Posts

Showing posts with the label story

" ആനവണ്ടി "

Image
KSRTC എന്ന് പറയുന്നതിനേക്കാൾ നല്ലത് ആനവണ്ടി എന്നുപറയുന്നതാണ്. തലയെടുപ്പോടെ കേരളത്തിലെ റോഡുകളിൽ പായുന്ന ഇവൻ എത്രപേരുടെ ജീവിതത്തിൽ മാറ്റങ്ങൾ ഉണ്ടാക്കി കാണും. ആനവണ്ടിയുടെ സൈഡ് സീറ്റിൽ ഇരുന്ന് കാറ്റിന്റെ തലോടലേറ്റ് സ്വപ്‌നങ്ങളുടെ പറുദിസയിലേറി ജീവിതത്തിന്റെ പുതിയ വസന്തങ്ങൾ കണ്ടവർ എത്രപേരായിരിക്കും. പുതിയ ജോലിക്കായി പോകുന്നവർ, അന്നന്നത്തെ ജീവിതത്തിനായി കൂലിപ്പണിക്കു പോകുന്നവർ, സർക്കാർ ഓഫീസിൽ ജോലിക്കുപോകുന്നവർ, വളർന്നുവരുന്ന പുതിയ തലമുറ സ്കൂളിലും കോളേജിലും പോകുന്നു,പ്രായത്തിന്റെ അവശതമൂലം ഗവൺമെന്റ് ഹോസ്പിറ്റലിൽ മരുന്നുവാങ്ങാൻ പോകുന്ന വൃദ്ധന്മാർ,ഇങ്ങനെ എത്രയോ ആളുകൾ ജീവിതത്തിന്റെ പല അവസ്ഥകളിൽ ജീവിക്കുന്നവരാണ് ഓരോ ആനവണ്ടിയിലും യാത്രചെയുന്നത്,ചിലർക്ക് ഇവനോട് അടങ്ങാത്ത പ്രണയമാണ്, ആനവണ്ടി ലൗവേഴ്‌സ് എന്നപേരിൽ അവർ ആരാധിക്കുന്നു.സൂപ്പർ ഫാസ്റ്റിൽ മാത്രം കയറുന്നചിലരുണ്ട്, പ്രൈവറ്റ് ബസ്സിനെ ഓവർടെക്ക് ചെയ്തു കയറുമ്പോൾ എന്തോ കീഴടകിയ അനുഭൂതിയാണ് അവർക്ക്. എത്രതവണ കണ്ട സ്ഥലമായാലും, ഏതൊക്കെ വണ്ടിയിൽ പോയാലും കിട്ടാത്ത പ്രത്യേക അനുഭൂതിയാണ്.KSRTC ബസ്സിന്റെ സൈഡാ സീറ്റിൽ ഇരുന്നു കാണുമ്പോൾ കിട്ടുന്നത്.ഓര...

ഫിലമെന്റ്

Image
കാലം മാറിയപ്പോൾ നമ്മൾ ഒഴിവാക്കിയ ചിലതിൽ ഒന്നാണ് ഇത്. ഒരുകാലത്ത് നാടിന്റെ പ്രതീക്ഷകളും അഭിമാനവും ആയിരുന്ന ഒന്നാണ് ഫിലമെന്റ് ബൾബ്. കറന്റ്‌ വന്നകാലത്ത് ഇവനിലൂടെയാണ് ലൈറ്റ് വെട്ടം ഒരു തലമുറ മുഴുവൻ കണ്ടത്. കറന്റും 40,60 വാൾട്ട് ഒള്ള ഫിലമെന്റ് ബൾബ് കത്തിച്ച വിട് അന്തസായി കണ്ട ഒരു കാലഘട്ടം ഉണ്ടായിരുന്നു. ചില പിശുക്കൻ വല്യപ്പന്മാർ കറന്റ്‌ ചാർജ് കൂടും എന്നുപറഞ്ഞ് 40വാൾടിന്റെ ഒരു ബൾബ് മാത്രം കത്തിക്കുന്ന വീടും ഉണ്ടായിരുന്നു. എത്രയോ മഹാന്മാർ ഇതിന്റെ വെട്ടത്തിൽ പഠിച്ച് ഉന്നതങ്ങളിൽ എത്തി എന്ന് നമ്മൾ ഓർക്കണം. വീടുകളിലും വഴിയിലെ സ്ട്രീറ്റ് ലൈറ്റിലും എല്ലാം നിറഞ്ഞു നിന്നു വിലസുമ്പോളാണ് വില്ലനെപോലെ ഒരാളുടെ വരവ്...... CFL.... എല്ലാവരും വാങ്ങാൻതുടങ്ങി. എന്നാലും പൈസ കൂടുതലായതുകൊണ്ട് എല്ലാരും വാങ്ങില്ലെന്നു കരുതിയപ്പോൾ ഇതാ KSEB കറന്റ്‌ ബില്ല് അടക്കുന്നവർക്ക് ഫ്രീ ആയി മൂന്ന് CFL ബൾബ് കൊടുത്ത് എല്ലായിടത്തേക്കും അവൻ വ്യാപിച്ചത്. അന്നുമുതൽ ഒരുകാലത്തിന്റെ അഹങ്കാരമായിരുന്ന ഫിലമെന്റ് ബൾബ് പുറത്താക്കപ്പെടാൻ തുടങ്ങി. എറിഞ്ഞു കളഞ്ഞും, പൊട്ടിച്ചു മീനെ വളർത്തിയും എല്ലാം വിലയില്ലാതെ പോയി....... അങ്ങനെ ഒരു ...

..... വീണിടത്തുനിന്നും വിജയത്തിലേക്ക്.......

Image
ജീവിതത്തിൽ പലപ്പോഴും തളർന്നുപോയി എന്നുതോന്നും...... ഇതാണ് അവസാനം എന്ന് തോന്നിപോകുന്ന അനുഭവങ്ങൾ ഉണ്ടാകുമ്പോൾ വീണുപോകരുത് ...... കാരണം തളർന്നിടത്തുനിന്നാണ് പുതിയ പ്രതീക്ഷകളും പുതിയ ജീവിതവും വളർന്നുവരുന്നത് . ഇനി മുന്നോട്ട് ജീവിതം ഇല്ല, എല്ലാം അവസാനിച്ചു എന്ന് കരുതരുത്....... തോൽ‌വിയിൽനിന്നായിരിക്കും പുതിയ തുടക്കം. ദി കറന്റ്‌ മാൻ ഓഫ് ഇന്ത്യ രാജ്‌മോഹൻ നായർ എന്ന മനുഷ്യൻ അങ്ങനെ തളർന്നിടത്തുനിന്നും വിജയിച്ച ഒരാളാണ്....... അദ്ദേഹത്തിന് ഏറ്റവും ഇഷ്ടം അമ്മയോടായിരുന്നു ഒരുദിവസം അദേഹത്തിന്റെ അമ്മ മരണപെട്ടു.... അത് അദ്ദേഹത്തിന് താങ്ങാൻ പറ്റുന്നതിനും അപ്പുറം ആയിരുന്നു.... സഹിക്കാൻ പറ്റാതെ അദ്ദേഹം മരിക്കാൻ തീരുമാനിച്ചു..... ഒറ്റക്കായിപ്പോയി..... ജീവിതമേ മടുത്തു എന്ന് ചിന്തിച്ച നിമിഷം...... മരിക്കണം എന്ന ചിന്തമാത്രം..... അടുത്തുള്ള ട്രാൻസ്‌ഫോമറിൽ നിന്നും കറന്റ് ഏറ്റു മരിക്കാം എന്ന് തീരുമാനിച്ചു..... ട്രാൻസ്‌ഫോമറിൽ ചെന്ന് കറന്റിൽ തൊട്ടു പക്ഷെ ഒന്നും സംഭവിച്ചില്ല.....എന്തെങ്കിലും പ്രശ്നം കാരണമാവും വീണ്ടും പലസ്ഥലത്തും കറന്റിൽ തൊട്ടു പക്ഷെ കറന്റ്‌ അടികുന്നില്ല......... വളരെ അത്ഭുതമായി അദ്ദേഹത്...