നീതിക്കുവേണ്ടി
ഇപ്പോഴും ഇതൊന്നും അറിയാത്തവർ ഉണ്ടാവാം
കാര്യമായ ചർച്ചകളൊന്നും എങ്ങുംകണ്ടില്ല, മാധ്യമ മുറവിളികളും കേട്ടില്ല,
എങ്കിലും പ്രതിഷേധം ശക്തമാണ്
എന്തിനാണ് റാബിയയെ ഉദ്യോഗസ്ഥര്‍ അന്വേഷണത്തിനെന്ന് പറഞ്ഞ് വിളിച്ചുകൊണ്ടുപോയത്?'; യഥാര്‍ഥ കുറ്റവാളികള്‍ ശിക്ഷിക്കപ്പെടണമെന്ന് കുടുംബവും സാമൂഹിക പ്രവർത്തകരും; പ്രക്ഷോഭം ശക്തം
ഡല്‍ഹിയിലെ മുസ്‌ലിം സിവിൽ ഡിഫൻസ് ഉദ്യോഗസ്ഥയായ റാബിയ സൈഫി കൂട്ടബലാത്സംഗത്തിനിരയായും അവയവങ്ങൾ ഛേദിക്കപ്പെട്ടും ക്രൂരമായി കൊല്ലപ്പെട്ട സംഭവത്തിൽ നിരവധി ചോദ്യങ്ങളുയർത്തി കുടുംബവും സാമൂഹിക പ്രവർത്തകരും. റാബിയയെ ക്രൂരമായി കൂട്ടബലാത്സംഗം ചെയ്തുകൊന്നത് മേലുദ്യോഗസ്ഥരാണെന്ന് കുടുംബം ആരോപിച്ചതിനു പിന്നാലെയാണ് ആരോപണം ബലപ്പെടുത്തുന്ന നിരവധി സംശയങ്ങൾ ഉയരുന്നത്.
സംഭവത്തിൽ പ്രതിഷേധവുമായും വിവിധ ചോദ്യങ്ങളുയർത്തിയും വിവിധ സാമൂഹിക- രാഷ്ട്രീയ പ്രവർത്തകർ രംഗത്തെത്തി. 'ഇതുമായി ബന്ധപ്പെട്ട പ്രചരിക്കുന്ന ഓഡിയോയിൽ, സിവിൽ ഡിഫൻസ് വകുപ്പിലെ ഉദ്യോഗസ്ഥർ റാബിയയെ ചില അന്വേഷണത്തിന്റെ പേര് പറഞ്ഞ് വിളിക്കുന്നത് വളരെ വ്യക്തമാണെന്നും എന്താണ് ആ സംഭവ'മെന്നും സാമൂഹിക പ്രവർത്തക ഖാലിദ പർവീൻ ചോദിച്ചു. 'എന്തിനാണ് തന്നെ വിളിച്ച റാബിയയുടെ മാതാവിനോട് യുവതി സുരക്ഷിതയാണെന്ന് സഹപ്രവർത്തക പറഞ്ഞത്' എന്നും അവർ ചോദിച്ചു. 'സംഭവത്തിൽ യഥാർഥ പ്രതിയെ അറസ്റ്റ് ചെയ്യണമെന്നും കുടുംബത്തിന്റെ ആരോപണങ്ങൾ പൊലീസ് മുഖവിലയ്ക്കെടുക്കണ'മെന്നും ഖാലിദ പർവീൻ ട്വീറ്റ് ചെയ്തു.
ഇതുവരെ കേസിൽ യാതൊരു പുരോഗതിയുമില്ലെന്നും പൊലീസ് തങ്ങളോട് സഹകരിക്കുന്നില്ലെന്നും റാബിയയുടെ ബന്ധുവായ യുവാവ് പറഞ്ഞു. കൊലപാതകത്തിൽ തങ്ങൾ പ്രതിഷേധിച്ചപ്പോൾ അവിടെയെത്തിയ പൊലീസ് അലമ്പുണ്ടാക്കാനാണ് ശ്രമിച്ചത്. നിരവധി സംഘടനാ- പാർട്ടി പ്രവർത്തകർ വീട്ടിലെത്തുന്നുണ്ട്. എന്നാൽ ആരും സഹായിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. സത്യം കൃത്യമായി പുറത്തുവരണം. റാബിയയുടെ കല്ല്യാണം കഴിഞ്ഞെന്നും ഭർത്താവാണ് പ്രതിയെന്നുമൊക്കെയാണ് പൊലീസ് പറയുന്നത്.
എന്നാൽ കല്യാണം നടന്നതു സംബന്ധിച്ച് യാതൊരു തെളിവും ഹാജരാക്കാൻ പൊലീസോ അവർ പ്രതിയെന്ന് പറയുന്ന ആൾക്കോ സാധിച്ചിട്ടില്ല. കേസ് വഴിതിരിച്ചുവിട്ട് യഥാർഥ പ്രതികളെ സംരക്ഷിക്കാനാണ് പൊലീസ് ശ്രമിക്കുന്നത്. തങ്ങൾക്ക് നീതി കിട്ടണമെന്നും കുടുംബം ആവശ്യപ്പെട്ടു. അവളൊരു പെൺസിംഹത്തെ പോലെയായിരുന്നു. അവളുടെ തലച്ചോറ് കംപ്യൂട്ടർ പോലെയായിരുന്നു- റാബിയയുടെ മാതാപിതാക്കൾ വിതുമ്പിക്കൊണ്ട് പറയുന്നു.
ഇത്രയും ഹീനമായൊരു കൂട്ടബലാത്സംഗക്കൊല നടന്നിട്ടും അതിൽ മുഖ്യധാരാ മാധ്യമങ്ങളും പാർട്ടികളും സ്ത്രീപക്ഷവാദികളും മൗനം പാലിക്കുന്നത് എന്തുകൊണ്ടാണെന്നും വിവിധ സാമൂഹിക പ്രവർത്തകർ ചോദിക്കുന്നു. യഥാർഥ പ്രതികളെ രക്ഷിക്കാൻ ശ്രമിക്കുകയാണ് ഡൽഹി പൊലീസെന്നും അവർ ചൂണ്ടിക്കാട്ടുന്നു.
പ്രമുഖ നിഷ്പക്ഷ മാധ്യമങ്ങളിൽ പോലും വാർത്തയുടെ സൂചനപോലും കാണാത്തതിനാൽ വ്യാജ വാർത്തയാവുമെന്നാണ് ആദ്യം കരുതിയത്...
എങ്കിലും സത്യത്തോട് നീതി പുലർത്തിയവർ അവര്‍ ചെറുതെങ്കിലും സധൈര്യം വാർത്തയുമായി മുന്നോട്ട് വന്നു. അതങ്ങനെയാണല്ലോ പലപ്പോഴും.
നമുക്ക്
നീതിക്ക് വേണ്ടി നാവുയർത്തണം കയ്യുയർത്തണം
വിരൽ ചൂണ്ടണം
Comments
Post a Comment