life is like a cinema
മനുഷ്യൻ മറ്റൊരാളുടെ ജീവിതത്തിൽ കടന്നുവരികയും പിന്നീട് അകന്നുപോകുകയും ചെയുന്നത് എങ്ങനെ കാണുന്നു ? ഞാൻ എപ്പോഴും ചിന്തിക്കുന്ന ഒരു കാര്യം, ജീവിതം ഒരു സിനിമപോലെയാണ്, ഒരുപാട് സീനുകൾ, ഒരുപാട് കഥാപാത്രങ്ങൾ, ഓരോ സീൻ അഭിനയിക്കാൻ കഥാപാത്രങ്ങൾ എത്തും ചിലപ്പോൾ പ്രണയിനിയായി, ചിലപ്പോൾ കൂട്ടുകാരായി, ചിലപ്പോൾ വഴിപോക്കനായി , ആ സീൻ അവസാനിക്കുമ്പോ വേഷം അഴിച്ചുവച്ച് അവർ പോകും, ജീവിതത്തിലും പല കഥാപാത്രങ്ങൾ പല വേഷങ്ങളിൽ കടന്നുവരും കുറച്ചുകഴിഞ്ഞ് അവരും പോകും, അടുത്ത കഥാപാത്രം കടന്നുവരും ഇത് തുടർന്നുകൊണ്ടേ ഇരിക്കും.. മണക്കാടൻ