..... വീണിടത്തുനിന്നും വിജയത്തിലേക്ക്.......

ജീവിതത്തിൽ പലപ്പോഴും തളർന്നുപോയി എന്നുതോന്നും...... ഇതാണ് അവസാനം എന്ന് തോന്നിപോകുന്ന അനുഭവങ്ങൾ ഉണ്ടാകുമ്പോൾ വീണുപോകരുത് ...... കാരണം തളർന്നിടത്തുനിന്നാണ് പുതിയ പ്രതീക്ഷകളും പുതിയ ജീവിതവും വളർന്നുവരുന്നത് . ഇനി മുന്നോട്ട് ജീവിതം ഇല്ല, എല്ലാം അവസാനിച്ചു എന്ന് കരുതരുത്....... തോൽ‌വിയിൽനിന്നായിരിക്കും പുതിയ തുടക്കം. ദി കറന്റ്‌ മാൻ ഓഫ് ഇന്ത്യ രാജ്‌മോഹൻ നായർ എന്ന മനുഷ്യൻ അങ്ങനെ തളർന്നിടത്തുനിന്നും വിജയിച്ച ഒരാളാണ്....... അദ്ദേഹത്തിന് ഏറ്റവും ഇഷ്ടം അമ്മയോടായിരുന്നു ഒരുദിവസം അദേഹത്തിന്റെ അമ്മ മരണപെട്ടു.... അത് അദ്ദേഹത്തിന് താങ്ങാൻ പറ്റുന്നതിനും അപ്പുറം ആയിരുന്നു.... സഹിക്കാൻ പറ്റാതെ അദ്ദേഹം മരിക്കാൻ തീരുമാനിച്ചു..... ഒറ്റക്കായിപ്പോയി..... ജീവിതമേ മടുത്തു എന്ന് ചിന്തിച്ച നിമിഷം...... മരിക്കണം എന്ന ചിന്തമാത്രം..... അടുത്തുള്ള ട്രാൻസ്‌ഫോമറിൽ നിന്നും കറന്റ് ഏറ്റു മരിക്കാം എന്ന് തീരുമാനിച്ചു..... ട്രാൻസ്‌ഫോമറിൽ ചെന്ന് കറന്റിൽ തൊട്ടു പക്ഷെ ഒന്നും സംഭവിച്ചില്ല.....എന്തെങ്കിലും പ്രശ്നം കാരണമാവും വീണ്ടും പലസ്ഥലത്തും കറന്റിൽ തൊട്ടു പക്ഷെ കറന്റ്‌ അടികുന്നില്ല......... വളരെ അത്ഭുതമായി അദ്ദേഹത്തിനും അറിഞ്ഞവർക്കും തോന്നി....... അവിടെനിന്നും തുടങ്ങിയ വിജയ യാത്ര ആയിരുന്നു പിന്നീട് അനോട്....... കറന്റ്‌ മാൻ ഓഫ് ഇന്ത്യ എന്ന് അറിയപ്പെടുന്നു അദ്ദേഹം എല്ലാം നഷ്ടപ്പെട്ടു എന്നുകരുതിയ ജീവിതം ഇന്ന് ഉയരത്തിൽ എത്തി എങ്കിൽ എല്ലാവരുടെയും ജീവിതത്തിൽ ഒരു ദിവസം വരും..... തളർന്നു പോകുമ്പോ ഒന്ന് ഓർക്കുക വിജയം നിങ്ങൾക്കും വരാനുള്ളതാണ്..... തളർന്നുപോകാതെ മുന്നേറാൻ ശ്രമികുക 


                             Manakkadan

Comments

Post a Comment

Popular posts from this blog

ആരണ്യകം. ഭാഗം 3

ആരണ്യകം. ഭാഗം 1

ആരണ്യകം ഭാഗം 2