നീതിക്കുവേണ്ടി
ഇപ്പോഴും ഇതൊന്നും അറിയാത്തവർ ഉണ്ടാവാം കാര്യമായ ചർച്ചകളൊന്നും എങ്ങുംകണ്ടില്ല, മാധ്യമ മുറവിളികളും കേട്ടില്ല, എങ്കിലും പ്രതിഷേധം ശക്തമാണ് എന്തിനാണ് റാബിയയെ ഉദ്യോഗസ്ഥര്‍ അന്വേഷണത്തിനെന്ന് പറഞ്ഞ് വിളിച്ചുകൊണ്ടുപോയത്?'; യഥാര്‍ഥ കുറ്റവാളികള്‍ ശിക്ഷിക്കപ്പെടണമെന്ന് കുടുംബവും സാമൂഹിക പ്രവർത്തകരും; പ്രക്ഷോഭം ശക്തം ഡല്‍ഹിയിലെ മുസ്‌ലിം സിവിൽ ഡിഫൻസ് ഉദ്യോഗസ്ഥയായ റാബിയ സൈഫി കൂട്ടബലാത്സംഗത്തിനിരയായും അവയവങ്ങൾ ഛേദിക്കപ്പെട്ടും ക്രൂരമായി കൊല്ലപ്പെട്ട സംഭവത്തിൽ നിരവധി ചോദ്യങ്ങളുയർത്തി കുടുംബവും സാമൂഹിക പ്രവർത്തകരും. റാബിയയെ ക്രൂരമായി കൂട്ടബലാത്സംഗം ചെയ്തുകൊന്നത് മേലുദ്യോഗസ്ഥരാണെന്ന് കുടുംബം ആരോപിച്ചതിനു പിന്നാലെയാണ് ആരോപണം ബലപ്പെടുത്തുന്ന നിരവധി സംശയങ്ങൾ ഉയരുന്നത്. സംഭവത്തിൽ പ്രതിഷേധവുമായും വിവിധ ചോദ്യങ്ങളുയർത്തിയും വിവിധ സാമൂഹിക- രാഷ്ട്രീയ പ്രവർത്തകർ രംഗത്തെത്തി. 'ഇതുമായി ബന്ധപ്പെട്ട പ്രചരിക്കുന്ന ഓഡിയോയിൽ, സിവിൽ ഡിഫൻസ് വകുപ്പിലെ ഉദ്യോഗസ്ഥർ റാബിയയെ ചില അന്വേഷണത്തിന്റെ പേര് പറഞ്ഞ് വിളിക്കുന്നത് വളരെ വ്യക്തമാണെന്നും എന്താണ് ആ സംഭവ'മെന്നും സാമൂഹിക പ്രവർത്തക ഖാലിദ പർവീൻ ചോദ...