ലോക അന്താരാഷ്ട്ര പുരുഷ ദിനം (International Men's Day)

ഇന്ന് നവംബർ 19, ലോക അന്താരാഷ്ട്ര പുരുഷ ദിനം (International Men's Day)
ഈ ദിവസം പുരുഷന്മാരുടെ ആരോഗ്യത്തിനും, സമൂഹത്തിനും കുടുംബത്തിനും വേണ്ടിയുള്ള അവരുടെ നല്ല സംഭാവനകൾക്കും, ലിംഗസമത്വത്തിനും വേണ്ടി പ്രാധാന്യം നൽകേണ്ടതാണ്. എന്നാൽ, വനിതാ ദിനം ആഘോഷിക്കുന്ന അത്രയും ആവേശമോ ചർച്ചകളോ ഈ ദിനത്തെക്കുറിച്ച് നമ്മൾ കാണാറുണ്ടോ? ഇല്ല എന്നതാണ് സത്യം. പലപ്പോഴും പുരുഷ ദിനം നിശബ്ദമായി കടന്നുപോകുന്നു. എന്തുകൊണ്ടാണ് പുരുഷന്മാരെക്കുറിച്ചും അവരുടെ ദിനത്തെക്കുറിച്ചും സംസാരിക്കാൻ സമൂഹം മടിക്കുന്നത്? ഒരു പുരുഷൻ ശക്തനായിരിക്കണം, വേദനയോ വികാരങ്ങളോ പ്രകടിപ്പിക്കരുത് എന്ന ഒരു പൊതുബോധം ഇവിടെയുണ്ട്. തൻ്റെ വിഷമതകളെക്കുറിച്ച് സംസാരിക്കുന്നത് 'ദുർബലത'യായി കണക്കാക്കപ്പെടുമോ എന്ന ഭയം പല പുരുഷന്മാരെയും പിന്നോട്ട് വലിക്കുന്നു. സമ്മർദ്ദം, വിഷാദം തുടങ്ങിയ മാനസികാരോഗ്യ പ്രശ്നങ്ങളുള്ളപ്പോൾ പോലും അവർ അത് ഉള്ളിലൊതുക്കി ചിരിക്കാൻ ശ്രമിക്കുന്നു. കുടുംബത്തിൻ്റെ സാമ്പത്തിക ഭാരം ഒറ്റയ്ക്ക് ചുമക്കേണ്ടവൻ എന്ന ചിന്താഗതി നൽകുന്ന സമ്മർദ്ദം വേറെയുമുണ്ട്. ഈ നിശബ്ദത മാറേണ്ടതുണ്ട്. ആരോഗ്യകരമായ ഒരു സമൂഹത്തിന് പുരുഷൻ്റേയും സ്ത്രീയുടെയും പ്രശ്നങ്ങൾ തുല്യ പ്രാധാന്യത്തോടെ ചർച്ച ചെയ്യപ്പെടണം.

കൂടുതൽ ചർച്ച ചെയ്യപ്പെടുകയും വേണ്ടത്ര പ്രാധാന്യം നേടുകയും ചെയ്യുമെന്നും നമുക്ക് പ്രതീക്ഷിക്കാം!

മണക്കാടൻ

Comments

Popular posts from this blog

ആരണ്യകം. ഭാഗം 3

ആരണ്യകം. ഭാഗം 1

ആരണ്യകം ഭാഗം 2