Posts

Showing posts with the label novel

'പാവങ്ങൾ' (Les Miserables)

Image
             'പാവങ്ങൾ' (Les Miserables) ഒരിക്കൽ സുനിൽ പി ഇളയിടം സാറിന്റെ ഒരു ടോക്ക് കേൾക്കാൻ ഇടയായി അതിൽ അദ്ദേഹം പറയുകയുണ്ടായി വിക്ടർ ഹ്യൂഗോയുടെ പാവങ്ങൾ എന്ന നോവലിനെ പറ്റിയും, ജീൻവാൽജിൻ എന്ന കഥാപാത്രം ബിഷപ്പിന്റെ വെള്ളി പാത്രം മോഷ്ടിക്കുകയും പിന്നീട് പോലീസ് പിടിച്ച് ബിഷപ്പിന്റെ മുന്നിൽ എത്തിക്കുമ്പോൾ ബിഷപ്പ് പറയുന്ന മറുപടിയും, അതിലെ സഹോദര്യം പ്രസക്തമാണെനും  അന്നുമുതൽ ഈ നോവൽ വായിക്കണം എന്നും അതിലെ കഥാപാത്രം ജീൻവാൽജിൻ എന്ന പേരും എന്റെ മനസ്സിൽഉണ്ടായിരുന്നു  പാശ്ചാത്യസാഹിത്യത്തിൽ എക്കാലവും തലയുയർത്തി നിൽക്കുന്ന ഒരു ക്ലാസ്സിക്‌ കൃതിയാണ് വിക്ടർ ഹ്യൂഗോയുടെ പാവങ്ങൾ. പത്തൊമ്പതാം നൂറ്റാണ്ടിന്റെ അന്ത്യത്തിലെ ഫ്രാൻസിന്റെ വർണ്ണോജ്ജ്വ ലമായ ഒരു വിവരണവും, ബൃഹത്തായ വ്യാപ്തിയുടെയും ആർദ്രതയു ടെയും ത്രസിപ്പിക്കുന്ന ഒരു കഥയുംകൂടിയാണ് 'പാവങ്ങൾ'. സാമൂഹിക അനീതിയുടെയും രാഷ്ട്രീയസംഭവവികാസങ്ങളുടെയും വീരസാഹസി കത്വത്തിന്റെയും പ്രണയത്തിന്റെയും സംഘർഷാത്മക മുഹൂർത്തങ്ങളു ടെയും ഐതിഹാസിക സമാനമായ ഒരു ആഖ്യാനമാണിത്. ഒരു സാമൂഹിക നോവലിന്റെയും ഒരു അപസർപ്പക നോവലിന്റെയും ച...

ആ മരത്തെയും മറന്നു മറന്നു ഞാൻ

Image
      "ആ മരത്തെയും മറന്നു മറന്നു ഞാൻ" കെ. ആർ. മീരയുടെ K R Meera  "ആ മരത്തെയും മറന്നു മറന്നു ഞാൻ" ഇത്രത്തോളം എന്നെ ആസ്വസ്ഥനാക്കിയ മറ്റൊരു നോവൽ ഞാൻ വായിച്ചിട്ടില്ല അച്ഛൻ മറന്നുപോയ പത്തു വയസുകാരിയിൽ നിന്നും തുടങ്ങുമ്പോൾ.... പച്ചമരത്തിന്റെ ഗന്ധമുള്ള മരംവെട്ടുകാരനാൽ അവളെ പിച്ചിചീന്തപ്പെടുമ്പോഴും .... അയാളുടെ കണ്ണുവെട്ടിച്ചു അവൾ നഗ്നയായി ഇറങ്ങി ഓടുമ്പോഴും.......രാധിക അച്ഛനെ പോലീസ് സ്റ്റേഷനിൽ കാണുന്നതും ........പൈങ്കുളം പാർവതി എന്നാ വേശ്യയും... ക്രിസ്റ്റി ഐസക് എന്ന പഴയ ലോ കോളേജ് സുഹൃത്തും....രാധികയുടെ ഭർത്താവ് അജിത്തും......വുഡ്ലാൻഡ്‌സ് ലോഡ്ജിലെ അഞ്ചാം നിലയിലെ മുറിയും........അതിന്റെ ശുന്യമായ ടെറസും ചുറ്റും ഉയർന്നുനിൽക്കുന്ന പടുകൂറ്റൻ ഫ്ലാറ്റുകളും... അവസാനം അവൾ ആ ടെറസിൽ ഉറക്കം ഉണരുമ്പോൾ വിവസ്ത്രയായി അകപ്പെടുന്നതും എല്ലാം പുതിയൊരു വായനാ അനുഭവമാണ് നൽകുന്നത്  മലയാള നോവലിൽ കണ്ടുവരാത്ത ഒരു ഘടന ഈ നോവലിൽ കാണാൻ കഴിയും രതിയും, സ്‌നേഹവും, ഭ്രാന്തും, വികാരങ്ങളും എല്ലാം ഇടകലർന്നു കാണാം നിങ്ങൾക്ക്,   തുടക്കത്തിൽ തന്നെ വായനക്കാരനെ സങ്കിർണമായ മാനസികാവസ്ഥയിലേക്ക...