എന്താണ് ലക്ഷദ്വീപിൽ സംഭവിക്കുന്നത് ❓️
എന്താണ് ലക്ഷദ്വിപ്പിൽ നടക്കുന്നത് ❓️ To read English article, Click here കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സോഷ്യൽ മീഡിയയിലും, മാധ്യമങ്ങളിലും ലക്ഷദ്വിപ്നെപ്പറ്റി കേൾക്കുന്നു #savelakshadweep എന്ന ഹാഷ് ടാഗ് നിറയുകയാണ് എന്താണ് സംഭവിക്കുന്നത് ? ലക്ഷദ്വീപിന്റെ അഡ്മിനിസ്ട്രേറ്ററായി നിയമിക്കപ്പെട്ട പ്രഫുൽ കെ പട്ടേൽ ലക്ഷദ്വീപിൽ വരുത്തിയിരിക്കുന്ന ഭരണ പരിഷ്കാരങ്ങൾ വലിയ പ്രതിഷേധത്തിന് ഇടയാക്കിയിരിക്കുകയാണ്. മുൻ ബിജെപി നേതാവായ പ്രഫുൽ കെ പട്ടേൽ 2020 ഡിസംബര്‍ അഞ്ചിനാണ് ലക്ഷദ്വീപിന്റെ അഡ്മിനിസ്ട്രേറ്ററായി അധികാരമേറ്റത്. അഞ്ച് മാസത്തിനിടയിൽ അദ്ദേഹം ദ്വീപിൽ വരുത്തിയ നിയമ പരിഷ്കാരങ്ങളാണ് പ്രതിഷേധങ്ങൾക്ക് ഇടയാക്കിയിരിക്കുന്നത്. പ്രതിഷേധങ്ങൾക്കിടയാക്കിയ പരിഷ്കാരങ്ങൾ എന്തൊക്കെയെന്ന് നോക്കാം. വോട്ടിങ്ങിലൂടെ അധികാരത്തിൽ വരുന്ന ദ്വീപ് ജില്ലാ പഞ്ചായത്തിന്റെ അധികാരങ്ങൾ വെട്ടിക്കുറച്ചു. വിദ്യാഭ്യാസം, ആരോഗ്യം, കൃഷി, മത്സ്യബന്ധനം, മൃഗസംരക്ഷണം അടക്കമുള്ളവ അഡ്മിനിസ്ട്രേറ്ററുടെ കീഴിലാക്കി. സർക്കാർ സർവ്വീസിൽ കരാർ വ്യവസ്ഥയിൽ ജോലി ചെയ്തിരുന്നവരെ പിരിച്ചുവിട്ടു. തീരദേശ നിയമത്തിന്റെ മറവിൽ മത്സ്യ തൊഴിലാ...