Posts

Showing posts with the label #justice for rabiya

നീതിക്കുവേണ്ടി

Image
ഇപ്പോഴും ഇതൊന്നും അറിയാത്തവർ ഉണ്ടാവാം കാര്യമായ ചർച്ചകളൊന്നും എങ്ങുംകണ്ടില്ല, മാധ്യമ മുറവിളികളും കേട്ടില്ല, എങ്കിലും പ്രതിഷേധം ശക്തമാണ് എന്തിനാണ് റാബിയയെ ഉദ്യോഗസ്ഥര്‍ അന്വേഷണത്തിനെന്ന് പറഞ്ഞ് വിളിച്ചുകൊണ്ടുപോയത്?'; യഥാര്‍ഥ കുറ്റവാളികള്‍ ശിക്ഷിക്കപ്പെടണമെന്ന് കുടുംബവും സാമൂഹിക പ്രവർത്തകരും; പ്രക്ഷോഭം ശക്തം ഡല്‍ഹിയിലെ മുസ്‌ലിം സിവിൽ ഡിഫൻസ് ഉദ്യോ​ഗസ്ഥയായ റാബിയ സൈഫി കൂട്ടബലാത്സം​ഗത്തിനിരയായും അവയവങ്ങൾ ഛേദിക്കപ്പെട്ടും ക്രൂരമായി കൊല്ലപ്പെട്ട സംഭവത്തിൽ നിരവധി ചോദ്യങ്ങളുയർത്തി കുടുംബവും സാമൂഹിക പ്രവർത്തകരും. റാബിയയെ ക്രൂരമായി കൂട്ടബലാത്സം​ഗം ചെയ്തുകൊന്നത് മേലുദ്യോ​ഗസ്ഥരാണെന്ന് കുടുംബം ആരോപിച്ചതിനു പിന്നാലെയാണ് ആരോപണം ബലപ്പെടുത്തുന്ന നിരവധി സംശയങ്ങൾ ഉയരുന്നത്. സംഭവത്തിൽ പ്രതിഷേധവുമായും വിവിധ ചോദ്യങ്ങളുയർത്തിയും വിവിധ സാമൂഹിക- രാഷ്ട്രീയ പ്രവർത്തകർ രം​ഗത്തെത്തി. 'ഇതുമായി ബന്ധപ്പെട്ട പ്രചരിക്കുന്ന ഓഡിയോയിൽ,‌ സിവിൽ ഡിഫൻസ് വകുപ്പിലെ ഉദ്യോ​ഗസ്ഥർ റാബിയയെ ചില അന്വേഷണത്തിന്റെ പേര് പറഞ്ഞ് വിളിക്കുന്നത് വളരെ വ്യക്തമാണെന്നും എന്താണ് ആ സംഭവ'മെന്നും സാമൂഹിക പ്രവർത്തക ഖാലിദ പർവീൻ ചോദ...