Posts

Showing posts with the label communist party

സ്റ്റാലിൻ എന്ന ഇതിഹാസം

Image
ജോസഫ് സ്റ്റാലിൻ ദിനം  രണ്ടാം ലോക മഹായുദ്ധത്തിന് ശേഷം 1942 സെപ്റ്റംബർ 8 ന് ബ്രിട്ടീഷ് പ്രധാനമന്ത്രിയുടെ വാർത്താസമ്മേളനം നടന്നു. കടുത്ത കമ്യൂണിസ്റ്റ് വിരുദ്ധനായ പ്രധാനമന്ത്രി വിൻസ്റ്റൺ ചർച്ചിലിനോട് "ഒന്നാം ലോകമഹായുദ്ധത്തിൽ തകർന്നടിഞ്ഞ, കേവലമൊരു കർഷക തൊഴിലാളി രാഷ്ട്രം മാത്രമായ റഷ്യ എങ്ങിനെ ഇത്രയും ശക്തരായ അച്ചുതണ്ട് ശക്തികളെ കീഴടക്കി !?" എന്ന് ഒരു മാധ്യമ പ്രവർത്തകൻ ചോദിക്കുകയുണ്ടായി. അദ്ദേഹം അതിനു പറഞ്ഞ മറുപടി ഇങ്ങനെയായിരുന്നു, "കഠിന യാതനകളുടെ നാളുകളിൽ മഹാനായൊരു യുദ്ധ നായകനെ കിട്ടി എന്നതായിരുന്നു അവരുടെ ഭാഗ്യം. ഉറവ വറ്റാത്ത ധൈര്യത്തിന്റെയും ചങ്കൂറ്റത്തിന്റെയും ഉടമയായിരുന്നു അയാൾ. യാതൊരു വിധ വ്യാമോഹങ്ങളും ഇല്ലാത്ത ശാന്തനും വിവേകശാലിയുമായ ഒരു മനുഷ്യൻ. അയാളാണ് ആ വിജയത്തിന്റെ വെന്നിക്കൊടി പാറിച്ചത്." അതെ, ആഗോള സോഷ്യലിസ്റ്റ് ചേരിക്ക് ഒരു നാഥനുണ്ടായിരുന്നു. സർവ്വ രാജ്യ തൊഴിലാളികളെ സംഘടിക്കുവാൻ പഠിപ്പിച്ച ധീരനായ കമ്യുണിസ്റ്റ് നേതാവ്. ലോകത്തെമ്പാടുമുള്ള സാമ്രാജ്യത്വ വിരുദ്ധ പോരാട്ടങ്ങൾക്ക് ദിശാബോധം നൽകിയ മഹാനായ വിപ്ലവകാരി. ഭൂമിയുടെ ഭൂപടത്തെ തന്നെ തിരുത്തിയെഴുതാൻ ഇറ...

മുദ്രാവാക്യം

Image
"കാട്ടാളന്മാർ നാട് ഭരിച്ച് നാട്ടിൽ തീ മഴ പെയ്തപ്പോൾ പട്ടാളത്തെ പുല്ലായ് കരുതിയ മട്ടാഞ്ചേരി മറക്കാമോ? " 1953ൽ കമ്മ്യൂണിസ്റ്റ് പാർട്ടി🚩 നടത്തിയ മട്ടാഞ്ചേരി സമരങ്ങളുടെ ഭാഗമായി CPI ക്ക് നഷ്ട്ടപെട്ട ധീര രക്ത സാക്ഷികളുടെ ഓർമ്മകളാണ് ഈ മുദ്രാവാക്യം.

ഫിലമെന്റ്

Image
കാലം മാറിയപ്പോൾ നമ്മൾ ഒഴിവാക്കിയ ചിലതിൽ ഒന്നാണ് ഇത്. ഒരുകാലത്ത് നാടിന്റെ പ്രതീക്ഷകളും അഭിമാനവും ആയിരുന്ന ഒന്നാണ് ഫിലമെന്റ് ബൾബ്. കറന്റ്‌ വന്നകാലത്ത് ഇവനിലൂടെയാണ് ലൈറ്റ് വെട്ടം ഒരു തലമുറ മുഴുവൻ കണ്ടത്. കറന്റും 40,60 വാൾട്ട് ഒള്ള ഫിലമെന്റ് ബൾബ് കത്തിച്ച വിട് അന്തസായി കണ്ട ഒരു കാലഘട്ടം ഉണ്ടായിരുന്നു. ചില പിശുക്കൻ വല്യപ്പന്മാർ കറന്റ്‌ ചാർജ് കൂടും എന്നുപറഞ്ഞ് 40വാൾടിന്റെ ഒരു ബൾബ് മാത്രം കത്തിക്കുന്ന വീടും ഉണ്ടായിരുന്നു. എത്രയോ മഹാന്മാർ ഇതിന്റെ വെട്ടത്തിൽ പഠിച്ച് ഉന്നതങ്ങളിൽ എത്തി എന്ന് നമ്മൾ ഓർക്കണം. വീടുകളിലും വഴിയിലെ സ്ട്രീറ്റ് ലൈറ്റിലും എല്ലാം നിറഞ്ഞു നിന്നു വിലസുമ്പോളാണ് വില്ലനെപോലെ ഒരാളുടെ വരവ്...... CFL.... എല്ലാവരും വാങ്ങാൻതുടങ്ങി. എന്നാലും പൈസ കൂടുതലായതുകൊണ്ട് എല്ലാരും വാങ്ങില്ലെന്നു കരുതിയപ്പോൾ ഇതാ KSEB കറന്റ്‌ ബില്ല് അടക്കുന്നവർക്ക് ഫ്രീ ആയി മൂന്ന് CFL ബൾബ് കൊടുത്ത് എല്ലായിടത്തേക്കും അവൻ വ്യാപിച്ചത്. അന്നുമുതൽ ഒരുകാലത്തിന്റെ അഹങ്കാരമായിരുന്ന ഫിലമെന്റ് ബൾബ് പുറത്താക്കപ്പെടാൻ തുടങ്ങി. എറിഞ്ഞു കളഞ്ഞും, പൊട്ടിച്ചു മീനെ വളർത്തിയും എല്ലാം വിലയില്ലാതെ പോയി....... അങ്ങനെ ഒരു ...