Posts

Showing posts with the label blogger

ഒ. എൻ. വിയുടെ ബുമിക്കൊരു ചരമഗീതം

Image
1984-ല്‍ ആണ് ആദ്യം പ്രസിദ്ധീകരിച്ചത്. മലയാള മനസ്സ് ഇക്കാലമത്രയും ആ കവിത സ്വന്തം ഹൃദയതാളമാക്കി. ഈ കവിത ഉന്നയിക്കുന്ന ആധികള്‍ തീര്‍ക്കാന്‍ മനുഷ്യകുലത്തിനായില്ലെന്ന സങ്കടം നിലനില്ക്കുമ്പോഴും മനുഷ്യകേന്ദ്രിതമായ കാഴ്ചയില്‍ നിന്ന് പുതിയൊരു പാരിസ്ഥിതികാവബോധത്തിലേക്ക് സഞ്ചരിക്കാനുള്ള വെമ്പല്‍ ഇന്നുണ്ടെന്നത് ശുഭോദര്‍ക്കമാണ്.” (ഒ.എന്‍.വി കുറുപ്പ്) പരിസ്ഥിതിയെ വിഷയമാക്കി കവി ഒ.എന്‍.വി. കുറുപ്പ് രചിച്ച മലയാളം കവിതകളില്‍ ഏറെ പ്രശസ്തമാണ് ഭൂമിക്ക് ഒരു  ചരമഗീതം. പ്രകൃതിയെ അമ്മയെന്ന് സങ്കല്പത്തില്‍ ഉപമിച്ച് ചരമഗീതത്തിന്റെ പൈശാചിക ഭീകരതയില്‍ മനുഷ്യ വര്‍ഗ്ഗത്തിന്റെ പരമവിനാശത്തിന്റെ ചിത്രം മെനഞ്ഞു കാട്ടുന്ന കവിതയാണിത്. മുലപ്പാല്‍ കുടിച്ചു തെഴുത്ത മക്കള്‍ അമ്മയുടെ മാറിടം മാന്തിപ്പൊളിച്ചു ചോര കുടിച്ചു മൃതിതാളത്തില്‍ ആടിത്തിമര്‍ക്കുന്ന ആസുരതയുടെ ചിത്രം, ആ ഭൂഗോളത്തില്‍ ഏതു മൂലയിലുള്ള മനുഷ്യനും ചിന്തിക്കാന്‍ വേണ്ടി കടുത്ത വര്‍ണ്ണങ്ങളില്‍ വരഞ്ഞുവെച്ചിട്ടുള്ള ഒന്നാണ്. മക്കളാല്‍ അപമാനിക്കപ്പെട്ട അമ്മയാണു ഭൂമി. അണുവായുധശേഖരവും പേറി സൗരമണ്ഡല പെരുവഴിയിലൂടെ സഞ്ചരിക്കുമ്പോള്‍ അപ്രതീക്ഷിതമായി ഈ ഭൂമിക്ക്...