ആരണ്യകം. ഭാഗം 1
ആരണ്യകം വസന്തഗിരി കാട് പകൽ പോലും സൂര്യപ്രകാശം കടക്കാത്തത്ര ഇടതൂർന്നതായിരുന്നു. രാത്രിയായാൽ പിന്നെ പറയുകയും വേണ്ട, ചീവീടുകളുടെ കരച്ചിലും ഇടയ്ക്കിടെ കേൾക്കുന്ന മൃഗങ്ങളുടെ മുരൾച്ചയും മാത്രം. കാടിന്റെ അപ്പുറത്തുള്ള ഗ്രാമവാസികൾക്ക് വസന്തഗിരി ഒരു പേടിസ്വപ്നമാണെങ്കിലും, ധൈര്യശാലികളായ ചില ചെറുപ്പക്കാർ രാത്രികാലങ്ങളിൽ അവിടെ വേട്ടയ്ക്കിറങ്ങുന്നത് പതിവാണ്. കാട്ടുപന്നിയെയോ മുയലിനെയോ ആണ് അവർ ലക്ഷ്യം വയ്ക്കാറുള്ളത്. അങ്ങനെ ഒരു രാത്രിയിലാണ് ഗ്രാമത്തിലെ പേര് കേട്ട വേട്ടക്കാരനായ മഹിന്ദ്രനും അവന്റെ രണ്ട് കൂട്ടുകാരും—രഘുവും ദാസനും—തോക്കുമായി കാടുകയറിയത്. കാടിന്റെ ഒരുവിധം മുകളിൽ എത്തിയപ്പോൾ അവർ പതിയിരുന്നു. പെട്ടെന്നാണ് കുറ്റിക്കാടുകൾക്കിടയിൽ നിന്ന് എന്തോ അനക്കം കേട്ടത്. "മഹിന്ദ്രാ, അതാ അനക്കം... പന്നിയായിരിക്കും," ദാസൻ പതിയെ പറഞ്ഞു. മഹിന്ദ്രൻ തന്റെ കയ്യിലുണ്ടായിരുന്ന ഒറ്റക്കുഴൽ തോക്ക് ശബ്ദം കേട്ട ഭാഗത്തേക്ക് ഉന്നം പിടിച്ചു. കാഞ്ചി വലിക്കാൻ തുടങ്ങിയതും തോക്കിൻമുനയിലൂടെ കണ്ട കാഴ്ച അവനെ ഞെട്ടിച്ചു. മൃഗങ്ങളല്ല! കുറെ മനുഷ്യർ... കൈയിൽ ആയുധങ്ങളുമായി കാടിന്റെ ഉള്ളിലേക്ക് ജീവനും കൊണ...