ഡൊറോത്തി'യിലൂടെ
സിനിമ വെറുമൊരു കാഴ്ച മാത്രമല്ല, അതൊരു അനുഭവമാണ്; ചിലപ്പോഴൊക്കെ അത് നമ്മുടെ സമൂഹത്തിന്റെ നേർക്കാഴ്ചയും വേറിട്ടൊരു രാഷ്ട്രീയപ്രഖ്യാപനവുമാണ്. കാർത്തിക് സുബ്ബരാജിന്റെ സംവിധാനത്തിൽ പുറത്തിറങ്ങിയ 'ഡൊറോത്തി' (Dorothy) എന്ന ചിത്രം സംസാരിക്കുന്നത് അത്തരത്തിലുള്ള ചില ശക്തമായ വിഷയങ്ങളെക്കുറിച്ചാണ്.
ഈ സിനിമയെക്കുറിച്ച് പറയുമ്പോൾ, എന്റെ വ്യക്തിപരമായ അഭിപ്രായത്തിൽ ഒരിക്കലെങ്കിലും എല്ലാവരും കണ്ടിരിക്കേണ്ട ഒരു ചിത്രമാണിത്.
എങ്കിലും, ഈ ചിത്രം തികച്ചും എല്ലാവരുടെയും പൊതുസ്വീകാര്യത നേടിക്കൊള്ളണമെന്നില്ല. കാരണം വളരെ വ്യക്തമാണ്; ഈ പടത്തിന് ശക്തമായ ഒരു രാഷ്ട്രീയമുണ്ട്. മനുഷ്യബന്ധങ്ങളുടെ ആഴത്തിലുള്ള ഇമോഷണൽ കണക്ഷനുകൾ ഇതിൽ വരച്ചുകാട്ടുന്നുണ്ട്. ഓരോ വ്യക്തിയെക്കുറിച്ചും, അവരുടെ സ്വത്വത്തെയും വ്യക്തിസ്വാതന്ത്ര്യത്തെയും കുറിച്ചുള്ള ആഴത്തിലുള്ള അന്വേഷണങ്ങൾ ചിത്രം മുന്നോട്ടുവെക്കുന്നുണ്ട്. അതുകൊണ്ടുതന്നെ, ആ ആശയങ്ങളെയും രാഷ്ട്രീയത്തെയും ഉൾക്കൊള്ളാൻ കഴിയുന്ന ഒരാളെ സംബന്ധിച്ചിടത്തോളം ഇതൊരു മികച്ച 'Feel good movie ആയിരിക്കും .
എന്നാൽ ഇത്തരം ചിന്താഗതികളോട് വിയോജിക്കുന്നവരെ സംബന്ധിച്ചിടത്തോളം "ഇതെന്തു പടം?" എന്ന് ചിന്തിപ്പിക്കാനും ഈ സിനിമ കാരണമായേക്കാം.
മേക്കിങ്ങിന്റെ കാര്യത്തിലേക്ക് വരുമ്പോൾ, സംവിധായകനായ കാർത്തിക് സുബ്ബരാജ് തന്റെ കൈയൊപ്പ് പതിപ്പിച്ചിരിക്കുന്നത് കാണാം. ഓരോ ഫ്രെയിമും എത്ര മനോഹരമായാണ് അദ്ദേഹം ചെയ്ത് വെച്ചിരിക്കുന്നത്, സിനിമയുടെ വിഷ്വൽ ലാംഗ്വേജും മേക്കിങ് ക്വാളിറ്റിയും ചിത്രത്തെ വേറെയൊരു നിലവാരത്തിലേക്ക് ഉയർത്തുന്നുണ്ട്.
ഇതോടൊപ്പം എടുത്തുപറയേണ്ടത് ഇതിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച അഭിനേതാക്കളുടെ പ്രകടനമാണ്. സനന്തും റിഷികാന്തും തങ്ങളുടെ വേഷങ്ങൾ അസാധ്യമായ പെർഫോമൻസിലൂടെയാണ് സ്ക്രീനിൽ ജീവസ്സുറ്റതാക്കിയിരിക്കുന്നത്. കഥാപാത്രങ്ങളുടെ മാനസിക സംഘർഷങ്ങളും വൈകാരിക തലങ്ങളും പ്രേക്ഷകരിലേക്ക് എത്തിക്കുന്നതിൽ ഇരുവരും പൂർണ്ണമായും വിജയിച്ചിട്ടുണ്ട്.
ചുരുക്കത്തിൽ, കൃത്യമായ നിലപാടും രാഷ്ട്രീയവും ഗംഭീര മേക്കിങ്ങും മികച്ച അഭിനയമുഹൂർത്തങ്ങളും ഒത്തിണങ്ങിയ 'ഡൊറോത്തി',
🖋️മണക്കാടൻ
#Dorothy
Comments
Post a Comment