പൊനം
കെ.എന്‍. പ്രശാന്തിന്റെ ആദ്യ നോവലായ 'പൊനം' കാസര്‍ഗോഡിന്റെ മലയോര പ്രദേശമായ കരിമ്പുനത്തിന്റെ പശ്ചാത്തലത്തില്‍ മൂന്നു തലമുറകളിലായി പടരുന്ന കഥയാണ് അവതരിപ്പിക്കുന്നത്. നിബിഢമായ കാടുകളും കാട്ടാറുകളും, പുനം കൃഷിയും, റാക്കിന്റെ മത്ത് പിടിപ്പിക്കുന്ന ലഹരിയും, മൃഗത്തിന് തുല്യരായ മനുഷ്യരും, കോഴിപ്പോരിന്റെ വീരും വാശിയും, ശത്രുവിന്റെ കണ്ണ് മാത്രം ലക്ഷ്യം വെക്കുന്ന നാടന്‍ തോക്കുകളും, രതിയിലമര്‍ന്ന ആണും പെണ്ണും, പ്രതികാരത്തിന്റെയും പകയുടെയും തീക്കനലുകളും, അടിച്ചമര്‍ത്തലുകളും, നിഷ്‌കളങ്കമായ സ്‌നേഹവുമൊക്കെ കൊണ്ട് സമ്പന്നമായ കരിമ്പുനത്തിന്റെ മണ്ണാണ് നോവലിന്റെ ഭൂമിക.
മലയാളം, കന്നഡ, തുളു ഭാഷകളുടെ സാന്നിധ്യം വായനക്കാരനെ പഴയൊരു ദക്ഷിണ കാനന വനപ്രദേശത്ത് കെട്ടിയിടുകയും ചെയ്യും. പുസ്തകത്തിലെ കഥാപാത്രങ്ങളുടെ പേരുകൾ എവിടെയൊക്കെയോ മിന്നിമറഞ്ഞു ഉള്ളിൽ കൂടെ പോകുന്നുണ്ട് എങ്കിൽ കൂടെ ഇപ്പഴും അറിയില്ല ആർക്കു കൊടുക്കണം ഇവിടെ പ്രാധാന്യം എന്ന്.
'പൊനം' വായനക്കാരനെ വന്യവും ഇരുണ്ടതുമായ ലാവണ്യങ്ങളിലൂടെയുള്ള യാത്രയിലേക്ക് ക്ഷണിക്കുന്നു. നിബിഢമായ കഥാപരിസരം, പച്ചയായ കഥാപാത്രങ്ങള്‍, ഭാഷയുടെ പ്രയോഗത്തിലെ വൈവിദ്ധ്യം എന്നിവയാണ് ഈ നോവലിന്റെ പ്രത്യേകതകള്‍. കാസര്‍ഗോഡിന്റെ മലയോര പ്രദേശത്തിന്റെ ജീവിതവും സംസ്കാരവും ആഴത്തില്‍ അവതരിപ്പിക്കുന്ന 'പൊനം' മലയാളത്തിലെ ശ്രദ്ധേയമായ ഒരു നോവലാണ്.
🖋️മണക്കാടൻ
#malayalamnovel #malayalambookreview #books #ksprasadh #DCBooks
Comments
Post a Comment