ആ യാത്രയിൽ
ആ യാത്രയിൽ
ഏറേനാളത്തെ ഇടവേളയ്ക്കു ശേഷമാണ് ഒരു യാത്രക്ക് ഒരുങ്ങുന്നത് ,മുമ്പ് പലതവണ പല സ്ഥലങ്ങളിലേക്കുംത്രയിൽ നിന്നുമാണ് എൻ്റെ ആദ്യ ബുക്കിന്റെ ജനനം ,അടുത്ത എഴുത്തിനെപ്പറ്റി ചിന്തിക്കാൻ തുടങ്ങിയിട്ട് കുറച്ചുദിവസങ്ങളായി പക്ഷെ എൻ്റെ ചിന്തകൾ ആരോ വിലങ്ങിട്ട് തടവറയിലാക്കിയതുപോലെ .ഈ അന്തരീക്ഷത്തിൽനിന്നും ഒന്ന് മാറി കുറച്ചുദിവസം പുതിയ കാഴ്ചകൾ പുതിയ മനുഷ്യർ അവസാനം മുംബൈയിലെ പഴയ ഒരു സുഹൃത്തിൻറെ അടുത്ത് അതാണ് ഈ യാത്ര .യാത്രകളിൽ അധികമൊന്നും കൈയിൽ കരുതുന്നത് എനിക്ക് താല്പര്യമില്ലാത്ത ഒന്നായതിനാൽ ഒരു ചെറു ബാഗേ കരുതാറുള്ളൂ . വീട്ടിൽനിന് യാത്രപറഞ്ഞിറങ്ങി ഏതാണ്ട് ഉച്ചയോടടുത്തു റെയിൽവേ സ്റ്റേഷനിൽ എത്തിയപ്പോൾ ,ട്രെയിൻ വരാൻ അരമണിക്കൂർ സമയമുണ്ട് ,സ്റ്റേഷന് വെളിയിലായി ഇടത്തേക്കു പോകുമ്പോൾ സൈഡിലായി ഒരു ചെറിയ ബുക്ക് ഷോപ്പ്ഉണ്ട് , മുഹമ്മദിക്കയുടെ പുസ്തക കടയാണ് അത് .ഈ റെയിൽവേ സ്റ്റേഷനിൽ വരുമ്പോഴൊക്കെ ഞാൻ ഇക്കയുടെ കടയിൽ പോയി പുസ്തകങ്ങൾ വാങ്ങും .നല്ല പുസ്തകങ്ങൾ തിരഞ്ഞു തരുന്നതിൽ ഒരു മജീഷ്യനാണ് അദ്ദേഹം. അങ്ങനെ ആയില്ലെങ്കിലെ അത്ഭുതമുള്ളു കാരണം പ്രായത്തിന്റെ സംഖ്യയേക്കാൾ പുസ്തകങ്ങൾ അദ്ദേഹം വായിച്ചിട്ടുണ്ട് .രണ്ടു പുസ്തകങ്ങൾ വാങ്ങി ബെന്യാമിന്റെ നിശബ്ദ സഞ്ചാരങ്ങളും പെരുമ്പടവത്തിന്റെ അന്തിവെയിലിലെ പൊന്നും ,അതും വാങ്ങി റെയിൽവേ സ്റ്റേഷന് ഉള്ളിലേക്ക് നടന്നു ,പ്ലാറ്റ്‌ഫോമിൽ ഒരിടത്തു സ്വസ്ഥമായി ഇരിപ്പുറപ്പിച്ചു . എനിക്ക് ചുറ്റുമായി ജീവിതത്തിന്റെ ഓട്ടപാച്ചിലിനിടയിൽ ലക്ഷ്യസ്ഥാനത് എത്താൻ ഓടുന്നവരുടെ ഒരു തിരക്ക് .ചുറ്റും നടക്കുന്നവരും ജീവിക്കുന്നവരും എല്ലാം ഓരോ കഥകളായി വായിക്കാൻ എനിക്ക് ഇഷ്ടമാണ് ,ഓരോ മനുഷ്യനും ഓരോ കഥകൾഉണ്ടാവും . പെട്ടെന്ന് അനൗൺസ്‌മെന്റ് വന്നു ,എൻ്റെ ട്രെയിൻ വരാൻ പോകുന്നു ഒന്ന് ധീർഘശ്വാസം വിട്ടു ട്രെയിനിൽ കയറാൻ തയ്യാറെടുത്തു . ടിക്കറ്റ് മുൻകൂട്ടി ബുക്ക് ചെയ്തതിനാൽ സീറ്റ് ഉറപ്പാണ് , ട്രെയിൻ വന്നയുടൻ ഇരിപ്പിടത്തിലേക്ക് എത്താൻ തിടുക്കമായി ഏതാണ്ട് ഒരു കുട്ടിയെപ്പോലെ . ജനാലയ്ക്കരികിലെ സീറ്റ് എനിക്കായി കാത്തിരിക്കുന്നതുപോലെ തോന്നി ,അവിടെ ഇരിപ്പുറപ്പിച്ചു എനിക്ക് എതിർവശത്തെ സീറ്റിൽ ഒരാൾ ഇരിപ്പുണ്ട് അയാൾ ഞാൻ വന്നതോ ട്രെയിൻ നിർത്തിയിട്ടിരിക്കുന്നതോ അറിയാതെ ഉറക്കമാണ് .ട്രെയിൻ പതിയെ നീങ്ങി തുടങ്ങി പടി പടിയായി വേഗത കൂടുന്നത് നോക്കിയിരിക്കാൻ ഒരു കൗതുകമുണ്ട് . ബാഗിൽനിന്നും ബുക്ക് എടുത്തു ജനാലയോട് ചേർന്നിരുന്ന് വായന ആരംഭിച്ചു പെരുമ്പടവത്തിന്റെ ബുക്കാണ് ഇതിനു മുൻപ് അദ്ദേഹത്തിന്റെ ഒരു സങ്കിർത്തനംപോലെ എന്ന ബുക്കാണ് വായിച്ചിട്ടുള്ളത് , ഗംഭീരമായ ഒരു ബുക്ക് . വായന മുന്നോട്ടുപോകുംതോറും കഥയിലേക്ക് കൂടുതൽ ശ്രദ്ധ പതിഞ്ഞു കഥാന്തരീക്ഷത്തിൽനിന്നും പെട്ടന്ന് ഞെട്ടി ഉണർന്നു ,ചായ്…….. ചായ് ……. ചായക്കാരൻ പാടിതഴമ്പിച്ച സ്വരത്തിൽ ശ്രുതിശുദ്ധമായി ചായ എന്ന് വിളിച്ചുകൊണ്ട് വന്നു ,ഏതായാലും വായന തടസമായി എങ്കിൽ പിന്നെ ഒരു ചായ കുടിക്കാം എന്ന് കരുതി ഒരു ചായ വാങ്ങി . ഈ സമയത്താണ് എതിർവശത്തിരുന്നയാൾ ഉണർന്ന് പരുക്കൻ ഭാവത്തോടെ എന്നെയൊന്നു രൂക്ഷമായി നോക്കി ഏതാണ് ഇവൻ എന്ന മട്ടിൽ പിന്നിട് എഴുനേറ്റു ടോയ്‌ലറ്റ് സൈഡിലേക്ക് പോകുന്നതുകണ്ടു .പ്രായം തോന്നിക്കുന്ന ശരീരഭാഷ നരബാധിച്ച മുടിയും താടിയും വ്യത്യസ്തനായ ഒരു മനുഷ്യനാണെന്ന് എൻ്റെ മനസ്സിൽ ഒരു തോന്നൽ . ഞാൻ ചായയും കുടിച്ചു വായനയിലേക്ക് തിരിച്ചുപോയി .ഏറെനേരം കഴിഞ്ഞു ഞാൻ ജനാലയിലൂടെ വെളിയിലേക്ക് ഒന്ന് കണ്ണോടിച്ചു ഓരോ കാഴ്ചകളും വ്യത്യസ്തമാണ് ,റെയിൽവേ ഗേറ്റിനു മുന്നിൽ നിര നിരയായി കാത്തുനിൽക്കുന്ന വാഹനങ്ങൾ , കടത്തിണ്ണയിൽ ചായകുടിച്ചു കുശലം പറഞ്ഞിരിക്കുന്ന വൃദ്ധജനങ്ങൾ , വീടിനു മുറ്റത്തായി ഓടിക്കളിക്കുന്ന കുട്ടികൾ അങ്ങനെ ഒരുപാട് കാഴ്ചകൾ ,ഈ സമയത്താണ് മുൻ സീറ്റിലെ ആൾ തിരികെവന്ന് ഇരിക്കുന്നത് . ലവലേശംപോലും എന്നെ ശ്രദ്ധിക്കാതെ അയാൾ വെളിയിലേക്ക് നോക്കി ഇരുന്നു . എൻ്റെ മനസ്സിൽ എന്തോ ഒരു അസഹിഷ്ണത നിറഞ്ഞു . നേരം വൈകി ട്രെയ്‌നിനുളിൽ ലൈറ്റുകൾ തെളിഞ്ഞു .വായന താൽകാലികമായി നിർത്തി ബുക്ക് ബാഗിൽവച്ചു , പ്രകൃതിയുടെ ചൂട് മുഴുവൻ എന്നിലേക്ക് വന്നതുപോലെ പെട്ടെന്ന് ഒരു പരവേശം ,കൈയിൽ വെള്ളവുമില്ല , ഇതുവരെ ഉണ്ടാകാത്ത ഒരു ദാഹം ,എൻ്റെ മനസ്സ് വെള്ളം തിരയാൻ തുടങ്ങി . എതിർവശത്തിരിക്കുന്ന ആളുടെ കൈയിൽ ഉണ്ടാകുമോ ,ഉണ്ടേങ്കിൽ തന്നെ അയാൾ ഒരു മുരടനാണെന്നും തോനുന്നു എങ്ങനെ ചോദിക്കും , അയാളോട് ചോദിക്കാൻ എന്റെ മനസ്സ് അനുവദിക്കുന്നുമില്ല , എന്നാൽ ദാഹം കടന്നാക്രമിക്കുന്നുമുണ്ട് , വെള്ളം വിൽക്കുന്ന ആളെ ആ വഴി കാണാനുമില്ല . അവസാനം മറ്റൊരു വശത്തെ സീറ്റിൽ ഇരുന്ന ഒരാളോട് ചോദിച്ചു അയാളുടെ കൈയിൽ വെള്ളം ഇല്ല എന്ന് പറഞ്ഞു . സൗമ്യ ഭാവത്തോടെ തലയാട്ടി ഞാൻ വെളിയിലേക്കു നോക്കി ആലോചിച്ചു എന്ത് ചെയ്യും ,എല്ലാവരോടും ചോദിക്കാം പക്ഷെ അതാണ് എനിക്ക് പറ്റാത്തതും .
ആകെമൊത്തം മാനസിക സമ്മർദത്തിൽ ആഴ്ന്നിരിക്കുമ്പോൾ അതാ എനിക്ക് മുന്നിലേക്ക് ഒരു കുപ്പി വെള്ളം നീട്ടിയിരിക്കുന്നു .ഞാൻ വേഗം വാങ്ങി നോക്കിയപ്പോൾ ആ മുരടനായ ആളാണ് , മതിയാവോളം വെള്ളം കുടിച്ചു ,ശ്വാസം കിട്ടാതെ പിടഞ്ഞവൻറെ ശ്വാസകോശത്തിലേക്ക് ശ്വാസം കിട്ടിയപോലെ , വെള്ളം കുടിച്ചശേഷം കുപ്പിയടച്ചു വെച്ച് തിരികെ കൊടുത്തു അപ്പോഴും അയാളുടെ മുഖത്ത് അതെ സ്ഥായിഭാവം . എന്താണ് ഇയാൾ ഇങ്ങനെ ,ആരാണ് ഇയാൾ , യാത്ര മുന്നോട്ട് പോകുംതോറും ഇയാളെപ്പറ്റി അറിയാൻ ആകാംഷകൂടി എന്നാൽ അയാളുടെ ഭാവം എന്നെ പിന്നിലേക്ക് വലിക്കുകയും ചെയുന്നു . എന്തായാലും ഒന്ന് സംസാരിച്ചുനോക്കാം എന്ന് ഉറപ്പിച്ചു അയാളോട് ചോദിച്ചു താങ്കൾ എങ്ങോട്ടു പോകുന്നു , പരുക്കൻ സ്വരത്തിൽ അയാൾ പറഞ്ഞു മുംബൈ . ഞാനും മുംബൈയിലേക്കാണ് ,ഞാൻ പറഞ്ഞു മറുപടിയായി എന്നെയൊന്നു നോക്കിയതേ ഒള്ളു ,എന്താ പേര് ? ഞാൻ ചോദിച്ചു ,വിനോദ് അയാൾ മറുപടി പറഞ്ഞു . നാട്ടിൽ എവിടെയാ സ്ഥലം കണ്ണൂരുള്ള ഒരു നട്ടും പ്രദേശത്താണ് , നിങ്ങൾ എങ്ങോട്ടാ, അയാൾ എന്നോട് ചോദിച്ചു ആദ്യമായി അയാൾ ചോദിച്ചതല്ലെ കാര്യമായി തന്നെ ഉത്തരം നൽകി ഞാനും മുംബൈയിലേക്കാ , അതു കേട്ടപ്പോൾ അയാളുടെ മുഖഭാവം മാറുന്നത് കണ്ടു ,ആശ്ചര്യം നിറഞ്ഞ ഭാവത്തിൽ അയാൾ ചോദിച്ചു അവിടെയാണോ താമസം ,നിറയെ പരിചയക്കാ രുണ്ടോ ? ഇല്ല ഞാൻ ഒരു സുഹൃത്തിനെ കാണാൻ പോകുന്ന വഴിയാണ് ,എന്താ അങ്ങനെ ചോദിച്ചത് ഞാൻ ചോദിച്ചു .മുബൈയിൽ എനിക്ക് അങ്ങനെ പരിചയക്കാരൊന്നുമില്ല ആരെങ്കിലും ഒരാൾ ആകുമല്ലോ എന്ന് കരുതി ചോദിച്ചതാണ് ആ മറുപടിയിൽ ഒരു നിസ്സഹായത കാണാമായിരുന്നു .ഞാൻ ചോദിച്ചു എന്തിനാണ് ഈ യാത്ര . ഒരാളെത്തേടി , അയാളുടെ സ്വരം ഇടറുന്നത് കേൾക്കാമായിരുന്നു കണ്ണുകൾ നിറയുന്നതും കാണാം അതുവരെ കണ്ട പരുക്കൻ ഭാവം പാടെ മാഞ്ഞുപോകുന്നത് കണ്ടു ,ഞാൻ ചോദിച്ചു നിങ്ങൾക്കു വേണ്ടപ്പെട്ട ആരെങ്കിലുമാണോ , ഒരു വിതുമ്പലോടെ അയാൾ പറഞ്ഞു എൻ്റെ മകനെ തേടിയാണ് ഞാൻ പോകുന്നത് . മകനെ തേടിയോ ആ ഉത്തരം എൻ്റെ ഉള്ളിൽ അയാളുടെ കഥ അറിയാൻ ആകാംഷകൂടി . മകന് എന്തുപറ്റി ?
മകന് എന്തുപറ്റി ? എൻ്റെ ചോദ്യം കേട്ട് കയ്യിലിരുന്ന ബാഗിൽനിന്നും ഒരു പത്രം എടുത്ത് എനിക്കുനേരെ നീട്ടി , അതിലെ ഒരു പേജിൽ ഒരു വാർത്ത ചൂണ്ടിക്കാട്ടി ,ഞാൻ അത് വാങ്ങി വായിച്ചു , നാളുകൾ കഴിഞ്ഞിട്ടും കുട്ടിയെ കണ്ടെത്താതെ പോലീസ് എന്നായിരുന്നു ആ വാർത്ത കുറച്ചു നാളുകൾക്കു മുൻപ് നാടിനെ നടുക്കിയ ഒരു വാർത്തയായിരുന്നു ഇത് . വീടിന് അടുത്തുള്ള ഗ്രൗണ്ടിൽ കളിക്കാൻ പോയ കുട്ടിയെ കാണാതെപോയി ,അന്ന് ഞാനും ഈ വാർത്ത വായിച്ചതാണ് . ഇത് നിങ്ങളുടെ ആരെങ്കിലുമാണോ , എൻ്റെ കണ്ണിലേക്ക് നോക്കി അയാൾ പറഞ്ഞു എന്റെ മോനാണ് . എത്ര മാസമായി ഞാൻ എന്റെ മോനെ കണ്ടിട്ട് അത് പറയുമ്പോൾ അയാളുടെ കണ്ണുനിറയുന്നത് ഞാൻ കണ്ടു . അന്വേഷണം നടത്തിയിട്ടു എന്തായി ഞൻ ചോദിച്ചു , അന്വേഷണം , ആദ്യം പോലീസ് കുറെ തിരഞ്ഞു ,നാടുമുഴുവൻ തിരച്ചിലും,എല്ലാവരെയും ചോദ്യം ചെയ്യുകയും ,സംശയം തോന്നിയവരെ കസ്റ്റഡിയിൽ എടുക്കുകയും എല്ലാം ചെയ്തു മാധ്യമങ്ങളിൽ വാർത്തയും വന്നു . യാതൊരു ഫലവും കണ്ടില്ല പിന്നീട് സി .ബി .ഐ . അന്വേഷിച്ചു അവരും പരമാവധി അന്വേഷിച്ചു അവസാനം യാതൊന്നും കിട്ടാതെ അവസാനിപ്പിച്ചു ,കോടതിയിൽ പലതവണ കയറി വീണ്ടും വീണ്ടും അന്വേഷണം പുനരാരംഭിച്ചു എന്നിട്ടും എന്റെ മകനെ കണ്ടെത്താനായില്ല .പോലീസും സി .ബി .ഐയും തിരച്ചിൽ അവസാനിപ്പിക്കുന്നു എന്ന് കോടതിയെ അറിയിച്ചു . ഇത് പറഞ്ഞുതീർന്നതും അതുവരെ സംഭരിച്ചു വെച്ച ഊർജം ചോർന്നുപോയപോലെ ആ അച്ഛൻ പൊട്ടിക്കരഞ്ഞു .ആ കരച്ചിൽ എന്റെ ഹൃദയത്തെ സ്പർശിക്കുന്നതായിരുന്നു .ഞാൻ അദ്ദേഹത്തെ ആശ്വസിപ്പിക്കാൻ ശ്രമിച്ചു , മകനെ തിരിച്ചുകിട്ടും എന്ന ആശ്വാസ വാക്കുകൾ പറയാനേ എനിക്ക് കഴിഞ്ഞുള്ളു അതല്ലാതെ മറ്റെന്തു പറയും ഞാൻ . അതുവരെ ഗൗരവം നിറഞ്ഞ മുരടൻ സ്വഭാവം സ്ഥായി ഭാവമാക്കി വച്ചിരുന്ന അദ്ദേഹം എനിക്ക് മുന്നിൽ നിസഹായനായി പൊട്ടിക്കരയുന്നു . “never judge a book by its cover “ എന്ന് പറയാറുള്ളത് ഞാൻ ഓർത്തു
“never judge a book by its cover “ എന്ന് പറയാറുള്ളത് ഞാൻ ഓർത്തു .മുഖംമൂടി അണിഞ്ഞ മനുഷ്യരാണ് നമുക്ക് ചുറ്റുമുള്ളത് അതിനുള്ളിൽ വികാരങ്ങളും ,സങ്കടങ്ങളും ,സന്തോഷവും,എല്ലാം ഒളിപ്പിച്ചുവെച്ച ഒരു മനുഷ്യനുണ്ടാകും .ട്രെയിൻ ഒരു സ്റ്റേഷനിൽ എത്തിയപ്പോൾ ഞാൻ രണ്ട് ചായവാങ്ങി ഒന്ന് അദ്ദേഹത്തിനും കൊടുത്തു ,അത് വാങ്ങി അദ്ദേഹവും ഞാനും കുടിച്ചുകൊണ്ടിരിക്കെ ഞാൻ ചോദിച്ചു ഇപ്പോഴത്തെ യാത്രയുടെ ഉദ്ദേശം എന്താണ് , കഴിഞ്ഞ ദിവസം വീട്ടിലേക്ക് ഒരു കത്ത് വന്നു എന്റെ മോനെപോലെ ഒരു കുട്ടിയെ മുംബെയിൽ കണ്ടു എന്ന് പറഞ്ഞു .അത് വായിച്ചപ്പോൾ മുതൽ എങ്ങോ നഷ്ടമായികൊണ്ടിരുന്ന ഞങ്ങളുടെ പ്രതീക്ഷ തിരിച്ചുവന്നപ്പോലെ .അത് പറയുമ്പോൾ അദ്ദേഹത്തിന്റെ മുഖത്തെ പ്രതീക്ഷയുടെയും ആശ്വാസത്തിന്റെയും തെളിച്ചം കാണാമായിരുന്നു .മനസുകൊണ്ട് ഞാനും ആഗ്രഹിച്ചു അത് ആ കുട്ടിതന്നെ ആകണേ എന്ന് . പോലീസിനെ അപ്പോൾ തന്നെ അറിയിച്ചു അവർ മുംബൈ പോലീസിന് നിർദേശം ഉടൻ തന്നെ നൽകി ,മുംബൈ പോലീസ് അന്വേഷിക്കാൻ തുടങ്ങി പക്ഷെ അതുവരെ കാത്തിരിക്കാൻ ഞങ്ങൾക്ക് ആവുന്നില്ല മാസങ്ങളായി തളർന്നു കിടന്ന അവന്റെ 'അമ്മ ഈ കത്ത് വന്ന ശേഷമാണ് ഒന്ന് കണ്ണുതുറക്കുന്നത് ഒന്ന് അലറി കരയുന്നത് ,ഞങ്ങളുടെ അവസാന പ്രതീക്ഷയാണ് ഇത് അദ്ദേഹം പറഞ്ഞു . അവനെ തിരിച്ചുകിട്ടുമെന്ന പ്രതീക്ഷ അതാണ് ഈ അച്ഛന്റെ യാത്ര ആ പ്രതീക്ഷക്ക് ഞാനും കരുത്തേകി . ഞങ്ങളുടെ ട്രെയിൻ യാത്ര മുന്നോട്ടുപോയി ,മുംബൈ റെയിൽവെസ്റ്റേഷനിൽ ചെന്നിറങ്ങി എന്റെ സുഹൃർത്തവിടെ കാത്തുനില്കാമെന്നു കത്തിൽ പറഞ്ഞിരുന്നു അവനെ കണ്ടെത്തണം അവിടെനിന്ന് .
മുംബൈ റെയിൽവെസ്റ്റേഷനിൽ ചെന്നിറങ്ങി എന്റെ സുഹൃർത്തവിടെ കാത്തുനില്കാമെന്നു കത്തിൽ പറഞ്ഞിരുന്നു അവനെ കണ്ടെത്തണം അവിടെനിന്ന് . അദ്ദേഹവും എനിക്കൊപ്പം ഇറങ്ങി എന്നാൽ ഇനി എങ്ങോട്ട് എന്ന് അറിയാതെ ആശങ്കപ്പെടുന്നത് കണ്ടു , എന്റെ സുഹൃത്തു വെളിയിൽ കാത്തുനിക്കു മെന്നാണ് പറഞ്ഞത് അവൻ ഇവിടെ വർഷങ്ങളായി താമസിക്കുന്നതാണ് സ്ഥലങ്ങളൊക്കെ പരിചയം ഉണ്ടാകും മോനെ തിരയാൻ ഞങ്ങളും കൂടാം ,ഞാൻ അദ്ദേഹത്തോട് പറഞ്ഞു .ഒരു ആശ്വാസം ആ മുഖത്തു കണ്ടു പക്ഷെ അദ്ദേഹം പറഞ്ഞു നിങ്ങൾക്കതൊരു ബുദ്ധിമുട്ടാവില്ലേ .അത്തരം ചിന്തയൊന്നും വേണ്ട എന്നുപറഞ്ഞു ഞാൻ മുന്നോട്ടു നടന്നു ,അദ്ദേഹവും ഞാനും വെളിയിലേക്ക് ചെന്നപ്പോൾ നല്ല ആൾത്തിരക്കുണ്ട് സൈക്കിൾ റിക്ഷാ ,ടാക്‌സി ഡ്രൈവർമാർ എന്നിങ്ങനെ ഒരു കൂട്ടർ, വരുന്നവരെ എങ്ങനെ അവരുടെ ജീവിതമാർഗ്ഗമാക്കി മാറ്റാം എന്ന് ചിന്തിച്ചു മുന്നിൽ വന്നു വരൂ സർ വരൂ എന്ന് പറഞ്ഞു വിളിക്കുന്നുണ്ട് .അതിനിടവഴി രാഹുൽ എനിക്ക് മുന്നിൽ പ്രത്യക്ഷപെട്ടു ഞങ്ങൾ ഇറങ്ങിവരുന്നത് അവൻ കണ്ടിരുന്നു ,തിരക്കിൽ നിന്നും ഞങ്ങൾ മാറി ഒരു ചായക്കടയിൽ ചെന്നിരുന്നു നല്ല വിശപ്പുണ്ടെന്നു അവനോടു ഞാൻ പറഞ്ഞതിനാൽ ഞങ്ങൾക്ക് ഭക്ഷണം ഓർഡർ ചെയ്തു അദ്ദഹം നിരസിച്ചെങ്കിലും എന്റെ നിർബന്ധത്തിനു വഴങ്ങേണ്ടി വന്നു , അപ്പോഴാണ് രാഹുൽ ചോദിക്കുന്നത് നീ ഒറ്റക്കെ ഉള്ളു എന്നല്ലേ പറഞ്ഞത് സുഹൃത്തിന്റെ കാര്യം പറഞ്ഞില്ലലോ . ഇദ്ദേഹത്തെ ട്രെയിനിൽ നിന്നും പരിചപ്പെട്ടതാണ് വിശദമായി പിന്നീട് പറയാമെന്നു ഞാൻ പറഞ്ഞു , കഴിച്ച ശേഷം ഞങ്ങൾ ഒരു ടാക്സി വിളിച്ചു അവന്റെ വീട്ടിൽ ചെന്നു ,അവൻ ഒറ്റക്കാണ് അവിടെ താമസം ,അദ്ദേഹത്തിന് വിശ്രമിക്കാൻ ഒരു മുറി ഒരുക്കി കൊടുത്തു , ഞാൻ രാഹുലിനെ കൂട്ടി വെളിയിൽ വന്നിരുന്നു അദ്ദേഹത്തിന്റെ കഥ പറഞ്ഞു കേട്ടപ്പോൾ അവനും തിരക്കാൻ തയ്യാറായി , അങ്ങനെ ഇരിക്കുമ്പോഴാണ് അദ്ദേഹം കൈയിൽ ഒരു കത്തുമായി വരുന്നത് ,രാഹുലിന് നേരെ കത്ത് നീട്ടികൊണ്ടു അദ്ദേഹം ചോദിച്ചു ഈ അഡ്രസ്സ് ഈ പരിസരത്താണോ ,അവൻ അത് വാങ്ങി നോക്കി സുഷമ എന്നൊരു സ്ത്രിയുടെ അഡ്രസാണ് അത് ഇവിടെ നിന്നും രണ്ടു കിലോമീറ്റർ അപ്പുറത്തുള്ള ഒരു സ്ട്രീറ്റിലാണ് .
ഈ അഡ്രസ്സ് ഈ പരിസരത്താണോ ,അവൻ അത് വാങ്ങി നോക്കി സുഷമ എന്നൊരു സ്ത്രിയുടെ അഡ്രസാണ് അത് ഇവിടെ നിന്നും രണ്ടു കിലോമീറ്റർ അപ്പുറത്തുള്ള ഒരു സ്ട്രീറ്റിലാണ് . എങ്കിൽ നമുക്കൊരു ടാക്സി വിളിക്കാം ഇപ്പോൾത്തന്നെ പോയിനോക്കാം എന്ന് ഞാൻ പറഞ്ഞു . അങ്ങനെ ഞങ്ങൾ മൂന്നുപേരുംകൂടി ആ അഡ്രസ്സ്തപ്പി ഇറങ്ങി , ഒരു വീടിനു മുന്നിലാണ് ഞങ്ങൾ ചെന്നെത്തിയത്, ഗേറ്റ് തുറന്ന് അകത്തു കയറി ഞങ്ങൾ കയറിവരുന്നത് കണ്ട് ഒരാൾ വാതിൽ തുറന്നു സുഷമ എന്ന ആളുടെ വിടണോ എന്ന് രാഹുൽ ചോദിച്ചു ,അതെ ആരാണ് ,അത് കേട്ടപ്പോൾ ഞങ്ങൾക്ക് ഒരു ആശ്വാസം അനുഭവപെട്ടു ,അദ്ദേഹം ആ കത്ത് അവർക്കുനേരെ നീട്ടി അത് കണ്ടപ്പോൾ തന്നെ അവർക്കു ഞങ്ങളുടെ ആഗമനോദ്ദേശം മനസ്സിലായി .അവർ ഞങ്ങളെ അകത്തേക്ക് ക്ഷണിച്ചു . ഞാൻ നിങ്ങളുടെ കുട്ടിയെപ്പറ്റിയുള്ള വാർത്ത പത്രത്തിൽ വായിച്ചിരുന്നു ,കഴിഞ്ഞയിടക്കാണ് മാർക്കറ്റ് റോഡിലൂടെ കാറിൽ പോകുമ്പോൾ റെയിൽവേ ക്രോസ്സ് ജംഗ്ഷന് അടുത്തായി കുറെ നാടോടികളും , യാചകരും ഉള്ള സ്ഥലത്തു മോനെപോലെ ഒരു കുട്ടിയെ കണ്ടത് , പക്ഷെ അങ്ങനെ ഒരു സ്ഥലത്തു ഞാൻ ഒറ്റക് ചെന്നാൽ അവർ പ്രശ്നം ഉണ്ടാകും എന്ന് അറിയാവുന്നതിനാലാണ് ഉടനെ നിങ്ങൾക്കു കത്ത് അയച്ചത് , ഇന്നലെ ഇവിടെ പോലീസ് എന്നോട് അതേപ്പറ്റി ചോദിക്കാൻ വന്നിരുന്നു ഞാനും ആ പോലീസുകാരും അവിടെ പോയി തിരക്കി പക്ഷെ അങ്ങനെ ഒരു കുട്ടിയെ അവിടെ കാണാനായില്ല , അവിടെ പലതരം മനുഷ്യർ വരുകയും പോകുകയും ചെയ്യാറുണ്ട് കുടുതലും കുറ്റവാളികൾ , യാചകർ , മോശം പശ്ചാത്തലമുളവർ ഞങ്ങൾക്ക് അവിടെനിന്നും ഒന്നും തന്നെ കണ്ടെത്താനായില്ല. എനിക്ക് മനസിലാകുന്നില്ല അവൻ അവിടെ ഉണ്ടായിരുന്നോ അതോ എന്റെ തോന്നലാണോ ,ഞാൻ എന്നോടുതന്നെ ഈ ചോദ്യം പലയാവർത്തി ചോദിച്ചുകഴിഞ്ഞു ,നിങ്ങൾ ഒന്ന് പോലീസ് സ്റ്റേഷനിൽ തന്നെ അന്വേഷിച്ചുനോക്ക് ഇതുപറഞ്ഞു അവർ തലകുനിച്ചു . അതുവരെ ഉണ്ടായിരുന്ന പ്രതീ ക്ഷയും പ്രത്യാശയും ഒരു നിമിഷംകൊണ്ട് തകർന്നുവീണ ഒരു മനുഷ്യന്റെ മനസിന്റെ അലർച്ച ഞാൻ കേട്ടു .പിന്നീട് അങ്ങോട്ട് ഒരു നിശബ്ദത ,
അതുവരെ ഉണ്ടായിരുന്ന പ്രതീ ക്ഷയും പ്രത്യാശയും ഒരു നിമിഷംകൊണ്ട് തകർന്നുവീണ ഒരു മനുഷ്യന്റെ മനസിന്റെ അലർച്ച ഞാൻ കേട്ടു .പിന്നീട് അങ്ങോട്ട് ഒരു നിശബ്ദത , ആ അച്ഛനോട് എന്ത് പറയണമെന്ന് അറിയാതെ ഞാനും രാഹുലും മുഖാമുഖം നോക്കി .അവിടെനിന്നും പോലീസ്‌സ്റ്റേഷനിൽ പോയി എങ്കിലും അവർക്ക് പ്രതീക്ഷതരുന്ന യാതൊന്നും പറയാനുണ്ടായിരുന്നില്ല .അവിടെനിന്നും സ്റ്റേഷന് മുറ്റത്തേക്ക് ഇറങ്ങുമ്പോൾ മോനെ എന്ന് ഉറക്കെ വിളിച്ചു അദ്ദേഹം അലമുറയിട്ട് കരഞ്ഞു .ആ കരച്ചിൽ പ്രകൃതിയെ മൊത്തം പ്രകമ്പനം കൊള്ളിക്കുന്നതായിരുന്നു . പിറ്റേ ദിവസം അദ്ദേഹത്തെ ട്രെയിനിൽ കയറ്റി വിടുമ്പോൾ എന്റെ ഹൃദയം അത്രമേൽ അസ്വസ്ഥമായിരുന്നു . ജീവിതത്തിന്റെ അന്ത്യത്തിൽ എത്തുന്ന മനുഷ്യന്റെ മുഖഭാവം ഞാൻ അദ്ദേഹത്തിൽ കണ്ടു ഇന്ന് ഏറെ വർഷങ്ങൾക്കിപ്പുറം ചിന്തിക്കുമ്പോൾ വെറുമൊരു ട്രെയിൻ യാത്ര മാത്രമാകേണ്ട എന്റെ യാത്രയെ ഒരു അപരിചിതനും അയാളുടെ വേദനയും എന്റെ യാത്രയുടെ ഭാഗമായി മാറി എന്നത് വല്ലാത്തൊരു അനുഭവമാണ് .
🖋️ മണക്കാടൻ
Comments
Post a Comment