പരിയേരും പെരുമാൾ
ഡയറക്ടർ മാരി സെൽവരാജ് ഒരിക്കൽ പറയുകയുണ്ടായി, പരിയേരും പെരുമാളിൻ്റെ കഥ ആരുടെ അടുത്ത് പോയി പറഞ്ഞാലും ആദ്യത്തെ സീൻ പറഞ്ഞു കഴിയുമ്പോഴേക്കും മറുപടി വരും, തമ്പി വേറെ എന്തെങ്കിലും കഥയുണ്ടെങ്കിൽ പറയൂ എന്ന്. എന്നാൽ ആദ്യ സീൻ പറഞ്ഞപ്പോൾ തന്നെ ഇനി കഥയൊന്നും പറയേണ്ട സിനിമ ഞാൻ ചെയ്തോളാം എന്ന് പറഞ്ഞത് രഞ്ജിത്ത് അണ്ണനാണ് (പാ. രഞ്ജിത്ത്) എന്ന്. ഒടുവിൽ പാ.രഞ്ജിത്തിന്റെ നീലം പ്രൊഡക്ഷൻ ബാനറിൽ പരിയേരും പെരുമാൾ സംഭവിച്ചു. സിനിമ കണ്ടിട്ട് അഭിപ്രായം പറഞ്ഞ ആളുകളിൽ ഓർമ്മയിലുള്ള എതെങ്കിലും സംഭവമുണ്ടോ എന്ന ചോദ്യത്തിന് അദ്ദേഹം നൽകിയ മറുപടി ഇങ്ങനെയാണ്. " ഡാർജിലിംഗിൽ നിന്ന് ഒരു ഐഎഎസ് ഓഫീസർ വിളിച്ചിരുന്നു, അവിടെ തീയേറ്ററിൽ പരിയേരും പെരുമാൾ റിലീസ് ആയില്ല, യൂട്യൂബിൽ സിനിമയുടെ റിവ്യൂ കണ്ട് സിനിമ കാണാൻ തൻ്റെ ഫാമിലിയുമായി ചെന്നൈയിലെത്തി പടം കണ്ട് എന്നെ വിളിച്ചു. അദ്ദേഹം പറഞ്ഞത് ഇത് എന്റെ കഥയാണ് നിങ്ങൾ ചെയ്തു വെച്ചിരിക്കുന്നതെന്നാണ്, സിവിൽ സർവ്വീസിൽ എത്തുന്നതിനു മുൻപ് വരെ അദ്ദേഹം കടന്നു പോയ ജീവിതമാണ്, ഞാൻ എന്റെ സിനിമയിൽ പറഞ്ഞു വെച്ചിരിക്കുന്നതെന്ന് " ഗ്രാമീണ ജീവിതങ്ങളെ കുറിച്ചുള്ള കഥ പറയുന്ന അനേകായിരം...