Posts

Showing posts with the label മലയാളം

'പാവങ്ങൾ' (Les Miserables)

Image
             'പാവങ്ങൾ' (Les Miserables) ഒരിക്കൽ സുനിൽ പി ഇളയിടം സാറിന്റെ ഒരു ടോക്ക് കേൾക്കാൻ ഇടയായി അതിൽ അദ്ദേഹം പറയുകയുണ്ടായി വിക്ടർ ഹ്യൂഗോയുടെ പാവങ്ങൾ എന്ന നോവലിനെ പറ്റിയും, ജീൻവാൽജിൻ എന്ന കഥാപാത്രം ബിഷപ്പിന്റെ വെള്ളി പാത്രം മോഷ്ടിക്കുകയും പിന്നീട് പോലീസ് പിടിച്ച് ബിഷപ്പിന്റെ മുന്നിൽ എത്തിക്കുമ്പോൾ ബിഷപ്പ് പറയുന്ന മറുപടിയും, അതിലെ സഹോദര്യം പ്രസക്തമാണെനും  അന്നുമുതൽ ഈ നോവൽ വായിക്കണം എന്നും അതിലെ കഥാപാത്രം ജീൻവാൽജിൻ എന്ന പേരും എന്റെ മനസ്സിൽഉണ്ടായിരുന്നു  പാശ്ചാത്യസാഹിത്യത്തിൽ എക്കാലവും തലയുയർത്തി നിൽക്കുന്ന ഒരു ക്ലാസ്സിക്‌ കൃതിയാണ് വിക്ടർ ഹ്യൂഗോയുടെ പാവങ്ങൾ. പത്തൊമ്പതാം നൂറ്റാണ്ടിന്റെ അന്ത്യത്തിലെ ഫ്രാൻസിന്റെ വർണ്ണോജ്ജ്വ ലമായ ഒരു വിവരണവും, ബൃഹത്തായ വ്യാപ്തിയുടെയും ആർദ്രതയു ടെയും ത്രസിപ്പിക്കുന്ന ഒരു കഥയുംകൂടിയാണ് 'പാവങ്ങൾ'. സാമൂഹിക അനീതിയുടെയും രാഷ്ട്രീയസംഭവവികാസങ്ങളുടെയും വീരസാഹസി കത്വത്തിന്റെയും പ്രണയത്തിന്റെയും സംഘർഷാത്മക മുഹൂർത്തങ്ങളു ടെയും ഐതിഹാസിക സമാനമായ ഒരു ആഖ്യാനമാണിത്. ഒരു സാമൂഹിക നോവലിന്റെയും ഒരു അപസർപ്പക നോവലിന്റെയും ച...