'പാവങ്ങൾ' (Les Miserables)
'പാവങ്ങൾ' (Les Miserables)
ഒരിക്കൽ സുനിൽ പി ഇളയിടം സാറിന്റെ ഒരു ടോക്ക് കേൾക്കാൻ ഇടയായി അതിൽ അദ്ദേഹം പറയുകയുണ്ടായി വിക്ടർ ഹ്യൂഗോയുടെ പാവങ്ങൾ എന്ന നോവലിനെ പറ്റിയും,
ജീൻവാൽജിൻ എന്ന കഥാപാത്രം ബിഷപ്പിന്റെ വെള്ളി പാത്രം മോഷ്ടിക്കുകയും പിന്നീട് പോലീസ് പിടിച്ച് ബിഷപ്പിന്റെ മുന്നിൽ എത്തിക്കുമ്പോൾ ബിഷപ്പ് പറയുന്ന മറുപടിയും,
അതിലെ സഹോദര്യം പ്രസക്തമാണെനും
അന്നുമുതൽ ഈ നോവൽ വായിക്കണം എന്നും അതിലെ കഥാപാത്രം ജീൻവാൽജിൻ എന്ന പേരും എന്റെ മനസ്സിൽഉണ്ടായിരുന്നു
പാശ്ചാത്യസാഹിത്യത്തിൽ എക്കാലവും തലയുയർത്തി നിൽക്കുന്ന ഒരു ക്ലാസ്സിക് കൃതിയാണ് വിക്ടർ ഹ്യൂഗോയുടെ പാവങ്ങൾ. പത്തൊമ്പതാം നൂറ്റാണ്ടിന്റെ അന്ത്യത്തിലെ ഫ്രാൻസിന്റെ വർണ്ണോജ്ജ്വ ലമായ ഒരു വിവരണവും, ബൃഹത്തായ വ്യാപ്തിയുടെയും ആർദ്രതയു ടെയും ത്രസിപ്പിക്കുന്ന ഒരു കഥയുംകൂടിയാണ് 'പാവങ്ങൾ'. സാമൂഹിക അനീതിയുടെയും രാഷ്ട്രീയസംഭവവികാസങ്ങളുടെയും വീരസാഹസി കത്വത്തിന്റെയും പ്രണയത്തിന്റെയും സംഘർഷാത്മക മുഹൂർത്തങ്ങളു ടെയും ഐതിഹാസിക സമാനമായ ഒരു ആഖ്യാനമാണിത്. ഒരു സാമൂഹിക നോവലിന്റെയും ഒരു അപസർപ്പക നോവലിന്റെയും ചേരുവകൾ "പാവങ്ങളിൽ സമഞ്ജസമായി സമ്മേളിച്ചിരിക്കുന്നു എന്നതാണ് മറ്റൊരു സവിശേഷത.
"പാവങ്ങളിലൂടെ സുവ്യക്തമായ ചില സന്ദേശങ്ങൾ ഹ്യൂഗോ വായനക്കാരിൽ എത്തിക്കുന്നുണ്ട്. സാഹചര്യമാണ് ഒരാളെ മോഷ്ടാവോ കൊലപാതകിയോ വേശ്യയോ ഒക്കെ ആക്കിത്തീർക്കുന്നത്. നീതിയി ല്ലാത്ത നിയമങ്ങളും ദയയില്ലാത്ത സമൂഹവും ഇത്തരമൊരു സാഹചര്യ മൊരുക്കുന്നതിന് ആക്കം കൂട്ടുന്നു. നിയമത്തിന്റെ ഉദ്ദേശ്യലക്ഷ്യങ്ങളുടെ പൊരുൾ മനസ്സിലാക്കാതെ ശിക്ഷിക്കുന്നത് കുറ്റവാളിയാണെന്നു കരു തപ്പെടുന്ന ആളെ യഥാർത്ഥ കുറ്റവാളിയാക്കിത്തീർക്കുകയാണു ചെയ്യു ന്നത് എന്ന് ഹ്യൂഗോ സ്പഷ്ടമാക്കുന്നു. പിൽക്കാലത്ത് പരമ സ്വാതിക നായിത്തീർന്നിട്ടുപോലും ജീൻവാൽജിൻ സമൂഹത്തിന്റെ കണ്ണിൽ കൂറ്റ വാളിയും ഭീകരനുമായിത്തന്നെ വർത്തിക്കുന്നത് ഇതിനു ദൃഷ്ടാന്തമാണ്.
കടുത്ത ദാരിദ്ര്യംമൂലം ഒരു റൊട്ടിക്കഷണം മോഷ്ടിക്കേണ്ടിവരി കയും അതിന്റെ പേരിൽ നിരവധി വർഷം ജയിലിൽ കഴിച്ചുകൂട്ടുകയും ചെയ്തിട്ടും ഒരു കുറ്റവാളി എന്ന തന്റെ കുപ്രശസ്തിയിൽനിന്നു രക്ഷ നേടാൻ കഴിയാതിരുന്ന ജീൻവാൽജിൻ എന്ന സാധുമനുഷ്യന്റെ ഭാഗ്യ ദൗർഭാഗ്യങ്ങളുടെ ഹൃദയസ്പർശിയായ കഥയാണ് "പാവങ്ങൾ'. പിൽക്കാ ലത്ത് സാമൂഹികമായും സാമ്പത്തികമായും ഉന്നതപദവിയിലെത്തുകയും
സമൂഹത്തിലെ ആരാധ്യനായ ഒരംഗമായിത്തീരുകയും ചെയ്യുന്നുണ്ട ങ്കിൽ കൂടിയും തന്റെ കഴിഞ്ഞ കാലങ്ങളെ വിസ്മരിക്കാൻ ക്രൂരനായ പോലീസ് ഇൻസ്പെക്ടർ ജാവർ അദ്ദേഹത്തെ അനുവദിക്കുന്നില്ല. സമൂ ഹത്തിനു മുന്നിൽ ജീൻവാൽജിനെ തൊലിയുരിച്ചു കാണിക്കാനായിരുന്നു.
നിയമത്തിന്റെ കാര്യത്തിൽ കർക്കശക്കാരനായ ജാവറിന്റെ വ്യഗ്രത ജാവർ വിക്ടർ ഹ്യൂഗോവിന്റെ അതിശക്തനായ ഒരു കഥാപാത്രമാണ്.
മഹാമേരുവും മഹാത്മാവുമായ ജീൻവാൽജിൻ എന്ന കഥാപാത്രം തന്റെ ദുർവ്വിധിയിൽനിന്നു രക്ഷപ്പെടാൻ പാടുപെടുന്നതിന്നിടയിൽ, മറ്റു നിരവധി അവിസ്മരണീയ കഥാപാത്രങ്ങളെയും നാം ഈ നോവലിൽ കണ്ടുമുട്ടുന്നു. ജീവിക്കാൻ വേണ്ടി ശരീരം വിൽക്കേണ്ടിവന്ന ദുരന്തക ഥാപാത്രമായ ഫൻ തീൻ, അവളുടെ സുന്ദരിയും സുശീലയുമായ മകൾ കൊമ്പത്ത്, ക്രൂരനും കൊള്ളക്കാരനുമായ തെനാർദിയർ, തെരുവുപയ്യ നെങ്കിലും പ്രത്യുല്പന്നമതിയായ ഗൗരോഷ്, ധീരനും അഭിമാനിയും പ്രണയലോലുപനുമായ മരിയൂസ്, പ്രണയത്തിനുവേണ്ടി ജീവൻ ത്യജിച്ച അപ്പൊൻ എന്ന തെരുവുപെണ്ണ് - തുടങ്ങിയവരെല്ലാം വായനക്കാ രുടെ മനസ്സിൽ എന്നെന്നും തങ്ങിനിൽക്കും.
'പാവങ്ങൾ' (Les Miserables) എന്ന ബൃഹത്തായ നോവൽ അവസാനിപ്പിച്ച് മടക്കിവെക്കുമ്പോൾ എന്തെനില്ലാത്ത ഒരു അനുഭവം
Comments
Post a Comment