"നേടിയെടുത്ത അത്ഭുതങ്ങൾ "

പലരുടെയും ജീവിതത്തിൽ ചില അത്ഭുതങ്ങൾ നടക്കാറുണ്ട് അവരുടെ ജീവിതത്തെ മാറ്റിമറിക്കുന്ന  ചിലത്......
നമ്മുടെ ജീവിതത്തിൽ അത്ഭുതങ്ങൾ നടന്നിരുന്നെങ്കിൽ എന്ന് ആഗ്രഹിച്ച് സ്വപ്നം കണ്ടിട്ട് കാര്യം ഇല്ലല്ലോ , നമുക്കും അത്ഭുതം ആകാൻ കഴിയും പക്ഷെ നമ്മൾ സ്വയം ഒരു അത്ഭുതം ആയി മാറിയാൽ മാത്രമേ നമ്മളും അത്ഭുതം ആകു,
ചില മനുഷ്യർ സ്വന്തം ജീവിതം ഒരു അത്ഭുതം അക്കിമാറ്റും, അങ്ങനെ സ്വന്തം ജീവിതം ഒരു അത്ഭുതമാക്കിമാറ്റിയ ഒരാളാണ്  മാരിയപ്പൻ തങ്കവേൽ എന്ന തമിഴ് നാട്ടുകാരൻ ,
അദേഹത്തിന്റെ കുട്ടികാലത്ത് ചേട്ടനുമായി കളിക്കുന്നതിനിടെ പുറകോട്ടെടുത്ത ഒരു ബസിന്റെ അടിയിലേക്ക് വീണു കാലുകൾ ടയർ കയറി മുറിച്ച് കളയെണ്ടിവന്നു , ചെറുപ്പംമുതലേ ഓട്ടത്തിലും,ചാട്ടത്തിലും തുടങ്ങി എല്ലാ സ്പോർട്സ് ഐറ്റങ്ങളിലും താല്പര്യം ഉണ്ടായിരുന്ന അവന്റെ സ്വപ്‌നങ്ങൾ തകർന്നുപോയി എന്ന് കരുതിയ നിമിഷം.........
പക്ഷെ അവൻ തളർന്നില്ല അവൻ ഒറ്റക്കാലിൽ ഓടാനും ചാട്ടാനും  തുടങ്ങി. അവന്റെ അച്ഛൻ എല്ലാത്തിനും താങ്ങായി കൂടെ നിന്നു അങ്ങനെ 2004ൽ ഒരു വാർത്ത പുറത്തുവന്നു He is India's first Paralympian gold medalist since 2004. നിരവധി പുരസ്‌കാരങ്ങളും അംഗീകാരങ്ങളും അവനെത്തേടിവന്നു അതിൽനിന്നും 30ലക്ഷം  വികലാംഗർകുള്ള സ്കൂൾ നിർമാണത്തിനായി നൽകി. ജീവിതം അത്ഭുതമാക്കിയ മനുഷ്യൻ, അങ്ങനെയും ചിലർ സ്വയം അത്ഭുതമാകും......... നമുക്കും ജീവിതത്തിൽ അത്ഭുതങ്ങൾ സൃഷ്ടിക്കാം...... സ്വയം നാം മാറുമ്പോൾ..... നിങ്ങളും ജീവിതം ഒരു അത്ഭുതമാക്കിമാറ്റൂ

Mariyappan thangavelu
https://en.m.wikipedia.org/wiki/Mariyappan_Thangavelu

Comments

Post a Comment

Popular posts from this blog

ആരണ്യകം. ഭാഗം 3

ആരണ്യകം. ഭാഗം 1

ആരണ്യകം ഭാഗം 2