ആരണ്യകം ഭാഗം 6:
ആരണ്യകം ഭാഗം 6: കുറച്ചു ദിവസത്തെ വിശ്രമത്തിനുശേഷം സ്റ്റാലിന്റെ മുറിവുകളെല്ലാം ഉണങ്ങിത്തുടങ്ങി. പതിയെ അയാൾ നടന്നു തുടങ്ങി. സഹായത്തിനായി അവിടെയുള്ളവർ കൂടെയുണ്ടായിരുന്നു. അങ്ങനെയിരിക്കെ, അയാൾ ടെന്റിനുള്ളിലെ മേശയിലിരുന്ന പുസ്തകങ്ങളും ലഘുലേഖകളും ശ്രദ്ധിച്ചു. സായുധ വിപ്ലവത്തെക്കുറിച്ചുള്ള പുസ്തകങ്ങൾ, ഗോറില്ലാ വിപ്ലവ ചരിത്രങ്ങൾ, ഭരണകൂടത്തിനെതിരെയുള്ള പ്രസ്താവനകളടങ്ങിയ പേപ്പറുകൾ. ഈ കാഴ്ചകളിലൂടെ സ്റ്റാലിന്റെ മനസ്സിൽ ഇവരെപ്പറ്റി ഒരു ധാരണയുണ്ടായി. എങ്കിലും, എന്താണ് ഇവരെ സായുധ വിപ്ലവത്തിലേക്ക് നയിച്ചതെന്നോ, ഈ പോരാട്ടം എന്തിനുവേണ്ടിയാണെന്നോ സ്റ്റാലിന് വ്യക്തമായില്ല. അത് നോക്കിക്കൊണ്ട് നിൽക്കുമ്പോളാണ് ആ സ്ത്രീ അവിടേക്ക് കയറി വന്നത്. സ്റ്റാലിൻ പുസ്തകങ്ങൾ നോക്കുന്നത് കണ്ട് അവർ ചോദിച്ചു: "എന്തേ? എന്തെങ്കിലും മനസ്സിലായോ?" "ഞാൻ പലപ്പോഴായി വായിച്ചറിഞ്ഞ കാര്യങ്ങളെ ഇതിൽ ഉള്ളൂ," സ്റ്റാലിൻ പറഞ്ഞു. "നിങ്ങളുടെ പേരെന്താണ്? ആരാണ് നിങ്ങൾ?" "എന്റെ പേര് ഗംഗ. പിന്നെ ഞങ്ങൾ ആരാണെന്ന് ചോദിച്ചാൽ, നിങ്ങൾ മനസ്സിലാക്കിയത് പോലെ തന്നെ; സായുധ വിപ്ലവകാരികളാണ്. ആ വിപ്ലവത്തിലൂടെ സ്വാ...