എന്താണ് ലക്ഷദ്വീപിൽ സംഭവിക്കുന്നത് ❓️
എന്താണ് ലക്ഷദ്വിപ്പിൽ നടക്കുന്നത്
❓️
കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സോഷ്യൽ മീഡിയയിലും, മാധ്യമങ്ങളിലും ലക്ഷദ്വിപ്നെപ്പറ്റി കേൾക്കുന്നു #savelakshadweep എന്ന ഹാഷ് ടാഗ് നിറയുകയാണ് എന്താണ് സംഭവിക്കുന്നത് ?
ലക്ഷദ്വീപിന്റെ അഡ്മിനിസ്ട്രേറ്ററായി നിയമിക്കപ്പെട്ട പ്രഫുൽ കെ പട്ടേൽ ലക്ഷദ്വീപിൽ വരുത്തിയിരിക്കുന്ന ഭരണ പരിഷ്കാരങ്ങൾ വലിയ പ്രതിഷേധത്തിന് ഇടയാക്കിയിരിക്കുകയാണ്. മുൻ ബിജെപി നേതാവായ പ്രഫുൽ കെ പട്ടേൽ 2020 ഡിസംബര്‍ അഞ്ചിനാണ് ലക്ഷദ്വീപിന്റെ അഡ്മിനിസ്ട്രേറ്ററായി അധികാരമേറ്റത്. അഞ്ച് മാസത്തിനിടയിൽ അദ്ദേഹം ദ്വീപിൽ വരുത്തിയ നിയമ പരിഷ്കാരങ്ങളാണ് പ്രതിഷേധങ്ങൾക്ക് ഇടയാക്കിയിരിക്കുന്നത്. പ്രതിഷേധങ്ങൾക്കിടയാക്കിയ പരിഷ്കാരങ്ങൾ എന്തൊക്കെയെന്ന് നോക്കാം.
വോട്ടിങ്ങിലൂടെ അധികാരത്തിൽ വരുന്ന ദ്വീപ് ജില്ലാ പഞ്ചായത്തിന്റെ അധികാരങ്ങൾ വെട്ടിക്കുറച്ചു. വിദ്യാഭ്യാസം, ആരോഗ്യം, കൃഷി, മത്സ്യബന്ധനം, മൃഗസംരക്ഷണം അടക്കമുള്ളവ അഡ്മിനിസ്ട്രേറ്ററുടെ കീഴിലാക്കി. സർക്കാർ സർവ്വീസിൽ കരാർ വ്യവസ്ഥയിൽ ജോലി ചെയ്തിരുന്നവരെ പിരിച്ചുവിട്ടു. തീരദേശ നിയമത്തിന്റെ മറവിൽ മത്സ്യ തൊഴിലാളികളുടെ ഷെഡ്ഡുകൾ പൊളിച്ചു നീക്കി, അംഗനവാടികൾ അടച്ചുപൂട്ടി, മദ്യശാലകൾ തുറന്നു, ഗോവധവും ഗോ മാംസാഹാരവും നിരോധിച്ചു, ഡയറി ഫാമുകൾ അടച്ചു പൂട്ടാനുള്ള തീരുമാനം, വിദ്യാർത്ഥികളുടെ ഉച്ചഭക്ഷണ മെനുവിൽ നിന്നും ബീഫ് നീക്കി, പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന ആൾക്ക് രണ്ടിൽ കൂടുതൽ കുട്ടികൾ പാടില്ലെന്ന ചട്ടം, കുറ്റകൃത്യങ്ങൾ ഇല്ലാതിരുന്ന ദ്വീപിൽ ഗുണ്ടാ ആക്ട് കൊണ്ടുവന്നു, കൊവിഡ് നിയന്ത്രണങ്ങൾ പരിഷ്കരിച്ചതോടെ രോഗികളുടെ എണ്ണം പെരുകി, പൗരത്വ നിയമത്തിനെതിരെയാ പോസ്റ്ററുകൾ ദ്വീപിൽ നിന്നും നീക്കി, ബേപ്പൂര്‍ തുറമുഖവുമായുള്ള ബന്ധം അവസാനിപ്പിക്കാനും മംഗലാപുരം തുറമുഖവുമായി ബന്ധം സ്ഥാപിക്കാനും സമ്മര്‍ദ്ദം തുടങ്ങിയവയാണ്, ദ്വീപ് നിവാസികൾ ആരോപിക്കുന്നു.
21-ാം തിയ്യതി പുറപ്പെടുവിച്ച സര്‍ക്കുലര്‍ പ്രകാരം എല്ലാ ഡയറിഫാമുകളും അടച്ചു പൂട്ടാനാണ് അഡ്മിനിസ്ട്രേറ്ററുടെ ഉത്തരവ്. ഡയറി ഫാമിലെ മൃഗങ്ങളെ ലേലം ചെയ്യാനും ഉത്തരവിൽ പറയുന്നുണ്ട്. ദ്വീപിലെ പാൽ ഉത്പന്നങ്ങളുടെ ഉത്പാദനം ഇല്ലാതാക്കി അമൂൽ ഉത്പന്നങ്ങൾ വിറ്റഴിക്കാനാണ് അഡ്മിനിസ്ട്രറ്ററുടെ നീക്കം എന്നാണ് ദ്വീപ് നിവാസികൾ ആരോപിക്കുന്നത്. അറേബ്യൻ സീ കപ്പലിൽ തിങ്കളാഴ്ച എത്തിക്കുന്ന അമൂൽ ഉത്പന്നങ്ങൾ ബഹിഷ്കരിക്കാനാണ് ദ്വീപ് നിവാസികളുടെ തീരുമാനം.
ഇതിനെല്ലാം പുറമെ ലക്ഷദ്വീപിൽ നിന്നുള്ള വാർത്താ മാധ്യമമായ 'ദ്വീപ് ഡയറിക്ക്' കേന്ദ്രസർക്കാരിന്റെ വിലക്ക്. കുറച്ച് സമയത്തേക്ക് തങ്ങൾ വിലക്ക് നേരിട്ടതായും താങ്കൾ എന്റർ ചെയ്തിരിക്കുന്ന വെബ്സൈറ്റ് അഡ്രസ് കേന്ദ്ര വാർത്താ പ്രക്ഷേപണ മന്ത്രാലയത്തിന്റെ നിർദ്ദേശപ്രകാരം വിലക്കിയിരിക്കുകയാണ് എന്ന സന്ദേശമാണ് വായനക്കാർക്ക് ലഭിച്ചതെന്നും 'ദ്വീപ് ഡയറി' വ്യക്തമാക്കി. സൈറ്റിൽ നിന്നുള്ള ചില വാർത്തകൾക്ക് വിലക്ക് ഇപ്പോഴും തുടരുന്നുണ്ട്.
കാര്യം വ്യക്തമാണ്, കേന്ദ്രസർക്കാർ നടപ്പിലാക്കാൻ നോക്കുന്ന ഏകാധിപത്യ നടപടിക്കെതിരെ പ്രതിഷേധിക്കുക
#savelakshadweep
❤
ReplyDelete🖤
Delete