Posts

Showing posts with the label writing

എന്താണ് ലക്ഷദ്വീപിൽ സംഭവിക്കുന്നത് ❓️

Image
എന്താണ് ലക്ഷദ്വിപ്പിൽ നടക്കുന്നത് ❓️ To read English article, Click here കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സോഷ്യൽ മീഡിയയിലും, മാധ്യമങ്ങളിലും ലക്ഷദ്വിപ്നെപ്പറ്റി കേൾക്കുന്നു #savelakshadweep എന്ന ഹാഷ് ടാഗ് നിറയുകയാണ് എന്താണ് സംഭവിക്കുന്നത് ? ലക്ഷദ്വീപിന്റെ അഡ്മിനിസ്ട്രേറ്ററായി നിയമിക്കപ്പെട്ട പ്രഫുൽ കെ പട്ടേൽ ലക്ഷദ്വീപിൽ വരുത്തിയിരിക്കുന്ന ഭരണ പരിഷ്കാരങ്ങൾ വലിയ പ്രതിഷേധത്തിന് ഇടയാക്കിയിരിക്കുകയാണ്. മുൻ ബിജെപി നേതാവായ പ്രഫുൽ കെ പട്ടേൽ 2020 ഡിസംബ‍ര്‍ അഞ്ചിനാണ് ലക്ഷദ്വീപിന്റെ അഡ്മിനിസ്ട്രേറ്ററായി അധികാരമേറ്റത്. അഞ്ച് മാസത്തിനിടയിൽ അദ്ദേഹം ദ്വീപിൽ വരുത്തിയ നിയമ പരിഷ്കാരങ്ങളാണ് പ്രതിഷേധങ്ങൾക്ക് ഇടയാക്കിയിരിക്കുന്നത്. പ്രതിഷേധങ്ങൾക്കിടയാക്കിയ പരിഷ്കാരങ്ങൾ എന്തൊക്കെയെന്ന് നോക്കാം. വോട്ടിങ്ങിലൂടെ അധികാരത്തിൽ വരുന്ന ദ്വീപ് ജില്ലാ പഞ്ചായത്തിന്റെ അധികാരങ്ങൾ വെട്ടിക്കുറച്ചു. വിദ്യാഭ്യാസം, ആരോഗ്യം, കൃഷി, മത്സ്യബന്ധനം, മൃഗസംരക്ഷണം അടക്കമുള്ളവ അഡ്മിനിസ്ട്രേറ്ററുടെ കീഴിലാക്കി. സർക്കാർ സർവ്വീസിൽ കരാർ വ്യവസ്ഥയിൽ ജോലി ചെയ്തിരുന്നവരെ പിരിച്ചുവിട്ടു. തീരദേശ നിയമത്തിന്റെ മറവിൽ മത്സ്യ തൊഴിലാ...

" ആനവണ്ടി "

Image
KSRTC എന്ന് പറയുന്നതിനേക്കാൾ നല്ലത് ആനവണ്ടി എന്നുപറയുന്നതാണ്. തലയെടുപ്പോടെ കേരളത്തിലെ റോഡുകളിൽ പായുന്ന ഇവൻ എത്രപേരുടെ ജീവിതത്തിൽ മാറ്റങ്ങൾ ഉണ്ടാക്കി കാണും. ആനവണ്ടിയുടെ സൈഡ് സീറ്റിൽ ഇരുന്ന് കാറ്റിന്റെ തലോടലേറ്റ് സ്വപ്‌നങ്ങളുടെ പറുദിസയിലേറി ജീവിതത്തിന്റെ പുതിയ വസന്തങ്ങൾ കണ്ടവർ എത്രപേരായിരിക്കും. പുതിയ ജോലിക്കായി പോകുന്നവർ, അന്നന്നത്തെ ജീവിതത്തിനായി കൂലിപ്പണിക്കു പോകുന്നവർ, സർക്കാർ ഓഫീസിൽ ജോലിക്കുപോകുന്നവർ, വളർന്നുവരുന്ന പുതിയ തലമുറ സ്കൂളിലും കോളേജിലും പോകുന്നു,പ്രായത്തിന്റെ അവശതമൂലം ഗവൺമെന്റ് ഹോസ്പിറ്റലിൽ മരുന്നുവാങ്ങാൻ പോകുന്ന വൃദ്ധന്മാർ,ഇങ്ങനെ എത്രയോ ആളുകൾ ജീവിതത്തിന്റെ പല അവസ്ഥകളിൽ ജീവിക്കുന്നവരാണ് ഓരോ ആനവണ്ടിയിലും യാത്രചെയുന്നത്,ചിലർക്ക് ഇവനോട് അടങ്ങാത്ത പ്രണയമാണ്, ആനവണ്ടി ലൗവേഴ്‌സ് എന്നപേരിൽ അവർ ആരാധിക്കുന്നു.സൂപ്പർ ഫാസ്റ്റിൽ മാത്രം കയറുന്നചിലരുണ്ട്, പ്രൈവറ്റ് ബസ്സിനെ ഓവർടെക്ക് ചെയ്തു കയറുമ്പോൾ എന്തോ കീഴടകിയ അനുഭൂതിയാണ് അവർക്ക്. എത്രതവണ കണ്ട സ്ഥലമായാലും, ഏതൊക്കെ വണ്ടിയിൽ പോയാലും കിട്ടാത്ത പ്രത്യേക അനുഭൂതിയാണ്.KSRTC ബസ്സിന്റെ സൈഡാ സീറ്റിൽ ഇരുന്നു കാണുമ്പോൾ കിട്ടുന്നത്.ഓര...

ഫിലമെന്റ്

Image
കാലം മാറിയപ്പോൾ നമ്മൾ ഒഴിവാക്കിയ ചിലതിൽ ഒന്നാണ് ഇത്. ഒരുകാലത്ത് നാടിന്റെ പ്രതീക്ഷകളും അഭിമാനവും ആയിരുന്ന ഒന്നാണ് ഫിലമെന്റ് ബൾബ്. കറന്റ്‌ വന്നകാലത്ത് ഇവനിലൂടെയാണ് ലൈറ്റ് വെട്ടം ഒരു തലമുറ മുഴുവൻ കണ്ടത്. കറന്റും 40,60 വാൾട്ട് ഒള്ള ഫിലമെന്റ് ബൾബ് കത്തിച്ച വിട് അന്തസായി കണ്ട ഒരു കാലഘട്ടം ഉണ്ടായിരുന്നു. ചില പിശുക്കൻ വല്യപ്പന്മാർ കറന്റ്‌ ചാർജ് കൂടും എന്നുപറഞ്ഞ് 40വാൾടിന്റെ ഒരു ബൾബ് മാത്രം കത്തിക്കുന്ന വീടും ഉണ്ടായിരുന്നു. എത്രയോ മഹാന്മാർ ഇതിന്റെ വെട്ടത്തിൽ പഠിച്ച് ഉന്നതങ്ങളിൽ എത്തി എന്ന് നമ്മൾ ഓർക്കണം. വീടുകളിലും വഴിയിലെ സ്ട്രീറ്റ് ലൈറ്റിലും എല്ലാം നിറഞ്ഞു നിന്നു വിലസുമ്പോളാണ് വില്ലനെപോലെ ഒരാളുടെ വരവ്...... CFL.... എല്ലാവരും വാങ്ങാൻതുടങ്ങി. എന്നാലും പൈസ കൂടുതലായതുകൊണ്ട് എല്ലാരും വാങ്ങില്ലെന്നു കരുതിയപ്പോൾ ഇതാ KSEB കറന്റ്‌ ബില്ല് അടക്കുന്നവർക്ക് ഫ്രീ ആയി മൂന്ന് CFL ബൾബ് കൊടുത്ത് എല്ലായിടത്തേക്കും അവൻ വ്യാപിച്ചത്. അന്നുമുതൽ ഒരുകാലത്തിന്റെ അഹങ്കാരമായിരുന്ന ഫിലമെന്റ് ബൾബ് പുറത്താക്കപ്പെടാൻ തുടങ്ങി. എറിഞ്ഞു കളഞ്ഞും, പൊട്ടിച്ചു മീനെ വളർത്തിയും എല്ലാം വിലയില്ലാതെ പോയി....... അങ്ങനെ ഒരു ...