ആ യാത്രയിൽ
#01
ഏറേനാളത്തെ ഇടവേളയ്ക്കു ശേഷമാണ് ഒരു യാത്രക്ക് ഒരുങ്ങുന്നത് ,മുമ്പ് പലതവണ പല സ്ഥലങ്ങളിലേക്കുംത്രയിൽ നിന്നുമാണ് എൻ്റെ ആദ്യ ബുക്കിന്റെ ജനനം ,അടുത്ത എഴുത്തിനെപ്പറ്റി ചിന്തിക്കാൻ തുടങ്ങിയിട്ട് കുറച്ചുദിവസങ്ങളായി പക്ഷെ എൻ്റെ ചിന്തകൾ ആരോ വിലങ്ങിട്ട് തടവറയിലാക്കിയതുപോലെ .ഈ അന്തരീക്ഷത്തിൽനിന്നും ഒന്ന് മാറി കുറച്ചുദിവസം പുതിയ കാഴ്ചകൾ പുതിയ മനുഷ്യർ അവസാനം മുംബൈയിലെ പഴയ ഒരു സുഹൃത്തിൻറെ അടുത്ത് അതാണ് ഈ യാത്ര .യാത്രകളിൽ അധികമൊന്നും കൈയിൽ കരുതുന്നത് എനിക്ക് താല്പര്യമില്ലാത്ത ഒന്നായതിനാൽ ഒരു ചെറു ബാഗേ കരുതാറുള്ളൂ . വീട്ടിൽനിന് യാത്രപറഞ്ഞിറങ്ങി ഏതാണ്ട് ഉച്ചയോടടുത്തു റെയിൽവേ സ്റ്റേഷനിൽ എത്തിയപ്പോൾ ,ട്രെയിൻ വരാൻ അരമണിക്കൂർ സമയമുണ്ട് ,സ്റ്റേഷന് വെളിയിലായി ഇടത്തേക്കു പോകുമ്പോൾ സൈഡിലായി ഒരു ചെറിയ ബുക്ക് ഷോപ്പ്ഉണ്ട് , മുഹമ്മദിക്കയുടെ പുസ്തക കടയാണ് അത് .ഈ റെയിൽവേ സ്റ്റേഷനിൽ വരുമ്പോഴൊക്കെ ഞാൻ ഇക്കയുടെ കടയിൽ പോയി പുസ്തകങ്ങൾ വാങ്ങും .നല്ല പുസ്തകങ്ങൾ തിരഞ്ഞു തരുന്നതിൽ ഒരു മജീഷ്യനാണ് അദ്ദേഹം. അങ്ങനെ ആയില്ലെങ്കിലെ അത്ഭുതമുള്ളു കാരണം പ്രായത്തിന്റെ സംഖ്യയേക്കാൾ പുസ്തകങ്ങൾ അദ്ദേഹം വായിച്ചിട്ടുണ്ട് .രണ്ടു പുസ്തകങ്ങൾ വാങ്ങി ബെന്യാമിന്റെ നിശബ്ദ സഞ്ചാരങ്ങളും പെരുമ്പടവത്തിന്റെ അന്തിവെയിലിലെ പൊന്നും ,അതും വാങ്ങി റെയിൽവേ സ്റ്റേഷന് ഉള്ളിലേക്ക് നടന്നു ,പ്ലാറ്റ്‌ഫോമിൽ ഒരിടത്തു സ്വസ്ഥമായി ഇരിപ്പുറപ്പിച്ചു . എനിക്ക് ചുറ്റുമായി ജീവിതത്തിന്റെ ഓട്ടപാച്ചിലിനിടയിൽ ലക്ഷ്യസ്ഥാനത് എത്താൻ ഓടുന്നവരുടെ ഒരു തിരക്ക് .ചുറ്റും നടക്കുന്നവരും ജീവിക്കുന്നവരും എല്ലാം ഓരോ കഥകളായി വായിക്കാൻ എനിക്ക് ഇഷ്ടമാണ് ,ഓരോ മനുഷ്യനും ഓരോ കഥകൾഉണ്ടാവും . പെട്ടെന്ന് അനൗൺസ്‌മെന്റ് വന്നു ,എൻ്റെ ട്രെയിൻ വരാൻ പോകുന്നു ഒന്ന് ധീർഘശ്വാസം വിട്ടു ട്രെയിനിൽ കയറാൻ തയ്യാറെടുത്തു . ടിക്കറ്റ് മുൻകൂട്ടി ബുക്ക് ചെയ്തതിനാൽ സീറ്റ് ഉറപ്പാണ് , ട്രെയിൻ വന്നയുടൻ ഇരിപ്പിടത്തിലേക്ക് എത്താൻ തിടുക്കമായി ഏതാണ്ട് ഒരു കുട്ടിയെപ്പോലെ . ജനാലയ്ക്കരികിലെ സീറ്റ് എനിക്കായി കാത്തിരിക്കുന്നതുപോലെ തോന്നി ,അവിടെ ഇരിപ്പുറപ്പിച്ചു എനിക്ക് എതിർവശത്തെ സീറ്റിൽ ഒരാൾ ഇരിപ്പുണ്ട് അയാൾ ഞാൻ വന്നതോ ട്രെയിൻ നിർത്തിയിട്ടിരിക്കുന്നതോ അറിയാതെ ഉറക്കമാണ് .ട്രെയിൻ പതിയെ നീങ്ങി തുടങ്ങി പടി പടിയായി വേഗത കൂടുന്നത് നോക്കിയിരിക്കാൻ ഒരു കൗതുകമുണ്ട് . ബാഗിൽനിന്നും ബുക്ക് എടുത്തു ജനാലയോട് ചേർന്നിരുന്ന് വായന ആരംഭിച്ചു പെരുമ്പടവത്തിന്റെ ബുക്കാണ് ഇതിനു മുൻപ് അദ്ദേഹത്തിന്റെ ഒരു സങ്കിർത്തനംപോലെ എന്ന ബുക്കാണ് വായിച്ചിട്ടുള്ളത് , ഗംഭീരമായ ഒരു ബുക്ക് . വായന മുന്നോട്ടുപോകുംതോറും കഥയിലേക്ക് കൂടുതൽ ശ്രദ്ധ പതിഞ്ഞു കഥാന്തരീക്ഷത്തിൽനിന്നും പെട്ടന്ന് ഞെട്ടി ഉണർന്നു ,ചായ്…….. ചായ് ……. ചായക്കാരൻ പാടിതഴമ്പിച്ച സ്വരത്തിൽ ശ്രുതിശുദ്ധമായി ചായ എന്ന് വിളിച്ചുകൊണ്ട് വന്നു ,ഏതായാലും വായന തടസമായി എങ്കിൽ പിന്നെ ഒരു ചായ കുടിക്കാം എന്ന് കരുതി ഒരു ചായ വാങ്ങി . ഈ സമയത്താണ് എതിർവശത്തിരുന്നയാൾ ഉണർന്ന് പരുക്കൻ ഭാവത്തോടെ എന്നെയൊന്നു രൂക്ഷമായി നോക്കി ഏതാണ് ഇവൻ എന്ന മട്ടിൽ പിന്നിട് എഴുനേറ്റു ടോയ്‌ലറ്റ് സൈഡിലേക്ക് പോകുന്നതുകണ്ടു .പ്രായം തോന്നിക്കുന്ന ശരീരഭാഷ നരബാധിച്ച മുടിയും താടിയും വ്യത്യസ്തനായ ഒരു മനുഷ്യനാണെന്ന് എൻ്റെ മനസ്സിൽ ഒരു തോന്നൽ . ഞാൻ ചായയും കുടിച്ചു വായനയിലേക്ക് തിരിച്ചുപോയി .ഏറെനേരം കഴിഞ്ഞു ഞാൻ ജനാലയിലൂടെ വെളിയിലേക്ക് ഒന്ന് കണ്ണോടിച്ചു ഓരോ കാഴ്ചകളും വ്യത്യസ്തമാണ് ,റെയിൽവേ ഗേറ്റിനു മുന്നിൽ നിര നിരയായി കാത്തുനിൽക്കുന്ന വാഹനങ്ങൾ , കടത്തിണ്ണയിൽ ചായകുടിച്ചു കുശലം പറഞ്ഞിരിക്കുന്ന വൃദ്ധജനങ്ങൾ , വീടിനു മുറ്റത്തായി ഓടിക്കളിക്കുന്ന കുട്ടികൾ അങ്ങനെ ഒരുപാട് കാഴ്ചകൾ ,ഈ സമയത്താണ് മുൻ സീറ്റിലെ ആൾ തിരികെവന്ന് ഇരിക്കുന്നത് . ലവലേശംപോലും എന്നെ ശ്രദ്ധിക്കാതെ അയാൾ വെളിയിലേക്ക് നോക്കി ഇരുന്നു . എൻ്റെ മനസ്സിൽ എന്തോ ഒരു അസഹിഷ്ണത നിറഞ്ഞു . നേരം വൈകി ട്രെയ്‌നിനുളിൽ ലൈറ്റുകൾ തെളിഞ്ഞു .വായന താൽകാലികമായി നിർത്തി ബുക്ക് ബാഗിൽവച്ചു , പ്രകൃതിയുടെ ചൂട് മുഴുവൻ എന്നിലേക്ക് വന്നതുപോലെ പെട്ടെന്ന് ഒരു പരവേശം ,കൈയിൽ വെള്ളവുമില്ല , ഇതുവരെ ഉണ്ടാകാത്ത ഒരു ദാഹം ,എൻ്റെ മനസ്സ് വെള്ളം തിരയാൻ തുടങ്ങി . എതിർവശത്തിരിക്കുന്ന ആളുടെ കൈയിൽ ഉണ്ടാകുമോ ,ഉണ്ടേങ്കിൽ തന്നെ അയാൾ ഒരു മുരടനാണെന്നും തോനുന്നു എങ്ങനെ ചോദിക്കും , അയാളോട് ചോദിക്കാൻ എന്റെ മനസ്സ് അനുവദിക്കുന്നുമില്ല , എന്നാൽ ദാഹം കടന്നാക്രമിക്കുന്നുമുണ്ട് , വെള്ളം വിൽക്കുന്ന ആളെ ആ വഴി കാണാനുമില്ല . അവസാനം മറ്റൊരു വശത്തെ സീറ്റിൽ ഇരുന്ന ഒരാളോട് ചോദിച്ചു അയാളുടെ കൈയിൽ വെള്ളം ഇല്ല എന്ന് പറഞ്ഞു . സൗമ്യ ഭാവത്തോടെ തലയാട്ടി ഞാൻ വെളിയിലേക്കു നോക്കി ആലോചിച്ചു എന്ത് ചെയ്യും ,എല്ലാവരോടും ചോദിക്കാം പക്ഷെ അതാണ് എനിക്ക് പറ്റാത്തതും .
തുടരും ............
🖋️ മണക്കാടൻ
#Aayathrayil
Comments
Post a Comment