പറയാതെ
പറയാതെ
എത്ര ദിനരാത്രങ്ങൾ കടന്നുപോയിട്ടും
എത്ര കണ്ടു്മൂട്ടലുകൾ ഉണ്ടായിട്ടും
പറയാനാവാത്ത പ്രണയത്തെ
അവർ അറിഞ്ഞു
കണ്ണുകൾകൊണ്ട് പറയാതെ പറഞ്ഞു ആ പ്രണയത്തെ അവർ മനസിലൊളിപ്പിച്ചു
പിനിലേക്ക് നോക്കിയില്ലവൾ
കാരണം പിന്നിലായി അവൻ
താൻ പ്രണയം തുടിക്കും
മിഴികളുണ്ടെന് അവൾക്കറിയാം
പറയാൻ ആകുമായിരുന്നിട്ടും
പറയാതെ പറഞ്ഞ പ്രണയത്തെ
അവൾ അറിഞ്ഞു
പാതമുദ്രകൾ തേടി അവൻ
അകലെ നിൽപുണ്ടെങ്കിലും
അരികത്തണയാൻ കൊതിച്ച നിമിഷങ്ങൾ
ചുമരുകൾതൻ മറവിൽ നി
പറയാത്ത പറഞ്ഞ പ്രണയത്തോളം
അനുഭൂതി നൽകിയ മറ്റൊന്നുമേ അവൾക്കുണ്ടായിരുന്നില്ല
മുന്നിൽ വരാത്തോരാ പ്രണയത്തിനായി കണ്ണിമചിമ്മാതെ കാത്തിരുന്നവൾ
പറയാതെ പറയുന്ന പ്രണയത്തിൻ പരിമളം പറനുയർന്നു പാരിലാകെ
കാത്തിരിക്കുകയാണവൾ ആ സുദിനത്തിനായി പ്രണയത്താൽ ഒന്നാകും ദിവസത്തിനായി
അടുത്തിരുന്നിലെങ്കിലും, മൃതുലാളന ഏറ്റില്ലെങ്കിലും അകലെനിനാണെങ്കിലും പ്രണയം അത് എന്നും അനശ്വരം
പിന്നിടൊരുനാൾ അവൾക്ക് പിന്നിലായി ആ കണ്ണുകൾ ഇല്ലാതായപ്പോൾ
പാതമുദ്രയെ പിൻതുടരാൻ അവൻ ഇല്ലാതായപ്പോൾ
പ്രണയം തുടിക്കുന്ന ആ കണ്ണുകൾ കാണതായപ്പോൾ
പറയാതെ പോയൊരാ പ്രണയത്തിൻ വേദനയിൽ ചാരമായി ഈ മണ്ണിൽ അവൻ അലിഞ്ഞു ചേർന്നപ്പോൾ
അവിടെ മണ്ണടിഞ്ഞത് പറയാൻ ബാക്കിവെച്ച പ്രണയത്തിൻ തൂലിക
നഷ്ട പ്രണയത്തേക്കാൾ അനശ്വരം മറ്റെന്ത്
.
🖋️മണക്കാടൻ
.
.
Comments
Post a Comment