" ആനവണ്ടി "

KSRTC എന്ന് പറയുന്നതിനേക്കാൾ നല്ലത് ആനവണ്ടി എന്നുപറയുന്നതാണ്. തലയെടുപ്പോടെ കേരളത്തിലെ റോഡുകളിൽ പായുന്ന ഇവൻ എത്രപേരുടെ ജീവിതത്തിൽ മാറ്റങ്ങൾ ഉണ്ടാക്കി കാണും.
ആനവണ്ടിയുടെ സൈഡ് സീറ്റിൽ ഇരുന്ന് കാറ്റിന്റെ തലോടലേറ്റ് സ്വപ്‌നങ്ങളുടെ പറുദിസയിലേറി ജീവിതത്തിന്റെ പുതിയ വസന്തങ്ങൾ കണ്ടവർ എത്രപേരായിരിക്കും.
പുതിയ ജോലിക്കായി പോകുന്നവർ, അന്നന്നത്തെ ജീവിതത്തിനായി കൂലിപ്പണിക്കു പോകുന്നവർ, സർക്കാർ ഓഫീസിൽ ജോലിക്കുപോകുന്നവർ, വളർന്നുവരുന്ന പുതിയ തലമുറ സ്കൂളിലും കോളേജിലും പോകുന്നു,പ്രായത്തിന്റെ അവശതമൂലം ഗവൺമെന്റ് ഹോസ്പിറ്റലിൽ മരുന്നുവാങ്ങാൻ പോകുന്ന വൃദ്ധന്മാർ,ഇങ്ങനെ എത്രയോ ആളുകൾ ജീവിതത്തിന്റെ പല അവസ്ഥകളിൽ ജീവിക്കുന്നവരാണ് ഓരോ ആനവണ്ടിയിലും യാത്രചെയുന്നത്,ചിലർക്ക് ഇവനോട് അടങ്ങാത്ത പ്രണയമാണ്, ആനവണ്ടി ലൗവേഴ്‌സ് എന്നപേരിൽ അവർ ആരാധിക്കുന്നു.സൂപ്പർ ഫാസ്റ്റിൽ മാത്രം കയറുന്നചിലരുണ്ട്, പ്രൈവറ്റ് ബസ്സിനെ ഓവർടെക്ക് ചെയ്തു കയറുമ്പോൾ എന്തോ കീഴടകിയ അനുഭൂതിയാണ് അവർക്ക്.
എത്രതവണ കണ്ട സ്ഥലമായാലും, ഏതൊക്കെ വണ്ടിയിൽ പോയാലും കിട്ടാത്ത പ്രത്യേക അനുഭൂതിയാണ്.KSRTC ബസ്സിന്റെ സൈഡാ സീറ്റിൽ ഇരുന്നു കാണുമ്പോൾ കിട്ടുന്നത്.ഓരോ യാത്രയിലും പലപല മുഖങ്ങൾ പലപല ജീവിതങ്ങൾ. എല്ലാം അങ്ങനെ കണ്ടും കേട്ടും ആനവണ്ടി അങ്ങനെ ഓടികൊണ്ടേ ഇരിക്കുന്നു..........

Comments

Post a Comment

Popular posts from this blog

ആരണ്യകം. ഭാഗം 3

ആരണ്യകം. ഭാഗം 1

ആരണ്യകം ഭാഗം 2