ആരണ്യകം. ഭാഗം 4
ആരണ്യകം. ഭാഗം 4: സ്റ്റാലിൻ നടന്ന് കവലയിലെ കടയിൽ ചെന്നു. ബാലുവിന്റെ വീട്ടിലേക്ക് അത്യാവശ്യമുള്ള അരിയും മറ്റ് സാധനങ്ങളും വാങ്ങി. പരിചയമില്ലാത്ത ഒരാളെ കണ്ടപ്പോൾ കടക്കാരൻ ആകാംഷയോടെ ചോദിച്ചു. "ഇയാൾ എവിടുന്നാ? ഇവിടെയൊന്നും കണ്ടിട്ടില്ലല്ലോ..." "ഞാൻ കുറച്ചു ദൂരെ നിന്നാണ്. ഒരു സുഹൃത്തിന്റെ വീട്ടിൽ വന്നതാ," സ്റ്റാലിൻ മറുപടി പറഞ്ഞു. "ഏത് വീട്ടിൽ?" അയാൾ സൗഹൃദത്തോടെ ചോദിച്ചു. "ബാലുവിന്റെ... ആ കുന്നിന്റെ മുകളിൽ കാടിനടുത്തൊരു വീടില്ലേ, അവിടെ." കടക്കാരന്റെ മുഖഭാവം മാറി. "ഓ... ബാലുവിന്റെ ഫ്രണ്ട് ആണോ? അവൻ കിടപ്പിലായത് അറിഞ്ഞു വന്നതാകും അല്ലേ? ഈ പയ്യന് ഇതിന്റെ വല്ല ആവശ്യവും ഉണ്ടായിരുന്നോ? ഇവിടെ വന്ന് വല്ലതും വാങ്ങി കഴിച്ചാൽ പോരായിരുന്നോ?" അയാൾ പുച്ഛത്തോടെ ചോദിച്ചു. അതുകേട്ട സ്റ്റാലിന് ദേഷ്യം വന്നു. "എല്ലാരും അങ്ങനെ വാങ്ങി കഴിക്കാൻ ആണെങ്കിൽ സർക്കാർ റേഷൻ കട അനുവദിച്ചിരിക്കുന്നത് എന്തിനാ ചേട്ടാ? അത് അടച്ചിട്ടാൽ മതിയല്ലോ. പാവപ്പെട്ടവർക്കും ജീവിക്കണ്ടേ? ചേട്ടൻ അവന് വെറുതെ അരി കൊടുക്കുമോ? ഇല്ലല്ലോ." സ്റ്റാലിന്റെ സ്വരത്തിലെ കടുപ്പം കടക്കാരന് മനസ...