ചങ്ങലയില്ലാത്ത മനുഷ്യൻ (The Unchained Man)
ചങ്ങലയില്ലാത്ത മനുഷ്യൻ ( The Unchained Man ) ഉച്ചവെയിലിന്റെ സമ്മർദ്ദത്തിൽ, വയറ് നിറയെ നല്ല കിടിലൻ ഊണ് കഴിക്കാനായി സ്ഥിരമായി പോകാറുള്ള കലൂരുള്ള ഹോട്ടലിൽ ഞാനും അഖിലും എത്തി. ഞങ്ങളുടെ ദിവസത്തിലെ വലിയൊരു ആശ്വാസമാണ് നടന്നുപോയി ഹോട്ടലിൽ നിന്ന് ആ ഉച്ചഭക്ഷണം. അങ്ങനെ ഒരു ദിവസം പതിവുപോലെ ഞങ്ങൾ ഹോട്ടലിൽ എത്തി. നാലുപേർക്കിരിക്കാവുന്ന ഒരു മൂലയിലെ സീറ്റിൽ വേറെ രണ്ട് പേരുണ്ടായിരുന്നു – ഞങ്ങളും അവിടെ ഇരുന്നു ഒരാൾ ഒരു മധ്യവയസ്കൻ, മറ്റേയാൾ കുറച്ചുകൂടി പ്രായമുള്ള ഒരാൾ. അവർ നല്ല അടുപ്പമുള്ളവരെപ്പോലെ സംസാരിക്കുന്നുണ്ടായിരുന്നു. ഞങ്ങൾ ഇരുന്ന് കഴിച്ച് തുടങ്ങുന്നതിനിടയിൽ, പ്രായമായ ആൾ മധ്യവയസ്കനോട് വളരെ സാധാരണമായി ചോദിച്ചു: "പിതാവ് എവിടെ? സുഖമായിരിക്കുന്നോ?" മധ്യവയസ്കൻ ചിരിയോടെ പറഞ്ഞു: "അദ്ദേഹം രണ്ട് ദിവസം ആയി ഇവിടെയൊന്നും ഇല്ല. അദ്ദേഹം ഇപ്പോൾ വെസ്റ്റ് ബംഗാളിലാണ്." പ്രായമായ ആൾ, അപ്പോൾ ചോദിച്ചു: "എന്തേ അവിടെ എന്തെങ്കിലും ആവശ്യത്തിന് പോയതാണോ?" "പ്രത്യേകിച്ചു കാര്യമൊന്നുമില്ല," മധ്യവയസ്കൻ പറഞ്ഞു. ഇന്നലെ അമ്മയെ വീഡിയോ കാൾ ചെയ്തിട്ട് അവിടുത്തെ കാഴ്ചകളെ...