Posts

Showing posts with the label basheer

വൈക്കം മുഹമ്മദ് ബഷീർ

Image
മലയാള സാഹിത്യത്തിലും ജീവിതത്തിലും ഫലിതംകലർത്താൻ ഇദ്ദേഹത്തിന്റെ അത്ര അഭിരുചി മറ്റൊരാൾക്കും ഉണ്ടായിട്ടില്ല സുകുമാർ അഴീക്കോട് പുതിയ കാർ വാങ്ങി. ഓടിച്ച്‌ വരുമ്പോൾ അതാ ബഷീർ നടന്നുപോകുന്നു. കാർ നിർത്തി അഴീക്കോട് ക്ഷണിച്ചു: "കയറണം, ഞാൻ ഇറക്കി തരാം." "വേണ്ട, എനിക്കല്പം ധൃതിയുണ്ട്. ഞാൻ നടന്നോളാം." ബഷീറിന്റെ ജീവിതത്തെ ആധാരമാക്കി എം.എ റഹ്മാൻ നിർമ്മിച്ച ഡോക്യുമെൻററി സിനിമയായ 'ബഷീർ ദ മാൻ' കോഴിക്കോട് ആദ്യമായി പ്രദർശിപ്പിച്ചപ്പോൾ അത് കണ്ടിറങ്ങിയ ബഷീറിനോട് പത്രപ്രതിനിധികൾ അഭിപ്രായം ചോദിച്ചു ബഷീർ പറഞ്ഞു "സിനിമ കൊള്ളാം. നായകൻ കിഴവനായിപ്പോയി. മമ്മൂട്ടിയോ മറ്റോ അഭിനയിച്ചാ മതിയായിരുന്നു...!" വൈക്കം മുഹമ്മദ് ബഷീർ മരിക്കുമ്പോൾ 86വയസ്സ്‌. 108 വയസുള്ള സ്വാതന്ത്ര്യസമര സേനാനിയായ മൊയ്തു മൗലവി അന്ന് ജീവിച്ചിരിപ്പുണ്ട്. ബഷീറിന്റെ മരണത്തിൽ പ്രതികരണത്തിനായി പത്രക്കാർ സമീപിച്ചപ്പോൾ അദ്ദേഹം പറഞ്ഞത്രെ. "എന്തുചെയ്യാം, ഭാവിയുള്ളൊരു ചെറുപ്പക്കാരനായിരുന്നു!" ഒരിക്കൽ ശോഭന പരമേശ്വരൻ നായരും അരവിന്ദനും സി.വി ശ്രീരാമനും വി.കെ ശ്രീരാമനും കൂടി ബഷീറിനെ കാണാൻ പോയി. മാങ്കോസ്...

മതിലുകൾ :ബഷീർ

Image
നാരായണി ചോദിച്ചു :  " എന്നെ ... എന്നെ മാത്രം സ്നേഹി ക്കുമോ ?     ഞാൻ ചോദിച്ചു :       " എന്താ നാരായണീ , ഇത്ര സംശയം ? "     ഇവിടെ , ' നാരായണി ലേശം വേദനയോ ടെന്നവണ്ണം പറഞ്ഞു ,    എന്നേക്കാൾ സുന്ദരി കളുണ്ട് .   ഞാൻ വലിയ സുന്ദരിയൊന്നുമല്ല !  ഞാൻ പറഞ്ഞു :  " ഞാൻ സുന്ദരനൊന്നുമല്ല .    അവൾ പറഞ്ഞു :    " എനിക്കൊന്നു കാണണം .     ഞാൻ പറഞ്ഞു :     " എനിക്കും ഒന്നു കാണണം .      അവൾ പറഞ്ഞു :     " ഹെന്റെ ദൈവമേ .... ! ഞാനിന്നു രാത്രി കിടന്നു കരയും ! പ്രണയം എന്ന വികാരത്തെ ഇതിലും മനോഹരമായി പറയാൻ മറ്റാർക്കും കഴിയുമെന്നു തോന്നുന്നില്ല.വായിച്ചു കഴിഞ്ഞപ്പോൾ  കഥ എത്രത്തോളം മനസ്സിനെ സ്പർശിച്ചു എന്ന് മനസിലാക്കാൻ കഴിഞ്ഞു, അത്രത്തോളം ബഷിറും, നാരായണിയും, അവർക്കിടയിലെ മതിലുകളും, ജയിലും, റോസാച്ചെടിയും എല്ലാം വായനക്കാരന്റെ മനസിലേക്കു പതിപ്പിക്കാൻ ബഷിറിനു കഴിഞ്ഞിരിക്കുന്നു, അനശ്വരമായ പ്രണയത്തെ തുറന്നുകാട്ടാൻ മറ്റാർക്കും സാധിക്കും