Posts

Showing posts with the label Malayalam blog

നൂറു വയസുവരെ ജീവിക്കാൻ എന്തുചെയ്യണം ?

Image
ഇക്കിഗയി (IKIGAI) ആഹ്‌ളാദകരമായ  ദിർഘായുസ്സിന് ഒരു ജാപ്പനീസ് രഹസ്യം (The Japanese Secret to a long and Happy life ) നമുക്ക് ഒരു യാത്ര പോകാം,ജപ്പാനിലെ ഓക്കിനാവാ ദ്വീപിലെ ഒഗിമി എന്ന  കൊച്ചു ഗ്രാമത്തിലേക്ക്.ലോകത്തിലെ ഏറ്റവും ആയുസ്സുള്ള മനുഷ്യർ ജീവിക്കുന്ന  സ്ഥലം  .         സന്തോഷവും,സമാധാ നവും ഉള്ള ദിർ ഘ മായ ഒരു ജീവിതം എങ്ങനെ സ്വന്തമാകാം, അതിന് നമ്മൾ  എന്ത്ചെയ്യണം  ? IKIGAI എന്ന ഈ ബുക്കിൽ പറയുന്നതും ഈ ചോദ്യത്തി നുള്ള ഉത്തരമാണ്. ഫ്രാൻസെസ്ക് മിറാല്യെസ്, ഹെക്താർ   ഗാർസിയ എന്ന രണ്ടുപേരുടെ ജാപ്പനിസ് ജീവിതത്തെപ്പറ്റിയുള്ള കണ്ടെത്തലുകളാണ് ഇത്. 2017ൽ പബ്ലിഷ് ചെയ്ത 208പേജ് ഉള്ള  ഈബുക്കിനെപറ്റി അറിയാനും,ബുക്ക്‌ വായിക്കാനും താല്പര്യം ഉണ്ടെങ്കിൽ  താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ മലയാളം, ഇംഗ്ലീഷ് പതിപ്പുകൾ നിങ്ങൾക്ക്ല ഭിക്കും IKIGAI  (മലയാളം )Click hear IKIGAI  (ENGLISH ) Click here നിങ്ങളുടെ ജീവിതത്തിൽ നിങ്ങളെ സന്തോഷിപ്പിക്കുന്ന കാര്യം എന്താണെന്നു കണ്ടെത്തുന്നതാണ് IKIGAI. നിങ്ങളുടെ ജീവിതത്തിലെ IKIGAI നിങ്...

മട്ടാഞ്ചേരി മറക്കാമോ

Image
1953 സപ്തംബർ 15 അന്തസ്സോടെ തൊഴിലെടുക്കാനുള്ള അവസരത്തിന് വേണ്ടി തുറമുഖത്തൊഴിലാളികൾ രക്തം ചിന്തിയ ദിന ം. മാനംകെട്ട ജീവിതത്തേക്കാൾ മികച്ചത് മരണമാെണന്ന് മട്ടാഞ്ചേരി തെളിയിച്ച ദിനം. ‘ഒാർമയില്ലേ? ആ ഗാന ശകലം.. ‘കാട്ടാളന്മാർ നാട് ഭരിച്ച് നാട്ടിൽ തീമഴ പെയ്തേപ്പാൾ പട്ടാളത്തെ പുല്ലായി കരുതിയ മട്ടാഞ്ചേരി മറക്കാമോ....’ ഇന്നേക്ക് 65 വർഷം മുമ്പായിരുന്നു അത്. നിരായുധരായ തൊഴിലാളികൾക്ക് നേരെ നിറതോക്കുകൾ ഗർജിച്ച ദിനം. പക്ഷേ ഒന്ന് അവർ അറിഞ്ഞില്ല, കൊടുങ്കാറ്റിന് നേരെയാണ് അവർ കാഞ്ചി വലിച്ചതെന്ന്. അവർ സുരക്ഷിതമെന്ന് കരുതിയ കവചിത വാഹനങ്ങൾ കവണക്കല്ലേറ്റാൽ നിലംപൊത്തുന്ന കുരുവിക്കൂടുകളാണെന്ന്. അത് തെളിയിച്ച്കൊണ്ടായിരുന്നു തൊഴിലാളികൾ അവരുടെ വിരിമാറ് വിരിച്ച്നിന്ന് പോരാടിയത്. മട്ടാഞ്ചേരിയുടെ സമരഭൂമികയിൽ ഇന്നും ആ ചരിത്രം തളംകെട്ടി നിൽപ്പുണ്ട്. അവിടെ മുന്നേറിയ ആ ധീരന്മാരുടെ കാലടിപ്പാടുകൾ കാലം കെടാതെ കാത്തു വെച്ചിട്ടുണ്ട്. അന്ന്, അതായത് സമരം തുടങ്ങിയിട്ട് രണ്ടര മാസം പൂർത്തിയായ ദിനം, സപ്തംബർ 15. ബസാർ റോഡിൽ ചെന്ന്ചേരുന്ന ചക്കരയിടുക്ക് കവലയിൽ തൊഴിലാളികൾ സംഘടിച്ചുനിൽക്കുകയാണ്. കവചിത വാഹനങ്ങളിൽ നി...