സ്റ്റാലിൻ എന്ന ഇതിഹാസം
ജോസഫ് സ്റ്റാലിൻ ദിനം രണ്ടാം ലോക മഹായുദ്ധത്തിന് ശേഷം 1942 സെപ്റ്റംബർ 8 ന് ബ്രിട്ടീഷ് പ്രധാനമന്ത്രിയുടെ വാർത്താസമ്മേളനം നടന്നു. കടുത്ത കമ്യൂണിസ്റ്റ് വിരുദ്ധനായ പ്രധാനമന്ത്രി വിൻസ്റ്റൺ ചർച്ചിലിനോട് "ഒന്നാം ലോകമഹായുദ്ധത്തിൽ തകർന്നടിഞ്ഞ, കേവലമൊരു കർഷക തൊഴിലാളി രാഷ്ട്രം മാത്രമായ റഷ്യ എങ്ങിനെ ഇത്രയും ശക്തരായ അച്ചുതണ്ട് ശക്തികളെ കീഴടക്കി !?" എന്ന് ഒരു മാധ്യമ പ്രവർത്തകൻ ചോദിക്കുകയുണ്ടായി. അദ്ദേഹം അതിനു പറഞ്ഞ മറുപടി ഇങ്ങനെയായിരുന്നു, "കഠിന യാതനകളുടെ നാളുകളിൽ മഹാനായൊരു യുദ്ധ നായകനെ കിട്ടി എന്നതായിരുന്നു അവരുടെ ഭാഗ്യം. ഉറവ വറ്റാത്ത ധൈര്യത്തിന്റെയും ചങ്കൂറ്റത്തിന്റെയും ഉടമയായിരുന്നു അയാൾ. യാതൊരു വിധ വ്യാമോഹങ്ങളും ഇല്ലാത്ത ശാന്തനും വിവേകശാലിയുമായ ഒരു മനുഷ്യൻ. അയാളാണ് ആ വിജയത്തിന്റെ വെന്നിക്കൊടി പാറിച്ചത്." അതെ, ആഗോള സോഷ്യലിസ്റ്റ് ചേരിക്ക് ഒരു നാഥനുണ്ടായിരുന്നു. സർവ്വ രാജ്യ തൊഴിലാളികളെ സംഘടിക്കുവാൻ പഠിപ്പിച്ച ധീരനായ കമ്യുണിസ്റ്റ് നേതാവ്. ലോകത്തെമ്പാടുമുള്ള സാമ്രാജ്യത്വ വിരുദ്ധ പോരാട്ടങ്ങൾക്ക് ദിശാബോധം നൽകിയ മഹാനായ വിപ്ലവകാരി. ഭൂമിയുടെ ഭൂപടത്തെ തന്നെ തിരുത്തിയെഴുതാൻ ഇറ...