Posts

ബത്ത' (Baththa)

Image
'ബത്ത' (Baththa)  സിനിമകൾ പലപ്പോഴും വിനോദം നൽകാനാണ് തിയേറ്ററുകളിൽ എത്തുന്നത്. എന്നാൽ അപൂർവം ചില ചിത്രങ്ങൾ മാത്രമാണ് തിയേറ്റർ വിട്ടിറങ്ങിയാലും നമ്മെ പിന്തുടരുകയും ചിന്തിപ്പിക്കുകയും ചെയ്യുന്നത്. ബാലാജി തരണീധരന്റെ സംവിധാനത്തിൽ വിജയ് സേതുപതി പ്രധാന വേഷത്തിലെത്തിയ 'ബത്ത' (Baththa) അത്തരത്തിലൊരു അനുഭവമാണ്. ബാഹ്യലോകത്ത് ഭയവും ക്രൂരതയും മാത്രം വച്ചുപുലർത്തുന്ന ഒരു മനുഷ്യൻ്റെ ഉള്ളിലേക്ക് ഇറങ്ങിച്ചെല്ലാൻ ചിത്രം നമ്മെ പ്രേരിപ്പിക്കുന്നു. ആൾക്കൂട്ടത്തിനിടയിൽ ജീവിക്കുമ്പോഴും തനിച്ചാകുന്ന നിമിഷങ്ങളിലാണ് പലരും സ്വന്തം ജീവിതത്തെക്കുറിച്ച് ചിന്തിച്ചു തുടങ്ങുന്നത്. റിയലൈസേഷൻ അഥവാ തിരിച്ചറിവ് മനുഷ്യജീവിതത്തിൽ ഏറ്റവും വലിയ മാറ്റങ്ങൾ ഉണ്ടാകുന്നത് ഏതെങ്കിലും വലിയ ഉപദേശങ്ങൾ കേൾക്കുമ്പോഴല്ല, മറിച്ച് തിരിച്ചറിവുകൾ (Realisation) ഉണ്ടാകുമ്പോഴാണ്. ഒരുനാൾ എല്ലാം അവസാനിക്കും എന്ന തിരിച്ചറിവിൽ എത്തുമ്പോഴാണ് നമ്മൾ നമ്മളോടൊപ്പം നിന്നവരെയും നമുക്കു വേണ്ടി ജീവിക്കുന്നവരെയും ഒക്കെ ഓർക്കാൻ തുടങ്ങുന്നത്. ആ അവസാന നിമിഷങ്ങളിൽ, ഹൃദയത്തിൽ സ്നേഹമുള്ളവരുടെ കണ്ണുകളിൽ ഒരു തുള്ളി കണ്ണീരു പൊടിയും. ജീവിതത...

ഡൊറോത്തി'യിലൂടെ

Image
സിനിമ വെറുമൊരു കാഴ്ച മാത്രമല്ല, അതൊരു അനുഭവമാണ്; ചിലപ്പോഴൊക്കെ അത് നമ്മുടെ സമൂഹത്തിന്റെ നേർക്കാഴ്ചയും വേറിട്ടൊരു രാഷ്ട്രീയപ്രഖ്യാപനവുമാണ്. കാർത്തിക് സുബ്ബരാജിന്റെ സംവിധാനത്തിൽ പുറത്തിറങ്ങിയ 'ഡൊറോത്തി' (Dorothy) എന്ന ചിത്രം സംസാരിക്കുന്നത് അത്തരത്തിലുള്ള ചില ശക്തമായ വിഷയങ്ങളെക്കുറിച്ചാണ്.  ഈ സിനിമയെക്കുറിച്ച് പറയുമ്പോൾ, എന്റെ വ്യക്തിപരമായ അഭിപ്രായത്തിൽ ഒരിക്കലെങ്കിലും എല്ലാവരും കണ്ടിരിക്കേണ്ട ഒരു ചിത്രമാണിത്. എങ്കിലും, ഈ ചിത്രം തികച്ചും എല്ലാവരുടെയും പൊതുസ്വീകാര്യത നേടിക്കൊള്ളണമെന്നില്ല. കാരണം വളരെ വ്യക്തമാണ്; ഈ പടത്തിന് ശക്തമായ ഒരു രാഷ്ട്രീയമുണ്ട്. മനുഷ്യബന്ധങ്ങളുടെ ആഴത്തിലുള്ള ഇമോഷണൽ കണക്ഷനുകൾ ഇതിൽ വരച്ചുകാട്ടുന്നുണ്ട്. ഓരോ വ്യക്തിയെക്കുറിച്ചും, അവരുടെ സ്വത്വത്തെയും വ്യക്തിസ്വാതന്ത്ര്യത്തെയും കുറിച്ചുള്ള ആഴത്തിലുള്ള അന്വേഷണങ്ങൾ ചിത്രം മുന്നോട്ടുവെക്കുന്നുണ്ട്. അതുകൊണ്ടുതന്നെ, ആ ആശയങ്ങളെയും രാഷ്ട്രീയത്തെയും ഉൾക്കൊള്ളാൻ കഴിയുന്ന ഒരാളെ സംബന്ധിച്ചിടത്തോളം ഇതൊരു മികച്ച 'Feel good movie ആയിരിക്കും .  എന്നാൽ ഇത്തരം ചിന്താഗതികളോട് വിയോജിക്കുന്നവരെ സംബന്ധിച്ചിടത്തോളം ...

നിഴൽ തൊടാത്ത ആകാശവും, കാണാതെ പൂത്ത സ്നേഹവും

Image
ജീവിതം പലപ്പോഴും നമ്മെ അത്ഭുതപ്പെടുത്താറുണ്ട്. യാതൊരു മുൻകൂട്ടി നിശ്ചയവുമില്ലാതെ, നമ്മൾ ഒരിക്കലും പ്രതീക്ഷിക്കാത്ത നിമിഷങ്ങളിൽ ചില മുഖങ്ങൾ നമ്മുടെ വഴികളിലേക്ക് കടന്നുവരാറുണ്ട്. അത്തരത്തിൽ തികച്ചും യാദൃശ്ചികമായി, ഒട്ടും തീവ്രമായ മുൻപരിചയമൊന്നുമില്ലാതെ ഒരുനാൾ എന്റെ ജീവിതത്തിലേക്ക് കടന്നുവന്ന അപരിചിതയാണ് അവൾ. അന്ന് ആ പരിചയത്തിന് വലിയ ആഴങ്ങളോ അർത്ഥങ്ങളോ ഒന്നും ഉണ്ടായിരുന്നില്ല. ആരോടും സംസാരിക്കുന്നത് പോലെ സാധാരണമായ ചില വരികൾ മാത്രം. എന്നാൽ പിന്നീട് എന്നോ ഒരുനാൾ, യാദൃശ്ചികമായി ഞങ്ങൾ വീണ്ടും ചാറ്റ് ചെയ്യാൻ തുടങ്ങി. ഫോണിന്റെ രണ്ട് അറ്റത്ത്, രണ്ട് വ്യത്യസ്ത സ്ഥലങ്ങളിൽ ഇരുന്നുകൊണ്ട് ഞങ്ങൾ ഓരോ ദിവസത്തെയും കൊച്ചു കൊച്ചു വിശേഷങ്ങൾ പരസ്പരം പങ്കുവെച്ചു. ഫോൺ സ്ക്രീനിലെ വരികളിലൂടെ സമയം കടന്നുപോയത് ഞങ്ങൾ അറിഞ്ഞതേയില്ല. അറിയാതെ തന്നെ ഞങ്ങളുടെ ഇടയിലെ ദൂരം കുറഞ്ഞുവന്നു. ഇന്നേവരെ നേരിട്ട് കണ്ടിട്ടില്ലാത്ത ആ ഒരാളോട് ഇന്ന് എന്റെ ജീവിതത്തിലെ എല്ലാ ചെറിയ കാര്യങ്ങളും ഞാൻ പങ്കുവെക്കാൻ തുടങ്ങി. രാപ്പകൽ ഭേദമില്ലാതെ സംസാരിക്കാൻ ഒരാളുണ്ട് എന്ന തോന്നൽ മനസ്സിന് വലിയൊരു സമാധാനമായി മാറിക്കഴിഞ്ഞു. ചില മനുഷ്യർ...

ആരണ്യകം: ഭാഗം 8

Image
  ആരണ്യകം: ഭാഗം 8 വസന്തഗിരിയുടെ ആകാശം ചുവപ്പണിഞ്ഞു. കാടിനുള്ളിൽ ചെട്ടിയാരുടെ അനധികൃത ഗോഡൗൺ അഗ്നിക്കിരയാകുകയായിരുന്നു. സ്റ്റാലിനും സംഘവും വിതച്ച ആ തീജ്വാലകൾ പുതിയൊരു യുദ്ധത്തിന്റെ വിളംബരമായിരുന്നു. പിറ്റേന്ന് രാവിലെ, പുകയുന്ന അവശിഷ്ടങ്ങൾക്ക് മുന്നിൽ ഗ്രാമവാസികളും ചെട്ടിയാരുടെ സഹായികളും തടിച്ചുകൂടി. പോലീസ് അരിച്ചുപെറുക്കുന്നുണ്ടെങ്കിലും കരിമരുന്നിന്റെ മണത്തിനപ്പുറം അവർക്ക് ഒന്നും കണ്ടെത്താനായില്ല. അവിടേക്കാണ് പ്രൗഢിയുള്ള ആ പഴയ മെഴ്‌സിഡസ് കാർ വന്നുനിന്നത്. ഡോർ തുറന്ന് പുറത്തിറങ്ങിയ ചെട്ടിയാരുടെ മുഖം ശാന്തമായിരുന്നു, പക്ഷേ ആ ശാന്തതയ്ക്ക് പിന്നിൽ ഒരു കടൽ ഇരമ്പുന്നുണ്ടായിരുന്നു. ഗ്രാമവാസികൾ ഭയത്തോടെ മാറിനിന്നു. "മൊത്തം കത്തി നശിച്ചു സാർ. ആരോ ബോംബ് എറിഞ്ഞതാണ്," എസ്.ഐ പാണ്ടിമുത്തു ഓടിവന്നു പറഞ്ഞു. ചെട്ടിയാർ കനലുകളിലേക്ക് നോക്കി തന്റെ സഹായിയോട് പറഞ്ഞു: "ഇത് ചെയ്തവരാരായാലും, അവരിനി ഈ മണ്ണിൽ ഉണ്ടാവാൻ പാടില്ല. എല്ലാത്തിനെയും പൊക്ക്!" അന്വേഷണം കാട്ടുതീ പോലെ പടർന്നു. സംശയം തോന്നിയവരെയൊക്കെ ഗുണ്ടകൾ പിടിച്ചുകൊണ്ടുപോയി. കവലയിൽ ലോറി എത്തിയ വിവരം നാട്ടുകാരെ അറിയിച്ചത് രാഘ...

ആരണ്യകം: ഭാഗം 7

Image
  ആരണ്യകം: ഭാഗം 7 ഗംഗ തന്റെ ഭൂതകാലം വിവരിക്കുമ്പോൾ അവളുടെ കണ്ണുകളിൽ ആ പഴയ തീജ്വാലകൾ ഇരമ്പുന്നുണ്ടായിരുന്നു. "കാടിനുള്ളിലേക്ക് ഓടിക്കയറി ഇരുട്ടിൽ എങ്ങോട്ട് ഓടണമെന്നു അറിയാതെ നിന്നപ്പോഴാണ് ആ വെളിച്ചം എനിക്ക് മുന്നിലേക്ക്‌ വന്നത്‌. ആ വെളിച്ചത്തിന് പിന്നിൽ ഒരാൾ... അയാൾ എന്നോട് പറഞ്ഞു: 'മോൾ പേടിക്കണ്ട, ഞാൻ ഉപദ്രവിക്കാൻ വന്നതല്ല. മോൾ എങ്ങനെയാ ഈ കാട്ടിൽ എത്തിയത്? വഴിതെറ്റിയതാണെങ്കിൽ ഞാൻ വീട്ടിൽ കൊണ്ടാക്കാം'. അന്ന് ഞാൻ അയാളോട് കരഞ്ഞുകൊണ്ട് കാര്യങ്ങൾ പറഞ്ഞു. അയാൾ എന്റെ കൈപിടിച്ചു കാട്ടിലൂടെ ഒരു പാറയുടെ മുകളിലേക്ക് കൊണ്ടുപോയി. അവിടെ നിന്നാൽ എന്റെ ഗ്രാമം കാണാമായിരുന്നു. ഞാൻ എന്റെ വീടിന് നേരെ നോക്കി... പക്ഷേ, ഞാൻ കണ്ടത് ആളിക്കത്തുന്ന ഒരു തീജ്വാലയായിരുന്നു ,എന്റെ ലോകം അവിടെ വെണ്ണീറാവുകയായിരുന്നു. പൊട്ടിക്കരഞ്ഞ എന്നെ ചേർത്തുപിടിച്ചു അയാൾ പറഞ്ഞു: 'ഞാനുണ്ട് കൂടെ'. അന്നുമുതൽ ആ വെളിച്ചമാണ് എന്നെ ഇവിടെ വരെ നയിച്ചതും ഞാൻ ഇന്ന് ജീവിക്കുന്നതിന്റെ കാരണവും. സേവ്യർ ... എന്നാണ് പേര്. നാട്ടിലൊക്കെ ഒരുകാലത്ത് ആ പേര് അത്രമേൽ പ്രശസ്തമായിരുന്നു. അദ്ദേഹമാണ് എന്നെയും ഈ കൂടെയുള്ളവരെയുമെ...

ആരണ്യകം ഭാഗം 6:

ആരണ്യകം   ഭാഗം 6:  ​കുറച്ചു ദിവസത്തെ വിശ്രമത്തിനുശേഷം സ്റ്റാലിന്റെ മുറിവുകളെല്ലാം ഉണങ്ങിത്തുടങ്ങി. പതിയെ അയാൾ നടന്നു തുടങ്ങി. സഹായത്തിനായി അവിടെയുള്ളവർ കൂടെയുണ്ടായിരുന്നു.  അങ്ങനെയിരിക്കെ, അയാൾ ടെന്റിനുള്ളിലെ മേശയിലിരുന്ന പുസ്തകങ്ങളും ലഘുലേഖകളും ശ്രദ്ധിച്ചു. സായുധ വിപ്ലവത്തെക്കുറിച്ചുള്ള പുസ്തകങ്ങൾ, ഗോറില്ലാ വിപ്ലവ ചരിത്രങ്ങൾ, ഭരണകൂടത്തിനെതിരെയുള്ള പ്രസ്താവനകളടങ്ങിയ പേപ്പറുകൾ. ​ഈ കാഴ്ചകളിലൂടെ സ്റ്റാലിന്റെ മനസ്സിൽ ഇവരെപ്പറ്റി ഒരു ധാരണയുണ്ടായി. എങ്കിലും, എന്താണ് ഇവരെ സായുധ വിപ്ലവത്തിലേക്ക് നയിച്ചതെന്നോ, ഈ പോരാട്ടം എന്തിനുവേണ്ടിയാണെന്നോ സ്റ്റാലിന് വ്യക്തമായില്ല. ​അത് നോക്കിക്കൊണ്ട് നിൽക്കുമ്പോളാണ് ആ സ്ത്രീ അവിടേക്ക് കയറി വന്നത്. സ്റ്റാലിൻ പുസ്തകങ്ങൾ നോക്കുന്നത് കണ്ട് അവർ ചോദിച്ചു:  "എന്തേ? എന്തെങ്കിലും മനസ്സിലായോ?" ​"ഞാൻ പലപ്പോഴായി വായിച്ചറിഞ്ഞ കാര്യങ്ങളെ ഇതിൽ ഉള്ളൂ," സ്റ്റാലിൻ പറഞ്ഞു.  "നിങ്ങളുടെ പേരെന്താണ്? ആരാണ് നിങ്ങൾ?" ​"എന്റെ പേര് ഗംഗ.  പിന്നെ ഞങ്ങൾ ആരാണെന്ന് ചോദിച്ചാൽ, നിങ്ങൾ മനസ്സിലാക്കിയത് പോലെ തന്നെ; സായുധ വിപ്ലവകാരികളാണ്. ആ വിപ്ലവത്തിലൂടെ സ്വാ...

ആരണ്യകം ഭാഗം 5.

Image
 ആരണ്യകം ​ഭാഗം 5  ​ചാരമായ വീടിന്റെ മുന്നിൽ ആളുകൾ തടിച്ചുകൂടി. ദുരന്തത്തിന്റെ ഗന്ധം അന്തരീക്ഷത്തിൽ തങ്ങിനിന്നു. ആ ചാരത്തിൽ കനലെരിഞ്ഞു തീർന്നിരുന്നില്ല. രാഘവൻ മാസ്റ്ററും അവിടെ ഉണ്ടായിരുന്നു. ​പോലീസ് ഒന്നും അറിയാത്തവരെപ്പോലെ വന്നു. അവർ സ്ഥലം സീൽ ചെയ്ത്, മുൻപേ തയ്യാറാക്കിയ തിരക്കഥ അവതരിപ്പിച്ചു.   "കുടുംബത്തിലെ മൂന്നുപേർ തീയിൽ മരിച്ചു. ബാലുവിന്റെ കൂട്ടുകാരനാണ് ഇത് ചെയ്തത്. അയാൾക്ക് ബാലുവുമായി വൈരാഗ്യമുണ്ടായിരുന്നു. ആ പക തീർക്കാനാണ് അയാൾ ഇവിടെ എത്തിയത്. സ്റ്റാലിനെ എവിടെയെങ്കിലും കണ്ടാൽ പോലീസിൽ അറിയിക്കുക." ​രാഘവൻ മാസ്റ്റർ അവജ്ഞയോടെ ചോദ്യമുയർത്തി: "ബാലുവിന്റെ കൂട്ടുകാരൻ, സ്റ്റാലിനെപ്പറ്റിയാണോ നിങ്ങൾ പറയുന്നത്? അയാൾ എന്തിന് ഇത് ചെയ്യണം?" പോലീസുകാർ മാസ്റ്ററിന്റെ ചോദ്യം അവഗണിച്ച്, തങ്ങൾക്ക് പറയാനുള്ളത് പറഞ്ഞു തീർത്ത് പോയി. കൂടെ നാട്ടുകാരും പതിയെ നീങ്ങി. ​പക്ഷേ രാഘവൻ മാസ്റ്ററിന് അറിയാമായിരുന്നു, ഇത് അല്ല സത്യം എന്ന്. കത്താത്ത കനലുകളിലേക്ക് നോക്കി മാസ്റ്റർ മനസ്സിൽ പറഞ്ഞു: 'സ്റ്റാലിനെ, നീ എവിടെയാണ്? മരിച്ചോ, അതോ ജീവനോടെയുണ്ടോ? കാത്തിരിക്കുന്നുണ്ട്...' ​കുറേ ...