ആ മരത്തെയും മറന്നു മറന്നു ഞാൻ
"ആ മരത്തെയും മറന്നു മറന്നു ഞാൻ" കെ. ആർ. മീരയുടെ K R Meera "ആ മരത്തെയും മറന്നു മറന്നു ഞാൻ" ഇത്രത്തോളം എന്നെ ആസ്വസ്ഥനാക്കിയ മറ്റൊരു നോവൽ ഞാൻ വായിച്ചിട്ടില്ല അച്ഛൻ മറന്നുപോയ പത്തു വയസുകാരിയിൽ നിന്നും തുടങ്ങുമ്പോൾ.... പച്ചമരത്തിന്റെ ഗന്ധമുള്ള മരംവെട്ടുകാരനാൽ അവളെ പിച്ചിചീന്തപ്പെടുമ്പോഴും .... അയാളുടെ കണ്ണുവെട്ടിച്ചു അവൾ നഗ്നയായി ഇറങ്ങി ഓടുമ്പോഴും.......രാധിക അച്ഛനെ പോലീസ് സ്റ്റേഷനിൽ കാണുന്നതും ........പൈങ്കുളം പാർവതി എന്നാ വേശ്യയും... ക്രിസ്റ്റി ഐസക് എന്ന പഴയ ലോ കോളേജ് സുഹൃത്തും....രാധികയുടെ ഭർത്താവ് അജിത്തും......വുഡ്ലാൻഡ്‌സ് ലോഡ്ജിലെ അഞ്ചാം നിലയിലെ മുറിയും........അതിന്റെ ശുന്യമായ ടെറസും ചുറ്റും ഉയർന്നുനിൽക്കുന്ന പടുകൂറ്റൻ ഫ്ലാറ്റുകളും... അവസാനം അവൾ ആ ടെറസിൽ ഉറക്കം ഉണരുമ്പോൾ വിവസ്ത്രയായി അകപ്പെടുന്നതും എല്ലാം പുതിയൊരു വായനാ അനുഭവമാണ് നൽകുന്നത് മലയാള നോവലിൽ കണ്ടുവരാത്ത ഒരു ഘടന ഈ നോവലിൽ കാണാൻ കഴിയും രതിയും, സ്‌നേഹവും, ഭ്രാന്തും, വികാരങ്ങളും എല്ലാം ഇടകലർന്നു കാണാം നിങ്ങൾക്ക്, തുടക്കത്തിൽ തന്നെ വായനക്കാരനെ സങ്കിർണമായ മാനസികാവസ്ഥയിലേക്ക...