകൊണ്ടുപോയി. കവലയിൽ ലോറി എത്തിയ വിവരം നാട്ടുകാരെ അറിയിച്ചത് രാഘ...

ആരണ്യകം: ഭാഗം 7

Image
  ആരണ്യകം: ഭാഗം 7 ഗംഗ തന്റെ ഭൂതകാലം വിവരിക്കുമ്പോൾ അവളുടെ കണ്ണുകളിൽ ആ പഴയ തീജ്വാലകൾ ഇരമ്പുന്നുണ്ടായിരുന്നു. "കാടിനുള്ളിലേക്ക് ഓടിക്കയറി ഇരുട്ടിൽ എങ്ങോട്ട് ഓടണമെന്നു അറിയാതെ നിന്നപ്പോഴാണ് ആ വെളിച്ചം എനിക്ക് മുന്നിലേക്ക്‌ വന്നത്‌. ആ വെളിച്ചത്തിന് പിന്നിൽ ഒരാൾ... അയാൾ എന്നോട് പറഞ്ഞു: 'മോൾ പേടിക്കണ്ട, ഞാൻ ഉപദ്രവിക്കാൻ വന്നതല്ല. മോൾ എങ്ങനെയാ ഈ കാട്ടിൽ എത്തിയത്? വഴിതെറ്റിയതാണെങ്കിൽ ഞാൻ വീട്ടിൽ കൊണ്ടാക്കാം'. അന്ന് ഞാൻ അയാളോട് കരഞ്ഞുകൊണ്ട് കാര്യങ്ങൾ പറഞ്ഞു. അയാൾ എന്റെ കൈപിടിച്ചു കാട്ടിലൂടെ ഒരു പാറയുടെ മുകളിലേക്ക് കൊണ്ടുപോയി. അവിടെ നിന്നാൽ എന്റെ ഗ്രാമം കാണാമായിരുന്നു. ഞാൻ എന്റെ വീടിന് നേരെ നോക്കി... പക്ഷേ, ഞാൻ കണ്ടത് ആളിക്കത്തുന്ന ഒരു തീജ്വാലയായിരുന്നു ,എന്റെ ലോകം അവിടെ വെണ്ണീറാവുകയായിരുന്നു. പൊട്ടിക്കരഞ്ഞ എന്നെ ചേർത്തുപിടിച്ചു അയാൾ പറഞ്ഞു: 'ഞാനുണ്ട് കൂടെ'. അന്നുമുതൽ ആ വെളിച്ചമാണ് എന്നെ ഇവിടെ വരെ നയിച്ചതും ഞാൻ ഇന്ന് ജീവിക്കുന്നതിന്റെ കാരണവും. സേവ്യർ ... എന്നാണ് പേര്. നാട്ടിലൊക്കെ ഒരുകാലത്ത് ആ പേര് അത്രമേൽ പ്രശസ്തമായിരുന്നു. അദ്ദേഹമാണ് എന്നെയും ഈ കൂടെയുള്ളവരെയുമെ...

ആരണ്യകം ഭാഗം 6:

ആരണ്യകം   ഭാഗം 6:  ​കുറച്ചു ദിവസത്തെ വിശ്രമത്തിനുശേഷം സ്റ്റാലിന്റെ മുറിവുകളെല്ലാം ഉണങ്ങിത്തുടങ്ങി. പതിയെ അയാൾ നടന്നു തുടങ്ങി. സഹായത്തിനായി അവിടെയുള്ളവർ കൂടെയുണ്ടായിരുന്നു.  അങ്ങനെയിരിക്കെ, അയാൾ ടെന്റിനുള്ളിലെ മേശയിലിരുന്ന പുസ്തകങ്ങളും ലഘുലേഖകളും ശ്രദ്ധിച്ചു. സായുധ വിപ്ലവത്തെക്കുറിച്ചുള്ള പുസ്തകങ്ങൾ, ഗോറില്ലാ വിപ്ലവ ചരിത്രങ്ങൾ, ഭരണകൂടത്തിനെതിരെയുള്ള പ്രസ്താവനകളടങ്ങിയ പേപ്പറുകൾ. ​ഈ കാഴ്ചകളിലൂടെ സ്റ്റാലിന്റെ മനസ്സിൽ ഇവരെപ്പറ്റി ഒരു ധാരണയുണ്ടായി. എങ്കിലും, എന്താണ് ഇവരെ സായുധ വിപ്ലവത്തിലേക്ക് നയിച്ചതെന്നോ, ഈ പോരാട്ടം എന്തിനുവേണ്ടിയാണെന്നോ സ്റ്റാലിന് വ്യക്തമായില്ല. ​അത് നോക്കിക്കൊണ്ട് നിൽക്കുമ്പോളാണ് ആ സ്ത്രീ അവിടേക്ക് കയറി വന്നത്. സ്റ്റാലിൻ പുസ്തകങ്ങൾ നോക്കുന്നത് കണ്ട് അവർ ചോദിച്ചു:  "എന്തേ? എന്തെങ്കിലും മനസ്സിലായോ?" ​"ഞാൻ പലപ്പോഴായി വായിച്ചറിഞ്ഞ കാര്യങ്ങളെ ഇതിൽ ഉള്ളൂ," സ്റ്റാലിൻ പറഞ്ഞു.  "നിങ്ങളുടെ പേരെന്താണ്? ആരാണ് നിങ്ങൾ?" ​"എന്റെ പേര് ഗംഗ.  പിന്നെ ഞങ്ങൾ ആരാണെന്ന് ചോദിച്ചാൽ, നിങ്ങൾ മനസ്സിലാക്കിയത് പോലെ തന്നെ; സായുധ വിപ്ലവകാരികളാണ്. ആ വിപ്ലവത്തിലൂടെ സ്വാ...

ആരണ്യകം ഭാഗം 5.

Image
 ആരണ്യകം ​ഭാഗം 5  ​ചാരമായ വീടിന്റെ മുന്നിൽ ആളുകൾ തടിച്ചുകൂടി. ദുരന്തത്തിന്റെ ഗന്ധം അന്തരീക്ഷത്തിൽ തങ്ങിനിന്നു. ആ ചാരത്തിൽ കനലെരിഞ്ഞു തീർന്നിരുന്നില്ല. രാഘവൻ മാസ്റ്ററും അവിടെ ഉണ്ടായിരുന്നു. ​പോലീസ് ഒന്നും അറിയാത്തവരെപ്പോലെ വന്നു. അവർ സ്ഥലം സീൽ ചെയ്ത്, മുൻപേ തയ്യാറാക്കിയ തിരക്കഥ അവതരിപ്പിച്ചു.   "കുടുംബത്തിലെ മൂന്നുപേർ തീയിൽ മരിച്ചു. ബാലുവിന്റെ കൂട്ടുകാരനാണ് ഇത് ചെയ്തത്. അയാൾക്ക് ബാലുവുമായി വൈരാഗ്യമുണ്ടായിരുന്നു. ആ പക തീർക്കാനാണ് അയാൾ ഇവിടെ എത്തിയത്. സ്റ്റാലിനെ എവിടെയെങ്കിലും കണ്ടാൽ പോലീസിൽ അറിയിക്കുക." ​രാഘവൻ മാസ്റ്റർ അവജ്ഞയോടെ ചോദ്യമുയർത്തി: "ബാലുവിന്റെ കൂട്ടുകാരൻ, സ്റ്റാലിനെപ്പറ്റിയാണോ നിങ്ങൾ പറയുന്നത്? അയാൾ എന്തിന് ഇത് ചെയ്യണം?" പോലീസുകാർ മാസ്റ്ററിന്റെ ചോദ്യം അവഗണിച്ച്, തങ്ങൾക്ക് പറയാനുള്ളത് പറഞ്ഞു തീർത്ത് പോയി. കൂടെ നാട്ടുകാരും പതിയെ നീങ്ങി. ​പക്ഷേ രാഘവൻ മാസ്റ്ററിന് അറിയാമായിരുന്നു, ഇത് അല്ല സത്യം എന്ന്. കത്താത്ത കനലുകളിലേക്ക് നോക്കി മാസ്റ്റർ മനസ്സിൽ പറഞ്ഞു: 'സ്റ്റാലിനെ, നീ എവിടെയാണ്? മരിച്ചോ, അതോ ജീവനോടെയുണ്ടോ? കാത്തിരിക്കുന്നുണ്ട്...' ​കുറേ ...

ആരണ്യകം. ഭാഗം 4

Image
ആരണ്യകം. ഭാഗം 4:  ​സ്റ്റാലിൻ നടന്ന് കവലയിലെ കടയിൽ ചെന്നു. ബാലുവിന്റെ വീട്ടിലേക്ക് അത്യാവശ്യമുള്ള അരിയും മറ്റ് സാധനങ്ങളും വാങ്ങി. പരിചയമില്ലാത്ത ഒരാളെ കണ്ടപ്പോൾ കടക്കാരൻ ആകാംഷയോടെ ചോദിച്ചു. "ഇയാൾ എവിടുന്നാ? ഇവിടെയൊന്നും കണ്ടിട്ടില്ലല്ലോ..." ​"ഞാൻ കുറച്ചു ദൂരെ നിന്നാണ്. ഒരു സുഹൃത്തിന്റെ വീട്ടിൽ വന്നതാ," സ്റ്റാലിൻ മറുപടി പറഞ്ഞു. "ഏത് വീട്ടിൽ?" അയാൾ സൗഹൃദത്തോടെ ചോദിച്ചു. "ബാലുവിന്റെ... ആ കുന്നിന്റെ മുകളിൽ കാടിനടുത്തൊരു വീടില്ലേ, അവിടെ." ​കടക്കാരന്റെ മുഖഭാവം മാറി. "ഓ... ബാലുവിന്റെ ഫ്രണ്ട് ആണോ? അവൻ കിടപ്പിലായത് അറിഞ്ഞു വന്നതാകും അല്ലേ? ഈ പയ്യന് ഇതിന്റെ വല്ല ആവശ്യവും ഉണ്ടായിരുന്നോ? ഇവിടെ വന്ന് വല്ലതും വാങ്ങി കഴിച്ചാൽ പോരായിരുന്നോ?" അയാൾ പുച്ഛത്തോടെ ചോദിച്ചു. ​അതുകേട്ട സ്റ്റാലിന് ദേഷ്യം വന്നു. "എല്ലാരും അങ്ങനെ വാങ്ങി കഴിക്കാൻ ആണെങ്കിൽ സർക്കാർ റേഷൻ കട അനുവദിച്ചിരിക്കുന്നത് എന്തിനാ ചേട്ടാ? അത് അടച്ചിട്ടാൽ മതിയല്ലോ. പാവപ്പെട്ടവർക്കും ജീവിക്കണ്ടേ? ചേട്ടൻ അവന് വെറുതെ അരി കൊടുക്കുമോ? ഇല്ലല്ലോ." ​സ്റ്റാലിന്റെ സ്വരത്തിലെ കടുപ്പം കടക്കാരന് മനസ...

ആരണ്യകം. ഭാഗം 3

Image
ആരണ്യകം. ഭാഗം 3 ​കടക്കാരൻ കാണിച്ചുതന്ന വഴിയേ നടന്നു നീങ്ങുമ്പോൾ അവൻ അറിഞ്ഞിരുന്നില്ല, തന്റെ ജീവിതത്തെ തന്നെ മാറ്റിമറിക്കുന്ന ഒരു വലിയ അധ്യായം അവിടെ ആരംഭിക്കുകയാണെന്ന്. വിജനമായ വഴികൾ. വീടുകൾ തമ്മിൽ വലിയ അകലമുണ്ട്. ​പെട്ടെന്നാണ് അവന്റെ പാന്റിന്റെ പോക്കറ്റിൽ കിടന്ന ഫോൺ ബെല്ലടിച്ചത്. ഡിസ്‌പ്ലേയിൽ തെളിഞ്ഞ പേര് കണ്ട് അവൻ കാൾ എടുത്തു. "Comrade Ajesh calling..." ​"ഹലോ..."  മറുതലയ്ക്കൽ നിന്നും അജേഷിന്റെ ദേഷ്യം നിറഞ്ഞ ശബ്ദം കേട്ടു. "സ്റ്റാലിനെ, നീ ഇത് എവിടാ? നിന്നെ ഞാൻ രാവിലെ മുതൽ വിളിക്കുന്നതാണല്ലോ... കിട്ടുന്നുണ്ടായിരുന്നില്ലല്ലോ..." ​സ്റ്റാലിൻ ഫോൺ ചെവിയോട് ചേർത്തുപിടിച്ചു. "എടാ... ഇവിടെ ഒട്ടും റേഞ്ച് ഇല്ല. ഞാൻ ബാലുവിന്റെ വീട് തപ്പി ഇറങ്ങിയതാ... അവനെ കുറേ നാളായിട്ട് കോളേജിൽ കാണാനില്ല, ഫോണും സ്വിച്ച് ഓഫ്. അതാ അന്വേഷിച്ചു വന്നത്." ​"എന്നിട്ട് നീ അവിടെ എത്തിയോ? അവിടെ..." പെട്ടെന്ന് ശബ്ദം മുറിഞ്ഞു. "ഹലോ... അജേഷേ... കേൾക്കാമോ?" ഫോണിൽ നിന്നും ബീപ്... ബീപ്... ശബ്ദം മാത്രം. റേഞ്ച് പൂർണ്ണമായും പോയിരിക്കുന്നു. ​അവൻ ഫോൺ തിരികെ പോക്കറ്റിലിട്ട് നട...

ആരണ്യകം ഭാഗം 2

Image
ആരണ്യകം  ഭാഗം 2 ​മരണം തങ്ങൾക്കു മുന്നിലെത്തിയെന്നു മഹിന്ദ്രനും കൂട്ടുകാരും ഉറപ്പിച്ചു. തൊണ്ട വരണ്ടുണങ്ങി. വിറയ്ക്കുന്ന കാലുകളോടെ, കണ്ണുകൾ ഇറുക്കിയടച്ച് അവർ അന്ത്യനിമിഷത്തിനായി കാത്തുനിന്നു. ​ഠേ...!! ഠേ...!! ഠേ...!! ​കാടിനെ പ്രകമ്പനം കൊള്ളിച്ചുകൊണ്ട് മൂന്നു വട്ടം വെടിയൊച്ച മുഴങ്ങി. ​നിമിഷങ്ങൾ കടന്നുപോയി. ശരീരത്തിൽ വേദനയൊന്നും അനുഭവപ്പെടുന്നില്ലെന്ന് മനസ്സിലായപ്പോൾ മഹിന്ദ്രൻ പതിയെ കണ്ണുതുറന്നു. താൻ മരിച്ചിട്ടില്ല! അവൻ ചുറ്റും നോക്കി. രഘുവും ദാസനും ഭയന്ന് വിറച്ചു നിൽക്കുന്നുണ്ടെങ്കിലും അവർക്കും വെടിയേറ്റിട്ടില്ല. പിന്നെ ആർക്കാണ് വെടിയേറ്റത്? ​പെട്ടെന്ന് കാടിനുള്ളിൽ നിന്നും ആരൊക്കെയോ നടക്കുന്ന ശബ്ദം അവർ കേട്ടു. വെടിയൊച്ച കേട്ട ഭാഗത്തേക്ക് മഹിന്ദ്രൻ ചെന്നു നോക്കി. ​അതാ, മരങ്ങൾക്കിടയിലൂടെ കുറച്ചുപേർ നടന്നു പോകുന്നു. ഇരുട്ടായതുകൊണ്ട് മുഖം വ്യക്തമല്ല. കൂട്ടത്തിൽ ഒരാൾ സ്ത്രീയാണ്, അവരുടെ കയ്യിലും തോക്കുണ്ട്. മഹിന്ദ്രൻ തന്റെ കാൽച്ചുവട്ടിലേക്ക് നോക്കിയപ്പോൾ ഞെട്ടിപ്പോയി. കുറ്റിക്കാടിനുള്ളിൽ ഒരു പോലീസുകാരൻ വെടിയേറ്റ് മരിച്ചു കിടക്കുന്നു. അയാളെ വലിച്ചിഴച്ച് അവിടെ കൊണ്ടുവന്നാണ് ആ പോല...

ആരണ്യകം. ഭാഗം 1

Image
  ആരണ്യകം ​വസന്തഗിരി കാട് പകൽ പോലും സൂര്യപ്രകാശം കടക്കാത്തത്ര ഇടതൂർന്നതായിരുന്നു. രാത്രിയായാൽ പിന്നെ പറയുകയും വേണ്ട, ചീവീടുകളുടെ കരച്ചിലും ഇടയ്ക്കിടെ കേൾക്കുന്ന മൃഗങ്ങളുടെ മുരൾച്ചയും മാത്രം. കാടിന്റെ അപ്പുറത്തുള്ള ഗ്രാമവാസികൾക്ക് വസന്തഗിരി ഒരു പേടിസ്വപ്നമാണെങ്കിലും, ധൈര്യശാലികളായ ചില ചെറുപ്പക്കാർ രാത്രികാലങ്ങളിൽ അവിടെ വേട്ടയ്ക്കിറങ്ങുന്നത് പതിവാണ്. കാട്ടുപന്നിയെയോ മുയലിനെയോ ആണ് അവർ ലക്ഷ്യം വയ്ക്കാറുള്ളത്. ​അങ്ങനെ ഒരു രാത്രിയിലാണ് ഗ്രാമത്തിലെ പേര് കേട്ട വേട്ടക്കാരനായ മഹിന്ദ്രനും അവന്റെ രണ്ട് കൂട്ടുകാരും—രഘുവും ദാസനും—തോക്കുമായി കാടുകയറിയത്. ​കാടിന്റെ ഒരുവിധം മുകളിൽ എത്തിയപ്പോൾ അവർ പതിയിരുന്നു. പെട്ടെന്നാണ് കുറ്റിക്കാടുകൾക്കിടയിൽ നിന്ന് എന്തോ അനക്കം കേട്ടത്. ​"മഹിന്ദ്രാ, അതാ അനക്കം... പന്നിയായിരിക്കും,"  ദാസൻ പതിയെ പറഞ്ഞു. ​മഹിന്ദ്രൻ തന്റെ കയ്യിലുണ്ടായിരുന്ന ഒറ്റക്കുഴൽ തോക്ക് ശബ്ദം കേട്ട ഭാഗത്തേക്ക് ഉന്നം പിടിച്ചു. കാഞ്ചി വലിക്കാൻ തുടങ്ങിയതും തോക്കിൻമുനയിലൂടെ കണ്ട കാഴ്ച അവനെ ഞെട്ടിച്ചു. മൃഗങ്ങളല്ല! കുറെ മനുഷ്യർ... കൈയിൽ ആയുധങ്ങളുമായി കാടിന്റെ ഉള്ളിലേക്ക് ജീവനും കൊണ...

വിസ്മൃതിയിലെ മധുരം

Image
വിസ്മൃതിയിലെ മധുരം   "ടോക്കൺ നമ്പർ 18..." ഹോസ്പിറ്റലിലെ ഫാർമസി കൗണ്ടറിൽ നിന്നുള്ള വിളി കേട്ടതും, ചിന്തകളിൽ നിന്നുണർന്ന് ഞാൻ ചെന്ന് മരുന്നുകൾ വാങ്ങി. അച്ഛനെ മെല്ലെ താങ്ങിപ്പിടിച്ച് ആശുപത്രിയുടെ പടികളിറങ്ങി കാറിൽ കയറ്റി.  വീടിന്റെ വഴിയിലേക്ക് കാർ തിരിഞ്ഞ് കുറച്ചു ദൂരം പിന്നിട്ടപ്പോൾ അച്ഛൻ മെല്ലെ പറഞ്ഞു: "മോനേ, എവിടെയെങ്കിലും ഒന്ന് നിർത്താമോ? ഒരു ചായ കുടിക്കണം, കൂടെ ഒരു ബോണ്ടയും.." അച്ഛന്റെ ആ ആഗ്രഹം കേട്ടപ്പോൾ എനിക്ക് അത്ഭുതം തോന്നി. സാധാരണ പുറത്തുനിന്നൊന്നും കഴിക്കാൻ ഇഷ്ടപ്പെടാത്ത ആളാണ്. ഞാൻ നല്ലൊരു കട നോക്കി കാർ ഒതുക്കി. രണ്ട് ചായയും ബോണ്ടയും വാങ്ങി ഒന്ന് അച്ഛന്റെ കൈയിൽ കൊടുത്തു, ഒന്ന് ഞാനും എടുത്തു. ആ ബോണ്ടയിൽ നിന്നൊരു കടി കടിച്ചു വിഴുങ്ങിയതും, എന്റെ മനസ്സ് വിസ്മൃതിയിലേക്ക് മറഞ്ഞുപോയ പഴയൊരു കാലത്തേക്ക്, ഒരു ടൈം മെഷീനിലെപോലെ സഞ്ചരിച്ചു. വർഷങ്ങൾക്ക് പിന്നിലെ ആ പഴയ കാലം. അന്നൊക്കെ ചായയും ബോണ്ടയും കഴിക്കാൻ വേണ്ടി മാത്രം ഞാൻ കാത്തിരുന്നിട്ടുണ്ട്. അച്ഛൻ എല്ലാ മാസവും കോട്ടയം ചന്തയിൽ റബ്ബർ ഷീറ്റ് വിൽക്കാൻ പോകുന്ന ദിവസം. അന്നെനിക്ക് അതൊരു യാത്രയല്ല, വലിയൊരു ഉത്സവ...

മറിയാമ്മ ചേടത്തിയും പിശാചിന്റെ പെട്ടിയും

Image
മറിയാമ്മ ചേടത്തിയും പിശാചിന്റെ പെട്ടിയും പണ്ട്, ദൂരദർശൻ ആന്റിനകൾ വീടിന്റെ മേൽക്കൂരയിൽ തലയുയർത്തി നിന്നിരുന്ന കാലം. അതൊരു വെള്ളിയാഴ്ച്ച ദിവസമായിരുന്നു. മറിയാമ്മച്ചേടത്തിയുടെ വീടിന്റെ തൊട്ടയൽപക്കത്തെ ത്രേസ്യച്ചേടത്തിയുടെ വീട്ടിൽ ഒരു അത്ഭുതം വന്നിറങ്ങി. ഒരു ടിവി. ടിവി വന്ന വിവരമറിഞ്ഞ് ചുറ്റുവട്ടത്തുള്ളവർ മുഴുവൻ ത്രേസ്യച്ചേടത്തിയുടെ വീട്ടിലേക്ക് ഒഴുകി. സന്ധ്യയായാൽ പിന്നെ അവിടെ ഒരു പൂരപ്പറമ്പാണ്. ഊണും ഉറക്കവും എല്ലാം ത്രേസ്യയുടെ തിണ്ണയിൽ തന്നെ. പക്ഷേ, ത്രേസ്യച്ചേടത്തി വെറും ഒരു സാധാരണക്കാരിയല്ലല്ലോ, നല്ല അസ്സൽ 'മൊരട്ടു' സ്വഭാവമാണ്. "എടി പിള്ളേരെ, അവിടെ ചവിട്ടി മെഴുക്കല്ലേ...",  "ആ ജനലിൽ നിന്ന് കൈ എടുക്കെടാ..."  ത്രേസ്യച്ചേടത്തിയുടെ ശകാരവർഷം സഹിക്കാനാവാതെ നാട്ടുകാർ ഓരോരുത്തരായി കൊഴിഞ്ഞുപോയി. ഒടുവിൽ, ടിവി കാണാൻ ആകെ ബാക്കിയായത് കുറച്ചു പിള്ളേരും, അയൽവക്കകാരിയും ഉറ്റകൂട്ടുകാരിയുമായ നമ്മുടെ മറിയാമ്മച്ചേടത്തിയും മാത്രം. അവർ രണ്ടുപേരും സീരിയലിന്റെ ലോകത്തായിരുന്നു. മരുമകളും അമ്മായിയമ്മയും തമ്മിലുള്ള പോരാട്ടമാണ് പ്രധാന ഐറ്റം. സ്‌ക്രീനിൽ അമ്മായിയമ്മ അലറുമ്പോൾ ഇ...

ആ യാത്രയിൽ

Image
ആ യാത്രയിൽ  ഏറേനാളത്തെ ഇടവേളയ്ക്കു ശേഷമാണ് ഒരു യാത്രക്ക് ഒരുങ്ങുന്നത് ,മുമ്പ് പലതവണ പല സ്ഥലങ്ങളിലേക്കുംത്രയിൽ നിന്നുമാണ് എൻ്റെ ആദ്യ ബുക്കിന്റെ ജനനം ,അടുത്ത എഴുത്തിനെപ്പറ്റി ചിന്തിക്കാൻ തുടങ്ങിയിട്ട് കുറച്ചുദിവസങ്ങളായി പക്ഷെ എൻ്റെ ചിന്തകൾ ആരോ വിലങ്ങിട്ട് തടവറയിലാക്കിയതുപോലെ .ഈ അന്തരീക്ഷത്തിൽനിന്നും ഒന്ന് മാറി കുറച്ചുദിവസം പുതിയ കാഴ്ചകൾ പുതിയ മനുഷ്യർ അവസാനം മുംബൈയിലെ പഴയ ഒരു സുഹൃത്തിൻറെ അടുത്ത് അതാണ് ഈ യാത്ര .യാത്രകളിൽ അധികമൊന്നും കൈയിൽ കരുതുന്നത് എനിക്ക് താല്പര്യമില്ലാത്ത ഒന്നായതിനാൽ ഒരു ചെറു ബാഗേ കരുതാറുള്ളൂ . വീട്ടിൽനിന് യാത്രപറഞ്ഞിറങ്ങി ഏതാണ്ട് ഉച്ചയോടടുത്തു റെയിൽവേ സ്റ്റേഷനിൽ എത്തിയപ്പോൾ ,ട്രെയിൻ വരാൻ അരമണിക്കൂർ സമയമുണ്ട് ,സ്റ്റേഷന് വെളിയിലായി ഇടത്തേക്കു പോകുമ്പോൾ സൈഡിലായി ഒരു ചെറിയ ബുക്ക് ഷോപ്പ്ഉണ്ട് , മുഹമ്മദിക്കയുടെ പുസ്തക കടയാണ് അത് .ഈ റെയിൽവേ സ്റ്റേഷനിൽ വരുമ്പോഴൊക്കെ ഞാൻ ഇക്കയുടെ കടയിൽ പോയി പുസ്തകങ്ങൾ വാങ്ങും .നല്ല പുസ്തകങ്ങൾ തിരഞ്ഞു തരുന്നതിൽ ഒരു മജീഷ്യനാണ് അദ്ദേഹം. അങ്ങനെ ആയില്ലെങ്കിലെ അത്ഭുതമുള്ളു കാരണം പ്രായത്തിന്റെ സംഖ്യയേക്കാൾ പുസ്തകങ്ങൾ അദ്ദേഹം വാ...

ചങ്ങലയില്ലാത്ത മനുഷ്യൻ (The Unchained Man)

Image
ചങ്ങലയില്ലാത്ത മനുഷ്യൻ  ( The Unchained Man ) ​ഉച്ചവെയിലിന്റെ സമ്മർദ്ദത്തിൽ, വയറ് നിറയെ നല്ല കിടിലൻ ഊണ് കഴിക്കാനായി സ്ഥിരമായി പോകാറുള്ള കലൂരുള്ള ഹോട്ടലിൽ ഞാനും അഖിലും എത്തി. ഞങ്ങളുടെ ദിവസത്തിലെ വലിയൊരു ആശ്വാസമാണ് നടന്നുപോയി ഹോട്ടലിൽ നിന്ന് ആ ഉച്ചഭക്ഷണം. ​അങ്ങനെ ഒരു ദിവസം പതിവുപോലെ ഞങ്ങൾ ഹോട്ടലിൽ എത്തി. നാലുപേർക്കിരിക്കാവുന്ന ഒരു മൂലയിലെ സീറ്റിൽ വേറെ രണ്ട് പേരുണ്ടായിരുന്നു – ഞങ്ങളും അവിടെ ഇരുന്നു  ഒരാൾ ഒരു മധ്യവയസ്കൻ, മറ്റേയാൾ കുറച്ചുകൂടി പ്രായമുള്ള ഒരാൾ. അവർ നല്ല അടുപ്പമുള്ളവരെപ്പോലെ സംസാരിക്കുന്നുണ്ടായിരുന്നു. ​ഞങ്ങൾ ഇരുന്ന് കഴിച്ച് തുടങ്ങുന്നതിനിടയിൽ, പ്രായമായ ആൾ മധ്യവയസ്കനോട് വളരെ സാധാരണമായി ചോദിച്ചു:  "പിതാവ് എവിടെ? സുഖമായിരിക്കുന്നോ?" ​മധ്യവയസ്കൻ ചിരിയോടെ പറഞ്ഞു:  "അദ്ദേഹം രണ്ട് ദിവസം ആയി ഇവിടെയൊന്നും ഇല്ല. അദ്ദേഹം ഇപ്പോൾ വെസ്റ്റ് ബംഗാളിലാണ്." ​പ്രായമായ ആൾ, അപ്പോൾ ചോദിച്ചു:  "എന്തേ അവിടെ എന്തെങ്കിലും  ആവശ്യത്തിന് പോയതാണോ?" ​"പ്രത്യേകിച്ചു കാര്യമൊന്നുമില്ല," മധ്യവയസ്കൻ പറഞ്ഞു. ഇന്നലെ അമ്മയെ വീഡിയോ കാൾ ചെയ്തിട്ട് അവിടുത്തെ കാഴ്ചകളെ...

പൊനം

Image
കെ.എന്‍. പ്രശാന്തിന്റെ ആദ്യ നോവലായ 'പൊനം' കാസര്‍ഗോഡിന്റെ മലയോര പ്രദേശമായ കരിമ്പുനത്തിന്റെ പശ്ചാത്തലത്തില്‍ മൂന്നു തലമുറകളിലായി പടരുന്ന കഥയാണ് അവതരിപ്പിക്കുന്നത്. നിബിഢമായ കാടുകളും കാട്ടാറുകളും, പുനം കൃഷിയും, റാക്കിന്റെ മത്ത് പിടിപ്പിക്കുന്ന ലഹരിയും, മൃഗത്തിന് തുല്യരായ മനുഷ്യരും, കോഴിപ്പോരിന്റെ വീരും വാശിയും, ശത്രുവിന്റെ കണ്ണ് മാത്രം ലക്ഷ്യം വെക്കുന്ന നാടന്‍ തോക്കുകളും, രതിയിലമര്‍ന്ന ആണും പെണ്ണും, പ്രതികാരത്തിന്റെയും പകയുടെയും തീക്കനലുകളും, അടിച്ചമര്‍ത്തലുകളും, നിഷ്‌കളങ്കമായ സ്‌നേഹവുമൊക്കെ കൊണ്ട് സമ്പന്നമായ കരിമ്പുനത്തിന്റെ മണ്ണാണ് നോവലിന്റെ ഭൂമിക.  മലയാളം, കന്നഡ, തുളു ഭാഷകളുടെ സാന്നിധ്യം വായനക്കാരനെ പഴയൊരു ദക്ഷിണ കാനന വനപ്രദേശത്ത് കെട്ടിയിടുകയും ചെയ്യും. പുസ്തകത്തിലെ കഥാപാത്രങ്ങളുടെ പേരുകൾ എവിടെയൊക്കെയോ മിന്നിമറഞ്ഞു ഉള്ളിൽ കൂടെ പോകുന്നുണ്ട് എങ്കിൽ കൂടെ ഇപ്പഴും അറിയില്ല ആർക്കു കൊടുക്കണം ഇവിടെ പ്രാധാന്യം എന്ന്.  'പൊനം' വായനക്കാരനെ വന്യവും ഇരുണ്ടതുമായ ലാവണ്യങ്ങളിലൂടെയുള്ള യാത്രയിലേക്ക് ക്ഷണിക്കുന്നു. നിബിഢമായ കഥാപരിസരം, പച്ചയായ കഥാപാത്രങ്ങള്‍, ഭാഷയുടെ പ്രയോഗത്ത...

മറുവശം

Image
ഞാൻ ജനലരികിലെ സീറ്റിലിരുന്ന് പുറത്തേക്ക് നോക്കി. കൊച്ചിയുടെ തിരക്കേറിയ തെരുവുകളിൽ KSRTC ബസ് മെല്ലെ മുന്നോട്ട് നീങ്ങുകയായിരുന്നു. ലക്ഷ്യം തിരുവനന്തപുരമാണ്. മനസ്സിൽ അസ്വസ്ഥതയുടെ ഒരു നേരിയ മൂടൽ. അപ്പോഴാണ് അടുത്ത സീറ്റിലിരിക്കുന്ന വൃത്തനെ ഞാൻ ശ്രദ്ധിച്ചത്. ആഴത്തിൽ പതിഞ്ഞ ചുളിവുകൾ, ക്ഷീണം തളംകെട്ടിയ കണ്ണുകൾ, എല്ലുകൾ തെളിഞ്ഞ കൈകൾ... അദ്ദേഹത്തിൻ്റെ രൂപം തന്നെ ഒരു ദുരിതകഥ പറയുന്നതുപോലെ തോന്നി. വളരെ സാധാരണക്കാരൻ, പക്ഷേ എന്തോ ഒരു ഭാരം അദ്ദേഹത്തെ അലട്ടുന്നുണ്ടെന്ന് തോന്നി. യാത്രക്കിടയിൽ ഞങ്ങൾ പതിയെ സംസാരിച്ചു തുടങ്ങി. അദ്ദേഹത്തിൻ്റെ പേര് വേലായുധൻ എന്നായിരുന്നു. പതിഞ്ഞ സ്വരത്തിൽ അദ്ദേഹം തൻ്റെ ജീവിതം പറഞ്ഞുതുടങ്ങി. ഓരോ വാക്കും എന്റെ ഹൃദയത്തെ പിടിച്ചുലയ്ക്കുന്നതായിരുന്നു. ചെറുപ്പത്തിൽ തന്നെ അച്ഛൻ മരിച്ചു. ദാരിദ്ര്യം നിറഞ്ഞ ബാല്യമായിരുന്നു അദ്ദേഹത്തിന്റേത്. പഠിക്കാൻ കഴിഞ്ഞില്ല, ചെറുപ്പത്തിൽ തന്നെ കൂലിപ്പണിക്ക് പോകേണ്ടിവന്നു. യൗവനത്തിൽ ഒരു നല്ല ജീവിതം സ്വപ്നം കണ്ട് വിവാഹം കഴിച്ചു. ഭാര്യയും ഒരു മകനുമുണ്ടായിരുന്നു. വളരെ സന്തോഷത്തോടെയും സമാധാനത്തോടെയും ജീവിച്ചുപോയ ഒരു കുടുംബം. സന്തോഷം അധികകാ...

ലോക അന്താരാഷ്ട്ര പുരുഷ ദിനം (International Men's Day)

Image
ഇന്ന് നവംബർ 19 , ലോക അന്താരാഷ്ട്ര പുരുഷ ദിനം (International Men's Day) .  ഈ ദിവസം പുരുഷന്മാരുടെ ആരോഗ്യത്തിനും, സമൂഹത്തിനും കുടുംബത്തിനും വേണ്ടിയുള്ള അവരുടെ നല്ല സംഭാവനകൾക്കും, ലിംഗസമത്വത്തിനും വേണ്ടി പ്രാധാന്യം നൽകേണ്ടതാണ്. എന്നാൽ, വനിതാ ദിനം ആഘോഷിക്കുന്ന അത്രയും ആവേശമോ ചർച്ചകളോ ഈ ദിനത്തെക്കുറിച്ച് നമ്മൾ കാണാറുണ്ടോ? ഇല്ല എന്നതാണ് സത്യം. പലപ്പോഴും പുരുഷ ദിനം നിശബ്ദമായി കടന്നുപോകുന്നു. എന്തുകൊണ്ടാണ് പുരുഷന്മാരെക്കുറിച്ചും അവരുടെ ദിനത്തെക്കുറിച്ചും സംസാരിക്കാൻ സമൂഹം മടിക്കുന്നത്? ഒരു പുരുഷൻ ശക്തനായിരിക്കണം, വേദനയോ വികാരങ്ങളോ പ്രകടിപ്പിക്കരുത് എന്ന ഒരു പൊതുബോധം ഇവിടെയുണ്ട്. തൻ്റെ വിഷമതകളെക്കുറിച്ച് സംസാരിക്കുന്നത് 'ദുർബലത'യായി കണക്കാക്കപ്പെടുമോ എന്ന ഭയം പല പുരുഷന്മാരെയും പിന്നോട്ട് വലിക്കുന്നു. സമ്മർദ്ദം, വിഷാദം തുടങ്ങിയ മാനസികാരോഗ്യ പ്രശ്നങ്ങളുള്ളപ്പോൾ പോലും അവർ അത് ഉള്ളിലൊതുക്കി ചിരിക്കാൻ ശ്രമിക്കുന്നു. കുടുംബത്തിൻ്റെ സാമ്പത്തിക ഭാരം ഒറ്റയ്ക്ക് ചുമക്കേണ്ടവൻ എന്ന ചിന്താഗതി നൽകുന്ന സമ്മർദ്ദം വേറെയുമുണ്ട്. ഈ നിശബ്ദത മാറേണ്ടതുണ്ട്. ആരോഗ്യകരമായ ഒരു സമൂഹത്തിന് പുരുഷൻ്റേ...

The Silent Ache: Understanding One-Sided Love and Its Pain

Image
  The Silent Ache: Understanding One-Sided Love and Its Pain Love, in all its forms, has the power to elevate us to extraordinary heights or plunge us into profound depths of despair. Among the most poignant and universally experienced forms of emotional pain is one-sided love – that bittersweet agony of loving someone who cannot, or will not, return those feelings. The Nature of Unrequited Love One-sided love is perhaps one of humanity's most ancient struggles. It's the silent poetry written in glances that will never be returned, the symphony of emotions played to an audience of one. This type of love exists in a liminal space between hope and heartbreak, where every small gesture from the beloved is magnified into cosmic significance, while their indifference cuts deeper than any deliberate cruelty could. The pain of unrequited love isn't just emotional – it's viscerally physical. Scientists have discovered that the brain processes emotional pain in similar regions t...