ആരണ്യകം ഭാഗം 5 ചാരമായ വീടിന്റെ മുന്നിൽ ആളുകൾ തടിച്ചുകൂടി. ദുരന്തത്തിന്റെ ഗന്ധം അന്തരീക്ഷത്തിൽ തങ്ങിനിന്നു. ആ ചാരത്തിൽ കനലെരിഞ്ഞു തീർന്നിരുന്നില്ല. രാഘവൻ മാസ്റ്ററും അവിടെ ഉണ്ടായിരുന്നു. പോലീസ് ഒന്നും അറിയാത്തവരെപ്പോലെ വന്നു. അവർ സ്ഥലം സീൽ ചെയ്ത്, മുൻപേ തയ്യാറാക്കിയ തിരക്കഥ അവതരിപ്പിച്ചു. "കുടുംബത്തിലെ മൂന്നുപേർ തീയിൽ മരിച്ചു. ബാലുവിന്റെ കൂട്ടുകാരനാണ് ഇത് ചെയ്തത്. അയാൾക്ക് ബാലുവുമായി വൈരാഗ്യമുണ്ടായിരുന്നു. ആ പക തീർക്കാനാണ് അയാൾ ഇവിടെ എത്തിയത്. സ്റ്റാലിനെ എവിടെയെങ്കിലും കണ്ടാൽ പോലീസിൽ അറിയിക്കുക." രാഘവൻ മാസ്റ്റർ അവജ്ഞയോടെ ചോദ്യമുയർത്തി: "ബാലുവിന്റെ കൂട്ടുകാരൻ, സ്റ്റാലിനെപ്പറ്റിയാണോ നിങ്ങൾ പറയുന്നത്? അയാൾ എന്തിന് ഇത് ചെയ്യണം?" പോലീസുകാർ മാസ്റ്ററിന്റെ ചോദ്യം അവഗണിച്ച്, തങ്ങൾക്ക് പറയാനുള്ളത് പറഞ്ഞു തീർത്ത് പോയി. കൂടെ നാട്ടുകാരും പതിയെ നീങ്ങി. പക്ഷേ രാഘവൻ മാസ്റ്ററിന് അറിയാമായിരുന്നു, ഇത് അല്ല സത്യം എന്ന്. കത്താത്ത കനലുകളിലേക്ക് നോക്കി മാസ്റ്റർ മനസ്സിൽ പറഞ്ഞു: 'സ്റ്റാലിനെ, നീ എവിടെയാണ്? മരിച്ചോ, അതോ ജീവനോടെയുണ്ടോ? കാത്തിരിക്കുന്നുണ്ട്...' കുറേ ...
Good
ReplyDelete