Posts

Showing posts with the label reading day

വായിച്ചു വളരാം...

Image
വായനയെ വളർത്താനായി സ്വജീവിതം മാറ്റിവച്ച പി. എൻ. പണിക്കർ. വായിച്ചു വളരുക, ചിന്തിച്ചു പ്രബുദ്ധരാവുക. ..കേരളം ഹൃദയത്തിൽ ഏറ്റുവാങ്ങിയ ആശയങ്ങളാണിവ. ഇവ സാംസ്കാരിക കേരളത്തിനു സംഭാവനചെയ്ത വ്യക്തിയാണ് പി.എൻ. പണിക്കർ- പുസ്തകങ്ങളുടെ പ്രാധാന്യം മനസ്സിലാക്കി, വായനയിലൂടെ അറിവിന്റെ വിപ്ലവം സ്വപ്നംകണ്ട വ്യക്തി.പുരോഗതിയിലേക്കുള്ള കേരളത്തിന്റെ പ്രയാണത്തിൽ നിർണായക സംഭാവനകൾ നൽകിയ ഗ്രന്ഥശാലാ പ്രസ്ഥാനത്തിന്റെ പിതാവ്. 1909 മാർച്ച് ഒന്നിന് കോട്ടയം ജില്ലയിലായിരുന്നു പുതുവായിൽ നാരായണ പണിക്കർ എന്ന പി.എൻ. പണിക്കരുടെ ജനനം. അധ്യാപകനായി ജോലി ചെയ്ത അദ്ദേഹം ഒരു ഗ്രന്ഥകാരൻ കൂടിയായിരുന്നു. പതിനാലോളം കൃതികൾ അദ്ദേഹം രചിച്ചു. പുരോഗതിയും ബോധവത്‌കരണവും, ജനങ്ങൾക്ക് പഠിക്കണം, വീട്ടമ്മമാർക്കൊരു പുസ്‌തകം, തുടങ്ങിയവ അതിൽപ്പെടും. പരുക്കൻ ഖദർ ഷർട്ടും മുണ്ടും തോളിൽ ഷാളുമായി കറുത്ത ഫ്രെയിമുള്ള കണ്ണടയും ധരിച്ച് പച്ചവെള്ളം കുടിച്ചും കാൽനടയായും ഗ്രാമങ്ങളിൽ സഞ്ചരിച്ച് വായിക്കാനും വായിച്ചു വളരാനും ജനങ്ങളെ പ്രേരിപ്പിച്ച അദ്ദേഹം, കേരളത്തിലെ അയ്യായിരത്തിൽപ്പരം ഗ്രന്ഥശാലകൾ സ്ഥാപിക്കപ്പെട്ടതിനു പിന്നിലെ പ്രേരകശക്തിയാണ്. സ്വന്തമായി ...